- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിയുമായുള്ള ചർച്ചയിലും കടുപിടുത്തം തുടർന്ന് ആശുപത്രി മുതലാളിമാർ; ആദ്യഘട്ട ചർച്ചയിൽ തീരുമാനം ആകാത്തത് 50 ശതമാനം ശമ്പള വർദ്ധനവ് പോലും അംഗീകരിക്കില്ലെന്ന പിടിവാശിയിൽ; സർക്കാർ ഏകപക്ഷീയ തീരുമെടുക്കാത്ത തരമില്ലെന്ന അവസ്ഥയിൽ; നഴ്സുമാർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാൻ സാധ്യതയില്ലെന്നും സൂചന
തിരുവനന്തപുരം: മിനിമം വേതനം ആവിശ്യപ്പെട്ടുള്ള നഴ്സുമാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ഏഴ് ദിവസം പിന്നിട്ടു. ഈ മാസം 20ന് മാനേജ്മെന്റ് പ്രതിനിധികളുമായി സർക്കാർതല ചർച്ച വയ്ച്ചെങ്കിലും തീയതി നീണ്ട് പോയതിലെ പ്രതിഷേധം നഴ്സുമാർ അറിയിക്കുകയും ഈ മാസം 11ന് സൂചന പണിമുടക്ക് നടത്താനും നഴ്സുമാർ തീരുമാനിച്ചതോടെ ഇന്ന് വൈകുന്നേരം തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണന്റെ ചേമ്പറിൽ ചർച്ചകൾ നടക്കും. പനി വർധിച്ച് വരുന്ന സാഹചര്യത്തിൽ നഴ്സുമാർ കൂടി പണിമുടക്കിലേക്ക് പോയാൽ അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്ന തിരിച്ചറിവാണ് സർക്കാരിനെ ചർച്ച നടത്താൻ പ്രേരിപ്പിച്ചത്. ഇന്ന് നടക്കുന്ന ചർച്ചയെ വലിയ പ്രതീക്ഷയോടെയാണ് തങ്ങൾ കാണുന്നതെന്ന് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. സർക്കാറിന്റെ ഏകപക്ഷീയ തീരുമാനത്തിൽ മാത്രമാണ് നഴ്സുമാർക്ക് ഏക പ്രതീക്ഷയുള്ളത്. ഒറ്റയടിക്ക് 80 ശതമാനം വർധനവ് ഒന്നും നടത്താൻ പറ്റില്ലെന്ന് നേരത്തെ തന്നെ സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സംഘടന വ്യക്തമാക്കുകയും ചെയ്
തിരുവനന്തപുരം: മിനിമം വേതനം ആവിശ്യപ്പെട്ടുള്ള നഴ്സുമാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ഏഴ് ദിവസം പിന്നിട്ടു. ഈ മാസം 20ന് മാനേജ്മെന്റ് പ്രതിനിധികളുമായി സർക്കാർതല ചർച്ച വയ്ച്ചെങ്കിലും തീയതി നീണ്ട് പോയതിലെ പ്രതിഷേധം നഴ്സുമാർ അറിയിക്കുകയും ഈ മാസം 11ന് സൂചന പണിമുടക്ക് നടത്താനും നഴ്സുമാർ തീരുമാനിച്ചതോടെ ഇന്ന് വൈകുന്നേരം തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണന്റെ ചേമ്പറിൽ ചർച്ചകൾ നടക്കും. പനി വർധിച്ച് വരുന്ന സാഹചര്യത്തിൽ നഴ്സുമാർ കൂടി പണിമുടക്കിലേക്ക് പോയാൽ അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്ന തിരിച്ചറിവാണ് സർക്കാരിനെ ചർച്ച നടത്താൻ പ്രേരിപ്പിച്ചത്.
ഇന്ന് നടക്കുന്ന ചർച്ചയെ വലിയ പ്രതീക്ഷയോടെയാണ് തങ്ങൾ കാണുന്നതെന്ന് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. സർക്കാറിന്റെ ഏകപക്ഷീയ തീരുമാനത്തിൽ മാത്രമാണ് നഴ്സുമാർക്ക് ഏക പ്രതീക്ഷയുള്ളത്. ഒറ്റയടിക്ക് 80 ശതമാനം വർധനവ് ഒന്നും നടത്താൻ പറ്റില്ലെന്ന് നേരത്തെ തന്നെ സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സംഘടന വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീം കോടതി വിധിയിൽ 2013ൽ നിർദ്ദേശിച്ച ശമ്പളം പോലും പല ആശുപത്രികളും നൽകുന്നില്ല. സർക്കാർ തീരുമാനം നഴ്സുമാർക്ക് അനുകൂലമെങ്കിൽ കോടതിയെ സമീപിക്കാനായിരിക്കും കേരളാ പപ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെ തീരുമനാനം. എന്നാൽ ഇന്ന് നടക്കുന്ന ചർച്ചയിൽ നഴ്സുമാർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാൻ സാധ്യതയില്ലെന്നണ് ഇപ്പോൾ ലഭിക്കുന്ന ചില സൂചനകൾ.
ഇന്ന് നടക്കുന്ന യോഗത്തിൽ സമവായ ചർക്കളായിരിക്കും മുന്നോട്ട് വെക്കുക. നേരത്തെ 50 ശതമാനം വർധന നൽകിയ തൃശ്ശൂർ ദയ ഹോസ്പിറ്റലിനെ സംഘടനയിൽ നിന്നു തന്നെ പുറത്താക്കിയ അസോസിയേഷൻ പരമാവധി 50 ശതമാനം വരെ മാത്രമെ അംഗീകരിക്കുകയുള്ളുവെന്നും സൂചനയുണ്ട്. എന്നാൽ തങ്ങൾ ആവശ്യപ്പെട്ട ആനുകൂല്യങ്ങൾ കിട്ടുമെന്ന് സർക്കാർ തലത്തിൽ ഉറപ്പ് ലഭിച്ചാൽ മാത്രമെ സമരത്തിൽ നിന്നംു പിന്നോട്ട് പോവുകയുള്ളുവെന്നാണ് നഴസുമാരുടെ പക്ഷം.ഇന്ന് സമവായത്തിനുള്ള പോംവഴികൾ ആരാഞ്ഞ ശേഷം ഈ മാസം 10ന് ചർച്ചയ്ക്ക് വീണ്ടും ഒത്ത് കൂടാനാണ് തീരുമാനം. 11ന് നഴ്സുമാർ നടത്താനിരിക്കുന്ന സമരത്തെ പിൻവലിപ്പിക്കാനാണ് ഈ തീയതിയിൽ ചർച്ച നടത്തുന്നത്.
സർക്കാർ ഒപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് തങ്ങൾക്ക് ഇഷ്ടമെന്നാണ് നഴ്സുമാർ പറയുന്നത്. മാലാഖയുടെ വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് കൂടി തിന്ന് തടിച്ച് കൊഴുത്ത മുതലാളിമാർ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും നഴ്സുമാർ പറയുന്നു. ളോഹയും കാവിയുമൊക്കെ ഇഈട്ട മുതലാളിമാർക്ക് അധ്വാനിക്കുന്നവന്റെ വീട്ടിലെ കഷ്ടപ്പാട് അറിയാൻ കഴിയുൂന്നില്ലല്ലോ പിന്നെ അവരോട് ഞങ്ങൾ ചോദിക്കുന്നത് പിച്ചക്കാശോ സംഭാവനയൊ അല്ലെന്നും മാന്യമായ ശമ്പളം മാത്രമാണെന്നും നഴസുമാർ പറയുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെകെ ഷൈലജ നടത്തിയ ചില പ്രസ്താവനകളോടും ഫെയ്സ് ബുക്ക് പോസ്റ്റിനോടും നഴ്സുമാർക്ക് വിയോചിപ്പുമുണ്ട്. പല നഴ്സുമാരും ആശുപത്രിയിൽ വരാത്തത് കാരണം ഡയാലിസസ് യൂണിറ്റിൽ പോലും ആളില്ലാത്ത അവസ്ഥയാണ് എന്നാണ് മന്ത്രി പോസ്റ്റൽ പറഞ്ഞത്. എന്നാൽ ഇത തെറ്റാണെന്നും തങ്ങളാരപും തന്നെ ജോലിക്ക് പോകാതെ സമരം ചെയ്യുന്നില്ലെന്നും ഡ്യൂട്ടികഴിഞ്ഞാണ് സമരത്തിനമ് എത്തുന്നതെന്നും മറുപടി നൽകുകയും ചെയ്തു. വേറൊരു കാര്യംസൂചിപ്പിക്കുന്നത്. നഴ്സുമാരുടെ പ്രശ്നങ്ങള് മന്ത്രി ഷൈലജയ്ക്ക് ഇനിയും മനസ്സിലായിട്ടില്ലെന്നും നഴ്സുമാർ പ്രതികരിക്കുന്നു.
നഴ്സുമാർ ഇല്ലാത്തത് കാരണം പല ആശുപത്രികളിലും ജോലി മുടങ്ങിയെന്നും ഇവരിൽ പലരും പരാതിയുമംായി കണ്ണൂർ കളക്റ്ററേറ്റിൽ എത്തിയതായി വിവരം ലഭിച്ചുവെന്നും മന്ത്രിയുടെ ഓഫീസ് പറയുന്നു.എന്നാൽ അത് പാർട്ടിയുടെ തന്നെ ആശുപത്രിയാണെന്നാണ് പിന്നീട് മനസ്സിസലാക്കിയത് പ്രതിപക്ഷത്തിരുന്നപ്പോൾ നഴ്സുമാർക്ക് വേണ്ടി വാദിച്ചവരാണ് ഇപ്പോൾ അധികാരത്തിലുള്ളത്.അത്കൊണ്ട തന്നെ നീതി പ്രതീക്ഷിക്കുകാണ് മാലാമാർ എന്നാൽ പാർട്ടിയുടെ തന്നെ നിയന്ത്രണത്തദിലുള്ള പല ആശുപത്രികളിലും മാസ ശമ്പളം 2013ൽ സുപ്രീം കോടതി നിഷ്‌കർഷിച്ചതിലും താഴെയാണെന്നതാണ് വസ്തുത
പല ആശുപത്രികളിലും ഇപ്പോഴും 2013 ഏപ്രിലിൽ നടപ്പിലാക്കിയ മിനിമം വേജസ് കമ്മിറ്റിയുടെ ശുപാർശയിലുണ്ടായിരുന്ന തുക പോലും നൽകാറില്ല. വൻകിട കമ്പനി മേധാവികളും മുതിർന്ന രാഷ്ട്രീയക്കാരുൾപ്പടെ നിരവധിപേർ ചികിത്സ തേടുന്നതിലൂടെ തങ്ങളുമായി നല്ല ബന്ധം പുലർത്തുന്നതുകൊണ്ട് തന്നെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം അറിയുന്ന നഴ്‌സുമാർ സമരവുമായി മുന്നോട്ട് പോകില്ലെന്ന വിശ്വാസത്തിലാണ് പല സ്വകാര്യ ആശുപത്രികളും മുന്നോട്ട് പോകുന്നതും.
പല ആശുപത്രികളും നഴ്‌സിങ് ഫീസ് എന്ന ഇനത്തിൽ മാത്രം വാങ്ങുന്നതിന്റെ ഒരംശം പോലും ശമ്പളമായി നൽകുന്നില്ലെന്നതാണ് വാസ്തവം. നഴ്‌സിങ് ഫീസ് എന്ന ഇനത്തിൽ ഒരു രോഗിയിൽ നിന്നും സ്വകാര്യ ആശുപത്രികൾ ദിവസേന ഈടാക്കുന്നത് 300 മുതൽ 1000 രൂപവരെയാണ്. ഒരു നഴ്‌സിന് തന്റെ ഒരു ദിവസത്തെ ഡ്യൂട്ടിയിൽ 5 മുതൽ 10 രോഗികളെ വരെയാണ് നോക്കേണ്ടി വരുക. അതായത് 1500 മുതൽ പതിനായിരം രൂപ വരെയാണ് നഴ്‌സിങ് ഫീസ് ഇനത്തിൽ ഒരു നഴ്‌സ് നോക്കുന്ന രോഗികളിൽ നിന്നും മാത്രം ഈടാക്കുന്നത്. ഒരു ദിവസത്തെ മാത്രം കണക്കാണിത് എന്നിരിക്കെ യാണ് നഴ്‌സുകളോട് ഈ നെറികേട് തുടരുന്നത്.
പല ആശുപത്രികളും ഇപ്പോഴും നഴ്‌സുമാർക്ക് നൽകുന്നത് മാസം 5000 രൂപയും 6000 രൂപയുമൊക്കെയാണ്.ഇതുകൊണ്ട് എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് മനസ്സിലാകാതെ മറ്റ് മാർഗങ്ങളില്ലാത്തതുകൊണ്ട് മാത്രം ജോലിയിൽ തുടരുകയാണ് നിരവധിപേർ. വലിയ ശമ്പളം മെച്ചപ്പെട്ട ജീവിതം എന്നീ സ്വപ്നങ്ങൾ തന്നെയാണ് നഴ്‌സുമാർക്കുമുള്ളത്. എന്നാൽ 5 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് പോലും അഞ്ചക്ക ശമ്പളം എന്നത് ഇന്നും ഒരു സ്വപ്നം മാത്രമാണ്.ലോൺ എടുത്ത് ഉൾപ്പടെ നഴ്‌സിങ് പഠനം പൂർത്തിയാക്കിയവർ ഇപ്പോൾ ലോൺ തിരിച്ചടയ്ക്കാനായി പണം പലിശയ്‌ക്കെടുത്ത് കടപ്പെടേണ്ട അവസ്ഥയിലാണ്.
സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ പ്രശ്‌നങ്ങൾ പഠിക്കാനായി സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് നിയോഗിച്ച കമ്മിറ്റി റിപ്പോർട് സമർപ്പിച്ചത്. ഇതിലെ സുപ്രധനമായ റിപ്പോർടുകളാണ് ഇപ്പോഴും നടപ്പാക്കാതെ തുടരുന്നത്. ഇരുന്നൂറിന് മുകളിൽ കിടക്കകളുള്ള ആശുപത്രിയിൽ നഴ്‌സുമാർക്ക് സർക്കാർ ആശുപത്രികളിൽ നൽകുന്ന അതേ ശമ്പളവും നൂറിനും ഇരുന്നൂറിനും ഇടയിലുള്ള ആശുപത്രികളിൽ സർക്കാർ ആശുപത്രികളിൽ നിന്നും പത്ത് ശതമാനം കുറച്ചും. 50 മുതൽ 100 വരെ കിടക്കകളുള്ള ആശുപത്രിയിൽ 20 ശതമാനം കുറച്ചും 50 കിടക്കകൾ വരെുള്ള ആശുപത്രിയിൽ ഇരുപതിനായിരം രൂപയും ശമ്പളം നൽകണമെന്നുമായിരുന്നു ശുപാർശ സുപ്രീം കോടതി നിർദ്ദേശവും ബലരാമൻ, വീരകുമാർ കമ്മിറ്റികളുടെ റിപ്പോർട്ടുകളും നടപ്പാക്കണമെന്നതാണ് അസോസിയേഷന്റെ പ്രധാന ആവശ്യം.