- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പന്ത്രണ്ട് ദിവസം നീണ്ടുനിന്ന നേഴ്സിങ് ഹോം സമരം ഒത്തുതീർപ്പായി
ഇൻഫിനിറ്റി നേഴ്സിങ് ഹോം ജീവനക്കാർ കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിവന്ന പണിമുടക്ക് മാനേജ്മെന്റുമായുണ്ടാക്കിയ ധാരണയെതുടർന്ന് പിൻവലിച്ചു. ഡിസംബർ അഞ്ചിനു വെള്ളിയാഴ്ച ഉണ്ടാക്കിയ കരാർ അനുസരിച്ച് ജീവനക്കാർ ഇന്നു മുതൽ ജോലിയിൽ പ്രവേശിച്ചു.
ഷിക്കാഗോയിൽ ഇൻഫിനിറ്റിയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന പതിനൊന്ന് ലോംഗ് ടേം ഫെസിലിറ്റികളിലുള്ള എഴുനൂറോളം ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുത്തിരുന്നത്. ജൂൺ മാസം അവസാനിച്ച കരാർ പുതുക്കുമ്പോൾ ആനുകൂല്യങ്ങളിൽ വർധനവുണ്ടാക്കണമെന്ന ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചു.
ഇതുവരെ ലഭിച്ചിരുന്ന വേതനത്തിൽ ഒരു ഡോളർ വർധനവ് (15 ഡോളർ), പാൻഡമിക് പേ രണ്ട് ഡോളറിൽ നിന്നും 2.5യും, കോവിഡുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് 5 ദിവസത്തെ സിക്ക് ലീവ്, ജോലിക്കാർക്ക് ആവശ്യമായ പിപിഇ കിറ്റ് വിതരണം എന്നിവയാണ് പുതിയ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
'15 വർഷമായി ഞാൻ ഇവിടെ ജോലി ചെയ്യുന്നു. മറ്റ് നേഴ്സിങ് ഹോമിലായിരുന്നുവെങ്കിൽ ഇതിലും വളരെ വലിയ മെച്ചപ്പെട്ട സേവന- വേതന ആനുകൂല്യം ലഭിക്കുമായിരുന്നു'. പുതിയ ഒത്തുതീർപ്പിൽ സംതൃപ്തി അറിയിച്ച് സിഎൻഎ നേസാ ലിന്റ് പറഞ്ഞു. ഒത്തുതീർപ്പ് വ്യവസ്ഥകളിൽ തൊഴിലാളി യൂണിയൻ നേതാക്കളും, മാനേജ്മെന്റും ഒരുപോലെ സംതൃപ്തരാണ്