- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസ്സലിവുള്ളവർ കാണട്ടെ...നഴ്സുമാർ നടക്കുകയാണ് ചേർത്തല കെവി എം മുതൽ തിരുവനന്തപുരം വരെ; സഹനസമരമായി 'വാക്ക് ഫോർ ജസ്റ്റിസ്' ഏപ്രിൽ 24 മുതൽ; ശമ്പള വർദ്ധനവ് സർക്കാർ അട്ടിമറിക്കുന്നതിനെതിരെ യുഎൻഎ ആഹ്വാനം ചെയ്ത ലോങ് മാർച്ചിനൊപ്പം അനിശ്ചിതകാല പണിമുടക്കും; സമരം തുടങ്ങാൻ നാലുനാൾ ബാക്കി നിൽക്കെ തീരുമാനത്തിൽ അടയിരുന്ന് സർക്കാർ
തിരുവനന്തപുരം: ശമ്പള വർധനവിന്റെ കാര്യത്തിൽ സർക്കാർ വിജ്ഞാപനം ഇറക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ ലോംഗ് മാർച്ചിലേക്ക്. ചേർത്തല കെവി എം ആശുപത്രി മുതൽ സെക്രട്ടറിയേറ്റ് വരെ മാർച്ച് നടത്താണ് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്റെ (യുഎൻഎ) തീരുമാനം. ഏപ്രിൽ 24ന് ആരംഭിക്കുന്ന മാർച്ച് തിരുവനന്തപുരത്ത് എത്താൻ എട്ട് ദിവസം വേണ്ടിവരും.വാക്ക് ഫോർ ജസ്റ്റിസ് എന്നാണ് ലോങ് മാർച്ചിനെ യുഎൻഎ വിശേഷിപ്പിക്കുന്നത്. മിനിമം വേജ് ഉപേദശക സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാർ അതിന്മേൽ അടയിരിക്കുന്നുവെന്നാണ് യുഎൻഎയുടെ ആരോപണം. തീരുമാനമെടുക്കാൻ 10 ദിവസം കൂടി വേണമെന്ന സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തീരുമാനമെടുക്കുന്നതിൽ സർക്കാരിന് മുമ്പാകെ തടസ്സങ്ങളില്ലെന്നും യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു.മാനേജ്‌മെന്റുകൾക്കാകട്ടെ നഴ്‌സുമാർ സമരം തുടരട്ടെയെന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആദ്യം ഇറത്തിയ കരട് രേഖയും ശമ്പളപരിഷ്‌കരണത്തിൽ ഭേദഗതി വരുത്തി മിന
തിരുവനന്തപുരം: ശമ്പള വർധനവിന്റെ കാര്യത്തിൽ സർക്കാർ വിജ്ഞാപനം ഇറക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ ലോംഗ് മാർച്ചിലേക്ക്. ചേർത്തല കെവി എം ആശുപത്രി മുതൽ സെക്രട്ടറിയേറ്റ് വരെ മാർച്ച് നടത്താണ് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്റെ (യുഎൻഎ) തീരുമാനം. ഏപ്രിൽ 24ന് ആരംഭിക്കുന്ന മാർച്ച് തിരുവനന്തപുരത്ത് എത്താൻ എട്ട് ദിവസം വേണ്ടിവരും.വാക്ക് ഫോർ ജസ്റ്റിസ് എന്നാണ് ലോങ് മാർച്ചിനെ യുഎൻഎ വിശേഷിപ്പിക്കുന്നത്.
മിനിമം വേജ് ഉപേദശക സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാർ അതിന്മേൽ അടയിരിക്കുന്നുവെന്നാണ് യുഎൻഎയുടെ ആരോപണം. തീരുമാനമെടുക്കാൻ 10 ദിവസം കൂടി വേണമെന്ന സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തീരുമാനമെടുക്കുന്നതിൽ സർക്കാരിന് മുമ്പാകെ തടസ്സങ്ങളില്ലെന്നും യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു.മാനേജ്‌മെന്റുകൾക്കാകട്ടെ നഴ്‌സുമാർ സമരം തുടരട്ടെയെന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ആദ്യം ഇറത്തിയ കരട് രേഖയും ശമ്പളപരിഷ്‌കരണത്തിൽ ഭേദഗതി വരുത്തി മിനിമം വേജ് ഉപദേശക സമിതി തയ്യാറാക്കിയ റിപ്പോർട്ടും സർക്കാരിന് മുമ്പാകെ സമർപ്പിച്ചിരുന്നു. രണ്ടും റിപ്പോർട്ടുകളിലെ ശുപാർശകളിൽ ഏത് വേണമെന്ന് അന്തിമ വിജ്ഞാപനമിറക്കാൻ സർക്കാരിന് മുമ്പാകെ തടസ്സങ്ങളില്ല. എന്നാൽ, അതിന് നടപടിയുണ്ടാകാത്തതാണ് നഴ്‌സുമാരെ ചൊടിപ്പിച്ചത്. അതേസമയം ശമ്പള പരിഷ്‌കരണം വൈകുന്നതിൽ പ്രതിഷേധിച്ച് നഴ്‌സുമാർ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. ഏപ്രിൽ 24 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനും യുഎൻഎ നേരത്തെ നിശ്ചയിച്ചിരുന്നു.അനിശ്ചിതകല പണിമുടക്ക് തുടങ്ങുന്ന 24 ന് തന്നെയാണ് കെവിഎമ്മിൽ നിന്ന് ലോങ് മാർച്ചും തുടങ്ങുന്നത്. തങ്ങൾ പണിമുടക്കുമെന്ന മുന്നറിയിപ്പിനെ സർക്കാർ ലാഘവബുദ്ധിയോടെയാണ് കാണുന്നതെന്ന പരാതിയും നഴ്‌സുമാർക്കുണ്ട്.
വിജ്ഞാപനം ഇറക്കുന്നത് സംബന്ധിച്ച വിഷയത്തിൽ സർക്കാർ നിയോഗിച്ച ഉപദേശക സമിതി ഒളിച്ചുകളി നടത്തുകയാണെന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
ശമ്പളം വർധിപ്പിക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനാണ് ആശുപത്രി മാനേജ്‌മെന്റുകൾ ശ്രമിച്ചുവരുന്നതെന്നും ഏപ്രിൽ 23ന് മുൻപ് ശമ്പളം വർധിപ്പിക്കാനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കുന്നില്ലെങ്കിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും യുഎൻഎ വ്യക്തമാക്കിയിരുന്നു.
നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇതിനെതിരെയാണ് ലോങ്മാർച്ചും പണിമുടക്കും. 243 ദിവസമായി നഴ്സുമാർ സമരം തുടരുന്ന ചേർത്തല കെ.വി എം ആശുപത്രിക്ക് മുന്നിൽ നിന്നാരംഭിക്കുന്ന മാർച്ച് സെക്രട്ടറിയേറ്റിനു മുന്നിലാണ് അവസാനിക്കുക. എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റർ ദൂരം പിന്നിടാനാണ് നഴ്സുമാർ ലക്ഷ്യമിടുന്നത്.
നഴ്സുമാരുടെ സംഘടനകൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പനുസരിച്ച് 50 കിടക്കകൾവരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20,000 രൂപ ശമ്പളം നൽകണം. എന്നാൽ, ഇത് 100 കിടക്കകൾ വരെയുള്ള ആശുപത്രികൾക്കു ബാധകമാക്കണമെന്ന അഭിപ്രായം മിനിമം വേജ് അഡൈ്വസറി കമ്മിറ്റിയിൽ വന്നത് വിവാദമായിരുന്നു.ഇതിനെ ചൊല്ലി ട്രേഡ് യൂണിയനുകളും ലേബർ കമ്മീഷണറും തമ്മിൽ വാഗ്വാദമുണ്ടാവുകയും ഒടുവിൽ തീരുമാനം സർക്കാരിന് വിടുകയുമായിരുന്നു.
നേരത്തെ സർക്കാർ നിശ്ചയിച്ച മിനിമം വേജസ് കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് 200 ബെഡ്ഡുകൾക്ക് മുകളിലുള്ള ആശുപത്രികളിൽ 32,960 രൂപയാണ് നഴ്‌സുമാരുടെ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. 100നു ഇരുനൂറിനും ഇടയ്ക്ക് കിടക്കകൾ ഉള്ള ആശുപത്രികളിൽ 29,760 രൂപ നഴ്‌സുമാർക്ക് ശമ്പളം നൽകണമെന്നും നിർദ്ദേശിക്കുന്നു. 50നും100ും ഇടയ്ക്ക് 24960 രൂപയും, 50തൽ താഴെ 20660 രൂപയും നൽകണമെന്നാണ് ശുപാർശ. ഇതു കൂടാതെ ക്ഷാമബത്തയായി 560 രൂപ നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശം നിലവിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ നഴ്‌സുമാർക്ക് ലഭിക്കുന്ന ശമ്പളത്തിന് തുല്യമായതാണ്. ഈ ശമ്പള പരിഷ്‌ക്കരണ നിർദ്ദേശങ്ങൾ കേരളത്തിലെ സ്വകാര്യ നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരുന്നു. എന്നാൽ, കരടിൽ പറഞ്ഞ കാര്യങ്ങളെല്ലാം അട്ടിമറിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കാനുള്ള വിവാദമാവുകയും ചെയ്തു.
നിലവിൽ ആറ് കാറ്റഗറികളിലായി തിരിച്ചു കൊണ്ടാണ് നഴ്സുമരുടെ ശമ്പള വർധനവ് ശുപാർശയുള്ളത്. ഇത് പ്രകാരം നൂറു വരെ കിടക്കകൾ ഉള്ള ആശുപത്രികളിൽ ഒന്നാം കാറ്റഗറിയിലും 100 മുതൽ 300 വരെയുള്ള ആശുപത്രികൾ രണ്ടാം കാറ്റഗറിയിലും 300 മുതൽ 500 വരെയുള്ള ബെഡുകളുള്ളവരെ മൂന്നാം കാറ്റഗറിയിലുമാണ്. നാലാം കാറ്റഗറിയിൽ 700 ബെഡും, അഞ്ചിൽ 800 ബെഡ്ഡും ആറാം കാറ്റഗറിയിൽ 800 ബെഡും ഉള്ള ആശുപത്രികളുമാണുള്ളത്.
ഉപദേശക സമിതിയുടെ നിർദ്ദേശം അനുസരിച്ച് കരട് വിജ്ഞാപനത്തിൽ പുറപ്പെടുവിച്ച അലവൻസ് കാര്യമായി വെട്ടിക്കുറക്കുകയാണ് ചെയ്തിരിക്കുന്നത്. നൂറ് ബെഡ്ഡുവരെയുള്ള ആശുപത്രികളിലെ ജീവനക്കാർ മിനിമം ശമ്പളം മത്രമാണ് നൽകുക. മറ്റ് അലവൻസുകൾ ഒന്നും തന്നെ നൽകേണ്ടതില്ലെന്നാണ് നിർദ്ദേശം. എന്നാൽ മൂന്നൂറ് ബെഡ്ഡുണ്ടെങ്കിലാണ് ഫലത്തിൽ 100 ബെഡ്ഡെന്ന് കണക്കാക്കുകയുള്ളൂ.
300 കിടക്കകൾ ഉള്ള ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഓഫീസ് കോമൺ കാറ്റഗറി അലവൻസ് 2.5 ശതമാനമാക്കി വെട്ടിക്കുറക്കാനാണ് നീക്കം. പാരാമെഡിക്കൽ അലവൻസായി മൂന്ന് ശതമാനവുമായി ചുരുക്കും. 500 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാരുടെ പാരാമെഡിക്കൽ അലവൻസും തുച്ഛമാണ്. ആറ് ശതമാനം മാത്രമാണ് പാരാമെഡിക്കൽ അലവൻസ്്. രജിസ്ട്രേഡ് നഴ്സുമാർക്ക് 20 ശതമാനം അലവൻസും ഓഫീസ് കോമൺ കാറ്റഗറിയിൽ 5 ശതമാനം അലവൻസുമാണ് ഇനി മുതൽ ലഭിക്കുക. ഫലത്തിൽ നഴ്സുമാരുടെ അലവൻസ് ഇല്ലാതാകുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ആശുപത്രികളുടെ കാറ്റഗറിയിൽ ഏറ്റവും കൂടുതൽ ബെഡുകളുള്ള ആശുപത്രികൾ വളരെ കുറവാണ്. ഇവരുടെ അലവൻസിലെ വർദ്ധന ചെറിയൊരു വിഭാഗത്തിന് മാത്രമേ ഗുണകരമാകുകയുള്ളൂ. ഏതായാലും കര്ട് വിജ്ഞാപനവും മിനിമം വേജ് ഉപദേശക സമിതിയുെ റിപ്പോർട്ടും സർക്കാരിന് മുമ്പാകെയുള്ളതു ഉചിതമായ തീരുമാനമെടുക്കുക സർക്കാരിന്റെ ചുമതലയാണ്.
അതേസമയം, നഴ്‌സുമാർ സമരത്തിലേക്ക് നീങ്ങിയാൽ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിക്കുമെന്ന് ഉറപ്പാണ്.നിരവധി രോഗികളാണ് വെന്റിലേറ്ററിലും മറ്റും കഴിയുന്നത്. അടിയന്തര ശസ്ത്രക്രിയകളും മുടങ്ങും. ഇതിനൊപ്പം ആശുപത്രികളുടെ ദൈനംദിന പ്രവർത്തനമാകെ താളം തെറ്റും. യുഎൻഎ പോലുള്ള ശക്തമായ സംഘടന സമരത്തിലേക്ക് നീങ്ങുമ്പോൾ ഉചിതമായ നടപടിയെടുക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്ന് കാര്യത്തിൽ സംശയമില്ല.