- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അടിസ്ഥാന ശമ്പളം 20,000 രൂപ കൊടുക്കണമെന്ന് സുപ്രീം കോടതിയും കേന്ദ്രസർക്കാറും ശക്തമായി പറഞ്ഞിട്ടും പുല്ലുവില കൽപ്പിച്ച് കേരളത്തിലെ ആശുപത്രി മാഫിയ; ഹൈക്കോടതി മീഡിയേഷൻ കമ്മിറ്റി നടത്തിയ ചർച്ചയിലും മുതലാളിമാർ കടുംപിടുത്തം തുടർന്നു; മാന്യമായ വേതനം നൽകില്ലെന്ന് പറഞ്ഞതോടെ നാളെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ നഴ്‌സുമാരുടെ തീരുമാനം; അത്യാഹിത വിഭാഗത്തിൽ സേവനം നൽകും
കൊച്ചി: നഴ്‌സുമാരുടെ സമരം ഒത്തു തീർപ്പാക്കാനുള്ള സമരം ആശുപത്രി മുതലാളിമാരുടെ കുടുംപിടുതത്തെ തുടർന്ന് വീണ്ടും പരാജയപ്പെട്ടു. കേന്ദ്ര സർക്കാറിന്റെയും സുപ്രീംകോടതിയുടെയും പ്രത്യേക നിർദ്ദേശം ഉണ്ടായിട്ടും അതിനെല്ലാം പുല്ലുവില കൽപ്പിക്കുന്ന തീരുമാനമാണ് ആശുപത്രി മുതലാളിമാർക്ക് കൈക്കണ്ടത്. ഇതോടെ നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പാക്കാനുള്ളശ്രമം പരാജയപ്പെട്ടു. ഹൈക്കോടതി മീഡിയേഷൻ കമ്മിറ്റി നടത്തിയ ചർച്ചയാണ് പരാജയത്തിൽ കലാശിച്ചത്. 20,000 രൂപ അടിസ്ഥാനശമ്പളം വേണമെന്ന ആവശ്യത്തിൽ നഴ്‌സുമാർ ഉറച്ചുനിന്നു. കേന്ദ്രസർക്കാറും സുപ്രീംകോടതിയുടെ ഉത്തരവും തങ്ങൾക്ക് അനുകൂലമാണെന്നും അവർ വാദിച്ചു. എന്നാൽ, ഇത് അംഗീകരിക്കാൻ ആവില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകൾ നിലപാടെടുത്തു. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടത്. സ്വകാര്യ ആശുപത്രി മുതലാളിമാരുടെ ഈ തീരുമാനത്തിൽ എതിർപ്പു രേഖപ്പെടുത്തിയ നഴ്‌സുമാർ നാളെ മുതൽ വലിയ സമരത്തിലേക്ക് കടക്കാനാണ് തീരുമാനം. നാള കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് നഴ്‌സുമാരുടെ സംഘടനകളായ യുഎൻഎയും ഐഎൻഎയും അറിയി
കൊച്ചി: നഴ്‌സുമാരുടെ സമരം ഒത്തു തീർപ്പാക്കാനുള്ള സമരം ആശുപത്രി മുതലാളിമാരുടെ കുടുംപിടുതത്തെ തുടർന്ന് വീണ്ടും പരാജയപ്പെട്ടു. കേന്ദ്ര സർക്കാറിന്റെയും സുപ്രീംകോടതിയുടെയും പ്രത്യേക നിർദ്ദേശം ഉണ്ടായിട്ടും അതിനെല്ലാം പുല്ലുവില കൽപ്പിക്കുന്ന തീരുമാനമാണ് ആശുപത്രി മുതലാളിമാർക്ക് കൈക്കണ്ടത്. ഇതോടെ നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പാക്കാനുള്ളശ്രമം പരാജയപ്പെട്ടു. ഹൈക്കോടതി മീഡിയേഷൻ കമ്മിറ്റി നടത്തിയ ചർച്ചയാണ് പരാജയത്തിൽ കലാശിച്ചത്.
20,000 രൂപ അടിസ്ഥാനശമ്പളം വേണമെന്ന ആവശ്യത്തിൽ നഴ്‌സുമാർ ഉറച്ചുനിന്നു. കേന്ദ്രസർക്കാറും സുപ്രീംകോടതിയുടെ ഉത്തരവും തങ്ങൾക്ക് അനുകൂലമാണെന്നും അവർ വാദിച്ചു. എന്നാൽ, ഇത് അംഗീകരിക്കാൻ ആവില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകൾ നിലപാടെടുത്തു. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടത്. സ്വകാര്യ ആശുപത്രി മുതലാളിമാരുടെ ഈ തീരുമാനത്തിൽ എതിർപ്പു രേഖപ്പെടുത്തിയ നഴ്‌സുമാർ നാളെ മുതൽ വലിയ സമരത്തിലേക്ക് കടക്കാനാണ് തീരുമാനം. നാള കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് നഴ്‌സുമാരുടെ സംഘടനകളായ യുഎൻഎയും ഐഎൻഎയും അറിയിച്ചു.
നഴ്‌സുമാരുടെ വേതനം സംബന്ധിച്ച സുപ്രീംകോടതിയുടെ നിർദ്ദേശം നടപ്പിലാക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും, നഴ്‌സിങ് സംഘടനകളുടെ പ്രതിനിധികളുമായാണ് മീഡിയേഷൻ കമ്മിറ്റി ചർച്ചനടത്തിയത്. 17,200 രൂപയാണ് സർക്കാർ നിർദ്ദേശിച്ച കുറഞ്ഞ ശമ്പളം. എന്നാൽ ഈ നിർദ്ദേശം സ്വീകാര്യമല്ലെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാർശ ചെയ്ത 20,000 രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കണമെന്നുമാണ് നഴ്‌സുമാരുടെ നിലപാട്.
ഈ തിങ്കളാഴ്ച മുതൽ നഴ്‌സുമാർ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വ്യാഴാഴ്ച ചർച്ച നടത്താമെന്നു തീരുമാനമായതോടെ ഒരു വിഭാഗം നഴ്‌സുമാർ സമരത്തിൽനിന്നു താൽക്കാലികമായി പിന്മാറിയത്. നേരത്തെ സർക്കാറിന്റെ അഭ്യർത്ഥന മാനിച്ചാണ് നഴ്‌സുമാർ അനിശ്ചിതകാല സമരത്തിൽ നിന്നും പിന്മാറിയത്.
ഹൈക്കോടതിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുള്ള സമീപനം കണക്കിലെടുത്ത് സമ്പൂർണമായി സഹകരിക്കാൻ യു.എൻ.എ നേരത്തെ മുതൽ തയ്യാറായിരുന്നു. തങ്ങൾ മാത്രമാണ് വിട്ടുവീഴ്ച കാട്ടുന്നത് മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നവെന്നാണ് അന്ന് ജാസ്മിൻ ഷാ പറഞ്ഞത്. സുപ്രീംകോടതി 50 ബെഡിൽ കുറഞ്ഞ കിടക്കകളുള്ള ആശുപത്രികൾക്ക് കുറഞ്ഞ വേതനമായി നിശ്ചയിച്ചതാണ് 20,000 രൂപ. അതെങ്കിലും ലഭ്യമാക്കണമെന്ന ആവശ്യമാണ് നഴ്‌സുമാരുടേത്. എന്നാൽ, ഈ നിർദ്ദേശത്തെ സർക്കാർ തള്ളിയതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് നഴ്‌സിങ് സംഘടനകളുടെ തീരുമാനം.
എസ്മ പ്രയോഗിക്കുമെന്ന സാഹചര്യമുണ്ടായാൽ കൂട്ടഅവധിയെടുക്കുന്നതടക്കമുള്ള സമരപരിപാടികളാണ് നേരത്തേ യു.എൻ.എ ആലോചിച്ചിരുന്നത്. എന്നാൽ, സർക്കാരിന്റെ ഇടപെടൽ സുഗമമാക്കാനും ഹൈക്കോടതിയുടെ നിയമനടപടികളുടെ പൂർത്തീകരണത്തിനു സഹകരിക്കണമെന്നും പല കേന്ദ്രങ്ങളിൽ നിന്നു സമ്മർദമുണ്ടായി. മീഡിയേഷൻ കമ്മിറ്റിയിൽ ആശുപത്രി മാനേജുമെന്റുകളുടെ പ്രതിനിധികളുണ്ടാകുമെന്നതും പരിഗണിച്ചു. നിയമപരമായ ഇടപെടലിനുള്ള വഴി തുറന്നുകിട്ടുന്നതും ഗുണകരമാകുമെന്നാണ് വിലയിരുത്തി. എന്നാൽ ഈ പ്രതീക്ഷകളെല്ലാ അസ്ഥാനത്താകുകയായിരുന്നു.