- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻകം ടാക്സ് റെയ്ഡ് പേടിച്ച് അനേകം റിക്രൂട്ട്‌മെന്റ് ഏജൻസികൾ അടച്ചു; ലക്ഷങ്ങൾ കൊടുത്ത് വിസയ്ക്ക് കാത്തിരിക്കുന്ന അനേകം പേർ ആശങ്കയിൽ: പരാതിപ്പെടാൻ പോലും കഴിയാതെ നഴ്‌സുമാർ
കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പു നടത്തിവന്ന ഏജൻസികൾക്ക് മേൽ കൂച്ചുവിലങ്ങ് വീണതോടെ വിദേശത്ത് പോകാൻ ലക്ഷങ്ങൾ മുടക്കി കാത്തിരിക്കുന്ന നിരവധി മലയാളി നഴ്‌സുമാർ കടുത്ത ആശങ്കയിലായി. അൽസറഫ എന്ന കൊച്ചിയിലെ നഴ്‌സിങ് റിക്രൂട്ടിങ് ഏജൻസിക്ക് മേൽ കേന്ദ്ര ആദായനികുതി വകുപ്പിന്റെ പിടിവീണതോടെ മറ്റ് റിക്രൂട്ടിങ് ഏജൻസിക
കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പു നടത്തിവന്ന ഏജൻസികൾക്ക് മേൽ കൂച്ചുവിലങ്ങ് വീണതോടെ വിദേശത്ത് പോകാൻ ലക്ഷങ്ങൾ മുടക്കി കാത്തിരിക്കുന്ന നിരവധി മലയാളി നഴ്‌സുമാർ കടുത്ത ആശങ്കയിലായി. അൽസറഫ എന്ന കൊച്ചിയിലെ നഴ്‌സിങ് റിക്രൂട്ടിങ് ഏജൻസിക്ക് മേൽ കേന്ദ്ര ആദായനികുതി വകുപ്പിന്റെ പിടിവീണതോടെ മറ്റ് റിക്രൂട്ടിങ് ഏജൻസികളും റെയ്ഡ് പേടിച്ചു അടച്ചുപൂട്ടി. ഇതോടെയാണ് വിദേശത്ത് നഴ്‌സിങ് വിസക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കിയവർ വഴിയാധാരമായത്. കേന്ദ്രസർക്കാറിന്റെ സദുദ്ദേശത്തോടെയുള്ള നയംമാറ്റവും ഫലത്തിൽ നഴ്‌സുമാരെ ദുരിതത്തിലാക്കിയിട്ടുണ്ട്.
കിടപ്പാടം പണയപ്പെടുത്തിയും മറ്റുമാണ് വിദേശത്തെ നഴ്‌സിങ് ജോലിക്ക് വേണ്ടി പലരും ഏജൻസികൾക്ക് പണം കൊടുത്തത്. ലോണെടുത്ത് പഠിച്ചത് മുതലാകണമെങ്കിൽ വിദേശത്ത് പോകേണ്ട അവസ്ഥ അനുവാര്യമായിരുന്നു. ഭീമമായ നികുതിവെട്ടിപ്പ് നടത്തിയതിന് വർഗീസ് ഉതുപ്പിന്റെ അൽസറഫ സ്ഥാപനം പിടിക്കപ്പെട്ടതോടെയാണ് ഏത് നിമിഷവും റെയ്ഡ് പേടിച്ച് കഴിയുകയാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള റിക്രൂട്ടിങ് ഏജൻസികൾ. കൊച്ചിയിലെയും കോഴിക്കോട്ടെയും ചില ഏജൻസികൾ റെയ്ഡ് ഭയന്ന് ഓഫീസിന് ഷട്ടറിട്ടു. ജോലിക്കായി പണം നൽകിയവരും മറ്റും ഫോണിൽ ബന്ധപ്പെടുമ്പോൾ എടുക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു ഏറ്റവും കൂടുതൽ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജൻസികൾ മുഖേന നടന്നുവന്നത്. എന്നാൽ, ആദായനികുതി വകുപ്പിന്റെ പിടിയിലായ കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രീട്ടിങ് ചെയ്യുന്ന സ്ഥാപനങ്ങൾ അടച്ചു തുടങ്ങി. വർഗീസ് ഉതുപ്പുമായി ബന്ധമുണ്ടായിരുന്ന കൊച്ചിയിലെ സ്ഥാപനങ്ങളാണ് പ്രവർത്തനം അവസാനിപ്പിച്ചത്. പത്രങ്ങളിൽ നഴ്‌സുമാരെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് ഏജൻസികളുമായി ബന്ധപ്പെട്ടവരാണ് ഇപ്പോൾ കുരുക്കിലായിരിക്കുന്നത്. അഭിമുഖവും സർട്ടിഫിക്കറ്റുകളും നൽകിയ ശേഷമാണ് അൽസറഫ അടക്കമുള്ള ഏജൻസികൾ പണം ആവശ്യപ്പെട്ടത്. ഇതനുരസിച്ച് ലക്ഷങ്ങൾ കൊടുത്തവർ ഇപ്പോൾ നഷ്ടമായ പണം എങ്ങനെ തിരികെ ലഭിക്കുമെന്ന കടുത്ത ആശങ്കയിലാണ്.
അൽസറഫ അടക്കമുള്ള റിക്രൂട്ടിങ് ഏജൻസികൾ വഴി കുവൈത്തിൽ എത്തിയവർ ലഭിക്കുമെന്ന് പറഞ്ഞവർ പോലും വഞ്ചിക്കപ്പെട്ട സ്ഥിതിവിശേഷം ഉണ്ട്. കരിമ്പട്ടികയിൽ പെടുത്തിയ കമ്പനികൾ വഴിയാണ് ഇവർ കുവൈത്തിൽ എത്തിയതെന്നതിനാൽ പലരും അവിടെ കുടുങ്ങുകയും ചെയ്തു. ഇന്റർവ്യൂ സമയത്ത് വാഗ്ദാനം ചെയ്തിരുന്ന പല സൗകര്യങ്ങളും ജോലിസ്ഥലത്തെത്തിയപ്പോൾ ലഭിച്ചിരുന്നില്ല.
അൽസറഫക്ക് മേൽ പിടിവീണതിന് പിന്നാലെ തങ്ങളുടെ ഏജൻസികളിലേക്കും ഉദ്യോഗസ്ഥർ എത്തുമെന്ന ഭയത്തിലാണ് മറ്റ് റിക്രൂട്ടിങ് ഏജൻസികൾ. അതേസമയം മറ്റ് പ്രമുഖ ഏജന്‌സികളും കബളിപ്പിക്കപ്പെട്ട് പരാതി നൽകിയെങ്കിലും ഇവരെ അധികാരത്തിന്റെ ബലത്തിൽ പൊലീസ് വിരട്ടിയെന്ന ആരോപണവും ശക്തമാണ്. കൊച്ചി സി.പി. ഉമ്മർറോഡിലുള്ള നിസാ ട്രാവൽസ് എന്ന ട്രാവൽ ഏജൻസി അടുത്തകാലത്ത് നിരവധി പേരെ കബളിപ്പിച്ചിരുന്നു. കുവൈത്തിലെ പ്രമുഖ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പു നടത്തിയത്. പലരും കുവൈത്തിലെത്തി ചുരുങ്ങിയ കാലം കൊണ്ട് ഇവർ ജോലി ചെയ്ത് സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു. ഓരോരുത്തരിൽ നിന്നുമായി ജോലിക്കായി ലക്ഷങ്ങൾ പിരിച്ചെടുക്കുകയും ചെയ്തിരുന്നു.