- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സുമാരെ ഇതിലേ.. ഇതിലേ.. യൂറോപ്പ് വീണ്ടും വിളിക്കുന്നു; വർഷങ്ങൾക്ക് മുൻപ് ജർമ്മനിയിലേക്ക് പോയ മലയാളി നഴ്സുമാർ റിട്ടെയർ ചെയ്യുന്നു; ജർമ്മൻ ഭാഷയിൽ ബി2 യോഗ്യതയുള്ള ബിഎസ്സി നഴ്സുമാർക്ക് വേണ്ടി വീണ്ടും വാതിൽ തുറന്നു ജർമ്മനി; ഏജന്റുമാരുടെ ചതിക്കുഴി ഇല്ലാതെ നിങ്ങൾക്കും ശ്രമിക്കാം
കോളൻ: ജർമ്മനിയിലേക്ക് മലയാളികൾ ജോലി തേടി പോകുന്നത് ഇപ്പോൾ പതിവല്ല. എന്നാൽ വർഷങ്ങൾക്ക് മുൻപ് കുറേക്കാലം മലയാളി നഴസുമാരെ ജർമ്മനി കയ്യും കെട്ടി സ്വീകരിച്ചിരുന്നു. അന്ന് മലയാളികളെ മാത്രമല്ല അനേകം വിദേശീയരെ അവർ സ്വീകരിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് രണ്ടു വർഷം മുൻപ് അവർ വീണ്ടും വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്തു തുടങ്ങിയത്. ഇന്ത്യ ഉൾപ്പെടെ 58 രാജ്യങ്ങളിൽ നിന്നും പഠിച്ച നഴ്‌സിങ്ങിന് അതിനുള്ള യോഗ്യത ഉണ്ട് എന്ന പ്രഖ്യാപനവും നടത്തിയിരുന്നു. ഇതനുസരിച്ച് നിരവധി പേർ ജോലിക്കെത്തുകയും ചെയ്തിട്ടുണ്ട്. ഈ അവസരം ഉപയോഗിക്കാൻ ശ്രമിക്കുന്നവർ രണ്ട് കാര്യങ്ങൾ അറിയുക: 1. ഏജന്റുമാർക്ക് പണം നൽകരുത്. യോഗ്യത ഉണ്ടെങ്കിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തു നിങ്ങൾക്ക് ജോലി ഉറപ്പിക്കാം2. ജർമ്മൻ ഭാഷയിൽ ബി2 യോഗ്യത ഉള്ള ബിഎസ്സി നഴ്സുമാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ജർമ്മൻ പഠിക്കാൻ പറ്റുമോ എന്നു ഉറപ്പ് വരുത്തിയ ശേഷം മാത്രം ശ്രമിക്കുക. ജർമ്മൻ പഠനം എളുപ്പം ആണോ എന്നു ഞങ്ങൾക്ക് അറിയില്ല. എന്നാൽ ഒരു വർഷം എവിടെങ്കിലും പോയി പൂർണ്
കോളൻ: ജർമ്മനിയിലേക്ക് മലയാളികൾ ജോലി തേടി പോകുന്നത് ഇപ്പോൾ പതിവല്ല. എന്നാൽ വർഷങ്ങൾക്ക് മുൻപ് കുറേക്കാലം മലയാളി നഴസുമാരെ ജർമ്മനി കയ്യും കെട്ടി സ്വീകരിച്ചിരുന്നു. അന്ന് മലയാളികളെ മാത്രമല്ല അനേകം വിദേശീയരെ അവർ സ്വീകരിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് രണ്ടു വർഷം മുൻപ് അവർ വീണ്ടും വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്തു തുടങ്ങിയത്. ഇന്ത്യ ഉൾപ്പെടെ 58 രാജ്യങ്ങളിൽ നിന്നും പഠിച്ച നഴ്‌സിങ്ങിന് അതിനുള്ള യോഗ്യത ഉണ്ട് എന്ന പ്രഖ്യാപനവും നടത്തിയിരുന്നു. ഇതനുസരിച്ച് നിരവധി പേർ ജോലിക്കെത്തുകയും ചെയ്തിട്ടുണ്ട്.
ഈ അവസരം ഉപയോഗിക്കാൻ ശ്രമിക്കുന്നവർ രണ്ട് കാര്യങ്ങൾ അറിയുക:
1. ഏജന്റുമാർക്ക് പണം നൽകരുത്. യോഗ്യത ഉണ്ടെങ്കിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തു നിങ്ങൾക്ക് ജോലി ഉറപ്പിക്കാം
2. ജർമ്മൻ ഭാഷയിൽ ബി2 യോഗ്യത ഉള്ള ബിഎസ്സി നഴ്സുമാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ജർമ്മൻ പഠിക്കാൻ പറ്റുമോ എന്നു ഉറപ്പ് വരുത്തിയ ശേഷം മാത്രം ശ്രമിക്കുക.
ജർമ്മൻ പഠനം എളുപ്പം ആണോ എന്നു ഞങ്ങൾക്ക് അറിയില്ല. എന്നാൽ ഒരു വർഷം എവിടെങ്കിലും പോയി പൂർണ്ണമായും സമർപ്പിച്ചു ശ്രമിച്ചാൽ പാസ്സാകാവുന്നതേയുള്ളൂ എന്നാണ് ഞങ്ങളുടെ തോന്നൽ. അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് ജർമ്മൻ പഠിച്ചു ബി2 യോഗ്യത നേടാൻ പറ്റുമോ എന്നു ഉറപ്പ് വരുത്തുകയാണ്. നിങ്ങളുടെ പരിചയത്തിൽ ഉള്ള ആളുകളുമായി സംസാരിച്ചോ ഓൺലൈൻ സേർച്ച് ചെയ്‌തോ ഒക്കെ ഇതു മനസ്സിലാക്കുക. ജർമ്മൻ പാസ്സാകാത്തവർക്ക് വിസ ലഭിക്കില്ല എന്നറിയാവുന്നതുകൊണ്ട് അതിനു മുൻപ് ഒരു ഏജന്റിനും പണം കൊടുക്കാതിരിക്കുക.
ജർമ്മൻ പാസ്സായാൽ ഇന്ത്യയിൽ നിന്നുള്ള ബിഎസ്സി നഴ്സിങ് പാസ്സായവർക്ക് ജോലിക്കായി അപേക്ഷിക്കാം. ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും ധാരാളം ഒഴിവുകൾ ഉണ്ട്. അതു കണ്ടെത്താൻ പ്രയാസമില്ല. നിങ്ങളുടെ പരിചയക്കാർ വഴിയോ ഓൺലൈൻ സേർച്ച് വഴിയോ കണ്ടെത്താം. അക്കാര്യത്തിൽ ആവശ്യമെങ്കിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താൻ ഞങ്ങളും സഹായിക്കാം. അതുകൊണ്ട് ആദ്യം ചേയ്യേണ്ടത് ജർമ്മൻ പഠിക്കുകയാണ്. ജർമ്മൻ ഭാഷ പഠിക്കുന്നത് ഒരു അധിക ബാധ്യത അല്ലാത്തതിനാൽ ഇപ്പോൾ ജർമ്മൻ ഭാഷ പഠിക്കുന്ന സെന്ററുകളിൽ ഉള്ളവർക്ക് പാർട്ട് ടൈം ആയി ശ്രമിക്കാവുന്നതാണ്.
യൂറോപ്യൻ യൂണിയനിൽ ഉൾപ്പെട്ട ഒരു രാജ്യമാണ് ജർമ്മനി എന്നറിയാമല്ലോ. അവിടെ ആർക്കെങ്കിലും ജോലി ലഭിച്ചാൽ ഭാര്യ അല്ലെങ്കിൽ ഭർത്താവിനെയും മക്കളെയും കൂടെ കൊണ്ടു പോകാം. ആശ്രിത വിസയിൽ എത്തുന്നവർക്ക് ജോലി ചെയ്യാൻ സാധിക്കുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. 28, 395 യൂറോ ആണ് ഒരു നഴ്സിന്റെ ശരാശരി വാർഷിക സാലറി. എന്നു വച്ചാൽ പ്രതിമാസം ഏതാണ്ട് രണ്ടു ലക്ഷം രൂപ. ഇതിൽ നിന്നു വേണം നികുതി കൊടുക്കാൻ. എന്നാൽ കുട്ടികൾ അടക്കമുള്ളവർക്ക് മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
ജർമ്മൻ പഠിക്കാൻ എന്ത് ചെയ്യണം?
പ്രായപൂർത്തിയായവർക്കു മാത്രമെ ഈ പരീക്ഷ എഴുതുവാൻ സാധിക്കുകയുള്ളൂ. ഗോത്തെ സർട്ടിഫിക്കറ്റ് ബി2 എന്ന പരീക്ഷയെഴുതി യോഗ്യത നേടുകയാണ് വേണ്ടത്. ജർമ്മനിയിലെ അഡ്വാൻസ്ഡ് ലാഗ്വേംജ് സ്‌കിൽസ് നേടിയിട്ടുണ്ടെന്നു തെളിയിക്കുന്നതാണ് ഈ ഗോത്തെ സർട്ടിഫിക്കറ്റ് ബി2. മൊത്തം ആറു ലെവലുകളുള്ള കോമൺ യൂറോപ്യൻ ഫ്രെയിംവർക്ക് ഓഫ് റഫറൻസ് ഫോർ ലാംഗ്വേജസിന്റെ (സിഇഎഫ്ആർ) നാലാം ലെവൽ പാസാകുമ്പോഴാണ് ഗോത്തെ സർട്ടിഫിക്കറ്റ് ബി2 ലഭിക്കുക. നാലു മൊഡ്യൂളുകളിലായാണ് ഗോത്തെ സർട്ടിഫിക്കറ്റ് ബി2 വിനായുള്ള ടെസ്റ്റ് നടക്കുക.
റീഡിഗ്, ലിസണിങ്, റൈറ്റിങ്, സ്പീക്കിങ് സെക്ഷനുകളാണ് ഈ നാലു മൊഡ്യൂളുകൾ. 80 മിനുട്ട് നീണ്ടുനിൽക്കുന്ന റീഡിങ് സെക്ഷനിൽ പരസ്യങ്ങൾ, റിവ്യൂസ്, റിപ്പോർട്ടുകൾ, കമന്ററീസ് തുടങ്ങിയവയിലെ നമ്പറുകൾ വായിക്കുവാനും മിസ്സായ വാക്കുകൾ കൂട്ടിച്ചേർക്കുവാനും ആയിരിക്കും നൽകുക. ലിസണിങ് സെക്ഷന് 30 മിനുട്ട് സമയമാണ് ഉണ്ടാവുക. ഇതിൽ ചർച്ചകളോ, ടെലിഫോൺ സംഭാഷണങ്ങളോ ഉദ്യോഗാർത്ഥികൾക്ക് കേൾക്കുവാൻ നൽകുകയും അത് കൃത്യതയോടെ എഴുതുകയുമാണ് ഇവിടെ ചെയ്യേണ്ടത്. സാമൂഹിക പ്രസക്തിയുള്ള ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ചുള്ള ഇന്റർവ്യൂവും എഴുതുവാൻ നൽകും.
റീഡിങ് സെക്ഷനാണ് മൂന്നാമത്തേത്. 80 മിനുട്ട് സമയപരിധിയുള്ള ഇവിടെ ഒരു ന്യൂസ്‌പേപ്പർ റിപ്പോർട്ടിനെ കുറിച്ചോ ഓൺലൈൻ ആർട്ടിക്കിളിനെ കുറിച്ചോ എഴുതുവാനും ഒരു കത്ത് ശരിയായ രീതിയിൽ തിരുത്തി എഴുതാനുമാണ് ആവശ്യപ്പെടുക. ഏറ്റവും അവസാന ഘട്ടമായ സ്പീക്കിങ് സെക്ഷന് 10 - 15 മിനുട്ട് മാത്രമാണ് ദൈർഘ്യം. രണ്ടു പേർ ചേർന്നുള്ള സംഭാഷണമാണ് ഇവിടെ വിലയിരുത്തുക. രണ്ട് ഉദ്യോഗാർത്ഥികൾ പരസ്പരം പരിചയപ്പെടുകയും സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ കുറിച്ച് സ്വന്തം കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഇരുവരും ചർച്ച ചെയ്യുന്നതുമാണ് അവസാന ഘട്ടം.
ബാംഗ്ലൂർ, കൊൽക്കത്ത, ചെന്നൈ, പൂന, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ ആണ് ജർമ്മൻ കോൺസുലേറ്റ് തന്നെ ഭാഷ പഠിപ്പിക്കുന്നത്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് ജോലിക്കൊപ്പം ഇതു ട്രൈ ചെയ്യാവുന്നതാണ്. ഈ സെന്ററുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അവിടെ സന്ദർശിക്കുക.
കേരളത്തിലും ഉണ്ട് കോൺസുലേറ്റുമായി ചേർന്നു ജർമ്മൻ പഠിപ്പിക്കുന്ന ഒരു സെന്റർ. അവിടുത്തെ വിലാസമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
Indo-German Language & Cultural Socitey
'Casa Julia', Universtiy - Kunnukuzhy Road,Palayam
Trivandrum - 695 034
phone: +91 471 3013018, fax: +91 471 3013019 /3013020
Hon. Director: Syed Ibrahim, germantvm@gmail.com