- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദ്യാർത്ഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധന; ഝാർഖണ്ഡിൽ നഴ്സിങ് കോളേജ് ഡയറക്ടർ അറസ്റ്റിൽ; പരിശോധന നടത്തിയത് സഹനശക്തി പരീക്ഷിക്കാനെന്ന പേരിൽ
റാഞ്ചി: വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ് കോളേജ് ഡയറക്ടർ അറസ്റ്റിൽ. ഝാർഖണ്ഡിലെ ഖുന്ദിയിൽ സന്നദ്ധ സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സിങ് കോളേജിലെ ഡയറക്ടർ ബബ്ലു എന്ന പർവേസ് ആലത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പൊലീസിന് റിപ്പോർട്ട് കൈമാറിയതിന് പിന്നാലെയാണ് അറസ്റ്റ്.
കോളേജിന്റെ ഡയറക്ടറായ പർവേസ് ആലം ലൈംഗികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി. സഹനശക്തി പരിശോധിക്കാനെന്ന പേരിൽ വിദ്യാർത്ഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധിക്കുന്നതും പതിവായിരുന്നു. നിരവധി നഴ്സിങ് വിദ്യാർത്ഥിനികളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു. ഉപദ്രവം തുടർന്നതോടെ ചില വിദ്യാർത്ഥികൾ പ്രദേശത്തെ സാമൂഹികപ്രവർത്തകയോടാണ് ആദ്യം പരാതി പറഞ്ഞത്.
ഇവർ വിദ്യാർത്ഥിനികളുടെ പരാതി ഗവർണർക്ക് കൈമാറുകയായിരുന്നു. തുടർന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. ഈ സംഘം അന്വേഷണം നടത്തി പൊലീസിന് റിപ്പോർട്ട് കൈമാറിയതോടെയാണ് കോളേജ് ഡയറക്ടറെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ