- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സുമാരുടെ ജീവിത സമരത്തോട് മുഖംതിരിച്ച് ആശുപത്രി മുതലാളിമാരുടെ കടുംപിടുത്തം; ന്യായമായ ശമ്പള വർദ്ധനവ് അംഗീകരിക്കില്ലെന്ന് മാനേജ്‌മെന്റുകൾ; ലേബർ കമ്മീഷണർ വിളിച്ച യോഗം തീരുമാനം ആകാതെ പിരിഞ്ഞു; മന്ത്രിതല ചർച്ചകൾ വരെ പണിമുടക്കിയുള്ള സമരം ഒഴിവാക്കാൻ യുഎൻഎയുടെ തീരുമാനം; നിസ്സഹകരണ സമരവുമായി മുന്നോട്ടു പോകുമെന്ന് ജാസ്മിൻ ഷാ
തിരുവനന്തപുരം: നഴ്‌സുമാരുടെ ജീവിത സമരത്തോട് ആശുപത്രി മുതലാളിമാർ മുഖംതിരിച്ചതോടെ ഇന്ന് ലേബർ കമ്മീഷണർ വിളിച്ച യോഗം തീരുമാനം ആകാതെ പിരിഞ്ഞു. സംസ്ഥാന വ്യാപകമായി നഴ്‌സുമാർ സമരം നടത്തുമെന്ന് കാണിച്ച് നഴ്‌സിങ് സംഘടനയായ യുഎൻഎ നോട്ടീസ് നൽകിയ പശ്ചാത്തലത്തിലാണ് ലേബർ കമ്മീഷണർ യോഗം വിളിച്ചത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റകളും നഴ്‌സിങ് സംഘടനാ പ്രതിനിധികളുമാണ് പങ്കെടുത്തത്. നഴ്‌സുമാരുടെ വേതന വർദ്ധനവ് അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് ചർച്ചയിൽ മാനേജ്‌മെന്റുകൾ തീരുമാനിച്ചത്. ചർച്ചയിൽ തീരുമാനം ആകാതെ വന്നതോടെ മന്ത്രി തലത്തിൽ ഇനി ചർച്ചകൾ തുടരും. ഈ ചർച്ചകൾ നടക്കുന്നത് വരെ തൽക്കാലം സമരം വേണ്ടെന്ന നിലപാടിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ. ശമ്പള കാര്യത്തിൽ സർക്കാർ ഇടപെട്ട് തീരുമാനം ഉണ്ടാക്കും വരെ തീരുമാനം സമരം തുടങ്ങില്ലെന്ന് നഴ്‌സുമാർ അറിയിച്ചതായി ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികൾ മാധ്യമങ്ങളെ അറിയിച്ചു. 80 മുതൽ 100 ശതമാനം വരെ ശമ്പള വർദ്ധന് അംഗീകരിക്കാൻ ആവില്ലെന്നായിരുന്നും അവരുടെ നിലപാട്. നഴ്‌സുമാർ മുന്
തിരുവനന്തപുരം: നഴ്‌സുമാരുടെ ജീവിത സമരത്തോട് ആശുപത്രി മുതലാളിമാർ മുഖംതിരിച്ചതോടെ ഇന്ന് ലേബർ കമ്മീഷണർ വിളിച്ച യോഗം തീരുമാനം ആകാതെ പിരിഞ്ഞു. സംസ്ഥാന വ്യാപകമായി നഴ്‌സുമാർ സമരം നടത്തുമെന്ന് കാണിച്ച് നഴ്‌സിങ് സംഘടനയായ യുഎൻഎ നോട്ടീസ് നൽകിയ പശ്ചാത്തലത്തിലാണ് ലേബർ കമ്മീഷണർ യോഗം വിളിച്ചത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റകളും നഴ്‌സിങ് സംഘടനാ പ്രതിനിധികളുമാണ് പങ്കെടുത്തത്. നഴ്‌സുമാരുടെ വേതന വർദ്ധനവ് അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് ചർച്ചയിൽ മാനേജ്‌മെന്റുകൾ തീരുമാനിച്ചത്. ചർച്ചയിൽ തീരുമാനം ആകാതെ വന്നതോടെ മന്ത്രി തലത്തിൽ ഇനി ചർച്ചകൾ തുടരും. ഈ ചർച്ചകൾ നടക്കുന്നത് വരെ തൽക്കാലം സമരം വേണ്ടെന്ന നിലപാടിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ.
ശമ്പള കാര്യത്തിൽ സർക്കാർ ഇടപെട്ട് തീരുമാനം ഉണ്ടാക്കും വരെ തീരുമാനം സമരം തുടങ്ങില്ലെന്ന് നഴ്‌സുമാർ അറിയിച്ചതായി ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികൾ മാധ്യമങ്ങളെ അറിയിച്ചു. 80 മുതൽ 100 ശതമാനം വരെ ശമ്പള വർദ്ധന് അംഗീകരിക്കാൻ ആവില്ലെന്നായിരുന്നും അവരുടെ നിലപാട്. നഴ്‌സുമാർ മുന്നോട്ടു വെച്ച ആവശ്യങ്ങൾ നിരാകരിച്ച് 35 ശതമാനം ശമ്പള വർദ്ധനവ് മാത്രമേ അംഗീകരിക്കാൻ സാധിക്കൂവെന്ന നിലപാടിലായിരുന്നു ആശുപത്രി മാനേജുമെന്റുകൾ. സ്റ്റാഫ് നഴ്‌സിന് 29,000 രൂപ വേണമെന്നും മിനിമം വേതനം 20,000 വേണമെന്നുമായിരുന്നു യുഎൻഎയുടെ നിലപാട്. എന്നാൽ, ഈ ആവശ്യങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് മാനേജ്‌മെന്റുകൾ വ്യക്തമാക്കി. ഇതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്.
ഇതോടെയാണ് നിലപാട് കൈക്കൊള്ളാൻ വേണ്ടി സർക്കാറിലേക്ക് വിടാൻ തീരുമാനമായത്. ചർച്ചകൾ സർക്കാരിന്റെ മേൽനോട്ടത്തിൽ നടക്കട്ടെയെന്ന് ലേബർ കമ്മിഷണർ കെ.ബിജു മുന്നോട്ടുവച്ച നിർദ്ദേശം ഇരുപക്ഷവും അംഗീകരിച്ചു. തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ തുടർയോഗങ്ങൾ ചേരുമെന്ന് ലേബർ കമ്മിഷണർ അറിയിച്ചു. ഇനി ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ചർച്ച ചെയ്തുള്ള തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ഇടപെട്ടു കൊണ്ട് തന്നെ തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ ശ്രമം വേണമെന്നും സർക്കാർ നഴ്‌സുമാർക്ക് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും യുഎൻഎ അധ്യക്ഷൻ ജാസമിൻ ഷാ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ മന്ത്രി തലത്തിൽ ചർച്ച നടക്കും.
കേരളം പനിക്കിടക്കയിലായ സാഹചര്യത്തിൽ മന്ത്രിതലത്തിൽ ചർച്ചകൾ നടക്കും വരെ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിച്ചു കൊണ്ടുള്ള സമരം നടത്തില്ലെന്ന് ജാസ്മിൻ പറഞ്ഞും. സമര രംഗത്ത് തുടരുമെങ്കിലും അത് നഴ്‌സുമാരുടെ ഡ്യൂട്ടി ഷിഫ്റ്റുകൾ കഴിഞ്ഞ ശേഷമായിരിക്കുമെന്നും ജാസ്മിൻ പറഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടങ്ങാനും യുഎൻഎ തീരുമാനിച്ചിട്ടുണ്ട്. അതേസമയം നഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ നാളെ മുതൽ നിരാഹാര സമരം തുടങ്ങുമെന്ന് ഇന്ത്യൻ നഴ്‌സസ് അസോസിഷേയൻ ഭാരവാഹികളും വ്യക്തമാക്കി. സർക്കാർ തലത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് നഴ്‌സിങ് സംഘടനകളുടെ തീരുമാനം.
അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയർത്തിയില്ലെങ്കിൽ സമരത്തിലേയ്ക്ക് നീങ്ങുമെന്നാണ് നഴ്‌സുമാർ നേരത്തെ അറിയിച്ചിരുന്നത്. സുപ്രീം കോടതി മാർഗനിർദ്ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയർത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. 2016 ജനുവരി 29നാണ് ഇതു സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശമുണ്ടായത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളുവെന്നാണ് കേരളം നൽകിയ മറുപടി. ശമ്പള പരിഷ്‌കരണം അനിശ്ചിതമായി നീണ്ടതിനേത്തുടർന്ന് 158 ആശുപത്രികളിൽ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സമരത്തിന് നോട്ടീസ് നൽകിക്കഴിഞ്ഞ സാഹചര്യത്തിലാണ് വ്യവസായ ബന്ധ സമിതി ചേർന്നത്.
ഇരുന്നൂറിന് മുകളിൽ കിടക്കകളുള്ള ആശുപത്രിയിൽ നഴ്‌സുമാർക്ക് സർക്കാർ ആശുപത്രികളിൽ നൽകുന്ന അതേ ശമ്പളവും നൂറിനും ഇരുന്നൂറിനും ഇടയിലുള്ള ആശുപത്രികളിൽ സർക്കാർ ആശുപത്രികളിൽ നിന്നും പത്ത് ശതമാനം കുറച്ചും. 50 മുതൽ 100 വരെ കിടക്കകളുള്ള ആശുപത്രിയിൽ 20 ശതമാനം കുറച്ചും 50 കിടക്കകൾ വരെുള്ള ആശുപത്രിയിൽ ഇരുപതിനായിരം രൂപയും ശമ്പളം നൽകണമെന്നുമായിരുന്നു ശുപാർശ സുപ്രീം കോടതി നിർദ്ദേശവും ബലരാമൻ, വീരകുമാർ കമ്മിറ്റികളുടെ റിപ്പോർട്ടുകളും നടപ്പാക്കണമെന്നതാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. മറ്റു ജില്ലകളിലെ സ്വകാര്യ ആശുപത്രികളിലെ സമരം സംബന്ധിച്ച് നാളത്തെ സർക്കാർതല യോഗത്തിനു ശേഷം തീരുമാനമെടുക്കും.
പല ആശുപത്രികളും ഇപ്പോഴും നഴ്‌സുമാർക്ക് നൽകുന്നത് മാസം 5000 രൂപയും 6000 രൂപയുമൊക്കെയാണ്. ഇത്തരക്കാർക്ക് വേണ്ടിയാണ് നഴ്‌സുമാർ സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. അഞ്ച് വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് പോലും അഞ്ചക്ക ശമ്പളം എന്നത് ഇന്നും ഒരു സ്വപ്നം മാത്രമായി തുടരുകയാണ്. ലോൺ എടുത്ത് ഉൾപ്പടെ നഴ്‌സിങ് പഠനം പൂർത്തിയാക്കിയവർ ഇപ്പോൾ ലോൺ തിരിച്ചടയ്ക്കാനായി പണം പലിശയ്‌ക്കെടുത്ത് കടപ്പെടേണ്ട അവസ്ഥയിലാണ്. ഇത്രയും ദുരിത പൂർണമായ സാഹചര്യത്തിലാണ് നഴ്‌സുമാരെങ്കിലും കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ആശുപത്രികൾ പോലും നഴ്‌സുമാർക്ക് നക്കാപ്പിച്ച നൽകുകയാണ്. കോടികൾ വരുമാനം കൊയ്യുമ്പോഴാണ് ഈ ദുരവസ്ഥ എന്നതും ശ്രദ്ധേയമാണ്.