- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സുമാർക്ക് വലവിരിച്ച് വീണ്ടും തട്ടിപ്പുകാർ! സിബിഐ പ്രതിചേർത്ത റെനി ഉമ്മന്റേയും ജെകെ ഇന്റർനാഷണലിന്റേയും നിയമനത്തട്ടിപ്പ് വീണ്ടും; 35 ലക്ഷം രൂപ വീതം ഈടാക്കി 250 ഒഴിവിലേക്ക് നിയമനം നടത്താൻ ഹിബ ട്രാവൽസിന്റെ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ബാംഗ്ലൂരിൽ
തിരുവനന്തപുരം: എത്ര കണ്ടാലും കിട്ടിയാലും തട്ടിപ്പുകാരെ തേടി ചെല്ലുന്ന ഒരു വിഭാഗമാണ് നഴ്‌സുമാർ. അക്കരപ്പച്ച സ്വപ്‌നം കാണുന്ന നഴ്‌സുമാരിൽ നിന്ന് പിഴിയുന്നത് കോടികളിലൂടെ തടിച്ചു കൊഴുക്കുകയാണ് ഏജൻസികൾ. നിമയപ്രകാരം 19,500 രൂപ വാങ്ങി നടത്താവുന്ന നിയമനത്തിന് അൽ സറാഫയിലൂടെ ഉതുപ്പ് വർഗീസ് വാങ്ങിയത് പത്തമ്പൊതര ലക്ഷം രൂപ. തങ്ങളെ പിഴിഞ്ഞ് ക
തിരുവനന്തപുരം: എത്ര കണ്ടാലും കിട്ടിയാലും തട്ടിപ്പുകാരെ തേടി ചെല്ലുന്ന ഒരു വിഭാഗമാണ് നഴ്‌സുമാർ. അക്കരപ്പച്ച സ്വപ്‌നം കാണുന്ന നഴ്‌സുമാരിൽ നിന്ന് പിഴിയുന്നത് കോടികളിലൂടെ തടിച്ചു കൊഴുക്കുകയാണ് ഏജൻസികൾ. നിമയപ്രകാരം 19,500 രൂപ വാങ്ങി നടത്താവുന്ന നിയമനത്തിന് അൽ സറാഫയിലൂടെ ഉതുപ്പ് വർഗീസ് വാങ്ങിയത് പത്തമ്പൊതര ലക്ഷം രൂപ.
തങ്ങളെ പിഴിഞ്ഞ് കോടികളാണ് റിക്രൂട്ടിങ് ഏജൻസികൾ നേടുന്നതെന്ന് അറിഞ്ഞിട്ടും, പലിശയ്‌ക്കെടുത്തും പറമ്പ് വിറ്റും ലക്ഷങ്ങളാണ് ഇത്തരം ഏജൻസികൾക്ക് കൊടുക്കാനായി നഴ്‌സുമാർ, ഏജൻസികൾക്ക് മുമ്പിൽ ക്യൂ നിൽക്കുന്നത്.
അൽ-സറാഫയിലൂടെ ഉതുപ്പ് വർഗീസ് ലക്ഷങ്ങൾ വാങ്ങി നിയമിച്ച ഉദ്യോഗാർഥികളിൽ നിന്ന് വീണ്ടും നിയമനതിരിമറിയിലൂടെ കോടികളാണ് നേടിയത്. ഉതുപ്പ് വർഗീസ് ഇന്റർപോളിന്റെ അറസ്റ്റിലായിട്ടും അൽ-സറാഫയുടെ ഏജന്റുമാർ ഇപ്പോഴും പല പേരുകളിൽ നഴ്‌സുമാരെ ലക്ഷങ്ങൾ ഈടാക്കി കുവൈറ്റിലേക്ക് നിയമിക്കുകാണ്. അതിൽ പ്രമുഖരാണ് എം.കെ.ഇന്റർനാഷണലും ജെ.കെ.ഇന്റർനാഷണലും ഹിബ ട്രാവൽസും. അന്വേഷണം തണുത്തതോടെ വീണ്ടും തലപൊക്കിയ ഏജൻസികളുടെ പുതിയവഴികൾ.
കേരളത്തിൽ ഇപ്പോൾ നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ കോടികൾ സമ്പാദിക്കുന്ന രണ്ട് സ്ഥാപനങ്ങളാണ് എറണാകുളത്തുള്ള ജെ.കെ.ഇന്റർനാഷണലും എം.കെ.ഇന്റർ നാഷണലും. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിൽ സിബിഐ പ്രതി ചേർക്കപ്പെട്ടെ റെനി ഉമ്മനാണ് ഇപ്പോൾ താരം. ഉതുപ്പ് വർഗീസ് പത്തൊമ്പതര ലക്ഷം വാങ്ങിയപ്പോൾ റെനി ഉമ്മൻ ഒരു പടി കൂടി മുകളിൽ കയറി 21 ലക്ഷം രൂപയാണ് വാങ്ങുന്നത്. കേസ് നടത്താനുള്ള പണം കൂടി ചേർത്താണ് ഉദ്യോഗാർഥികളിൽ നിന്ന് റെനി ഉമ്മൻ ഈടാക്കുന്നത്.
ജെ.കെ ഇന്റർനാഷണലും എം.കെ.ഇന്റർനാഷണലും ഒരമ്മ പെറ്റ മക്കളായതു കൊണ്ട് നഴ്‌സുമാരെ പിഴിയുന്ന കാര്യത്തിൽ ഒറ്റകെട്ടാണ്. കഴിഞ്ഞ മാസം 21 ലക്ഷം രൂപ ഈടാക്കി അമ്പത് പേരെയാണ് ജെ.കെ.ഇന്റർനാഷണൽ വഴി കുവൈറ്റിലേക്ക് കടത്തിയത്. രണ്ട് ലക്ഷം രൂപ വരെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയും ബാക്കി പണം എറണാകുളത്തെ നോർക്ക ഓഫീസിന് സമീപത്തെ ഏജന്റിന് വഴിയുമാണ് ഉദ്യോഗാർഥികൾ നിക്ഷേപിച്ചത്. റിക്രൂട്ടിങ് ഏജൻസികളെ വിവിധ അന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് റെനി ഉമ്മനും കൂട്ടാളികളും പുതിയ വഴികൾ തേടുന്നത്. ഈ മാസം ഏഴാം തീയതി ആറു പേരാണ് വിസിറ്റിങ് വിസ വഴി നെടുമ്പാശേരിയിലൂടെ കയറി പോയത്. പണം വാങ്ങുന്നതിന് ഒരു രേഖയും ഇവർ ഉദ്യോഗാർഥികൾക്ക് നൽകാറില്ല.
നഴ്‌സുമാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണമെന്ന നിഷ്‌കർഷയുള്ളതിനാൽ വിസിറ്റിങ് വിസ വഴിയാണ് ഉദ്യോഗാർഥികളെ ഇപ്പോൾ കയറ്റി അയക്കുന്നത്. ദുബായിലെ ബന്ധുക്കളെ കാണാൻ പോകുന്നെന്നാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥരോട് ഇവർ പറയുന്നത്. എന്നാൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും അറിവുണ്ടെന്നാണ് നഴ്‌സുമാർ പറയുന്നത്. കൊച്ചി, തിരുവനന്തപുരം, മുംബൈ വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലേക്കും അവിടെ നിന്നും കുവൈറ്റിലേക്കുമാണ് ഏജൻസികൾ നഴ്‌സുമാരെ അയയ്ക്കുന്നത്. പണം നൽകുന്നത് സംബന്ധിച്ച് വിവരങ്ങളോ പോകുന്നതിന്റെ വിവരങ്ങളോ ഒരു കാരണവശാലും വെളിയിൽ വിടരുതെന്നും നഴ്‌സസ് അസോസിയേഷനുമായി വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന കർശന നിർദ്ദേശവും ഏജൻസികൾക്ക് ഇവർക്ക് നൽകിയിട്ടുണ്ട് . റിക്രൂട്ടിങ് തട്ടിപ്പിൽ കേന്ദ്ര ഏജൻസിയുടെ പ്രതിപട്ടികയിലുള്ള സ്ഥാപനമായ ജെ.കെ. ഇന്റർനാഷണൽ നിയമത്തിന് പുല്ലുവില നൽകിയാണ് വീണ്ടും നിയമനം നടത്തുന്നത്.
അതേസമയം ജെ.കെ.ഇന്റർനാഷണലിനെയും എം.കെ.ഇന്റർനാഷണലിനെയും കടത്തിവെട്ടുന്ന തട്ടിപ്പാണ് ഹിബ ട്രാവൽസിന്റേത്. 35 ലക്ഷം രൂപയാണ് വാങ്ങിയാണ് അടുത്തിടെ കുവൈറ്റിലേക്ക് നഴ്‌സുമാരെ കയറ്റി അയച്ചത്. ഈ മാസം 26 മുതൽ 30 വരെ ബാംഗ്ലൂരിൽ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഈ സ്ഥാപനം സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നഴ്‌സിങ് റിക്രൂട്ടമെന്റിനെതിരെ ശക്തമായ ഇടപെടലുകൾ ഉണ്ടായ സാഹചര്യത്തിലാണ് കൊച്ചിയിൽ നിന്നും കോഴിക്കോടും നിന്നും ഏജൻസികൾ റിക്രൂട്ട്‌മെന്റ് ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റുന്നത്. അതേസമയം ഉതുപ്പ് വർഗീസിന്റെ ഉടമസ്ഥതയിലുള്ള അൽ-സറാഫയ്‌ക്കെതിരെ സിബിഐ ശക്തമായ തെളിവുകളുമായാണ് മുന്നോട്ട് പോയെങ്കിലും പിന്നീടുണ്ടായ അന്വേഷണം തണുത്ത മട്ടിലാണ്. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിൽ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ കൈപ്പറ്റി വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി നൽകിയതിലൂടെ അൽ-സറാഫ തട്ടിയെടുത്തത് 22 ലക്ഷം രൂപയാണ്. വിദ്യഭ്യാസ മന്ത്രാലയത്ത്ിലെ ജോലിക്ക് അഞ്ച് ലക്ഷം രൂപ മാത്രമാണ് സർവീസ് ചാർജ് . കുവൈറ്റിലേക്ക് മാത്രം ആയിരത്തി ഇരുനൂറു പേരെയാണ് അൽ സറാഫ റിക്രൂട്ട്‌മെന്റ് ചെയ്തത്. ഉതുപ്പ് വർഗീസിനെ അറസ്റ്റ് ചെയ്‌തെങ്കിലും എന്നെ തട്ടിച്ചോ എന്നു പറഞ്ഞെത്തുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ലക്ഷങ്ങളുമായി ക്യൂ നിൽക്കുമ്പോൾ പിന്നെയും ഉതുപ്പും റെനിയും കേരളത്തിൽ സജീവമായി തന്നെ നിലനിൽക്കും.