- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഇഎൽടിഎസ് ജയിച്ചാൽ ഉടൻ ഡിസിഷൻ ലെറ്റർ; പിന്നീട് നാട്ടിലും യുകെയിലും പരീക്ഷകൾ; ഏജന്റുമാർക്ക് ഒന്നും ചെയ്യാൻ കഴിയില്ല; ബ്രിട്ടനിലെ പുതിയ നിയമമാറ്റം നഴ്സുമാരെ ബാധിക്കുന്നത് ഇങ്ങനെ
ലണ്ടൻ: നഴ്‌സിങ് നിയമനത്തിൽ കർശന നിബന്ധനകൾ നടപ്പിലാക്കിയിരുന്ന ബ്രിട്ടൻ നഴ്‌സിംഗിനെ ദുർലഭ തൊഴിൽ ലിസ്റ്റിൽ പെടുത്തിയതോടെ മിടുക്കരായ മലയാളി നഴ്‌സുമാർക്ക് അവസരങ്ങൾ ഏറെ ലഭിക്കും എന്നു കഴിഞ്ഞ ദിവസം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതൊടെ എളുപ്പത്തിൽ യുകെയിൽ ജോലി തേടി എത്താനുള്ള അവസരമാണ് നഴ്‌സുമാർക്ക് ഒരുങ്ങുന്നത്. എന്നാൽ നഴ്സിംഗി
ലണ്ടൻ: നഴ്‌സിങ് നിയമനത്തിൽ കർശന നിബന്ധനകൾ നടപ്പിലാക്കിയിരുന്ന ബ്രിട്ടൻ നഴ്‌സിംഗിനെ ദുർലഭ തൊഴിൽ ലിസ്റ്റിൽ പെടുത്തിയതോടെ മിടുക്കരായ മലയാളി നഴ്‌സുമാർക്ക് അവസരങ്ങൾ ഏറെ ലഭിക്കും എന്നു കഴിഞ്ഞ ദിവസം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതൊടെ എളുപ്പത്തിൽ യുകെയിൽ ജോലി തേടി എത്താനുള്ള അവസരമാണ് നഴ്‌സുമാർക്ക് ഒരുങ്ങുന്നത്.
എന്നാൽ നഴ്‌സിംഗിനെം ദേുർലഭ തൊഴിൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയതുകൊണ്ട് എല്ലാ മലയാളി നഴ്‌സുമാർക്കും യുകെയിൽ ഓടിയെത്തി ജോലി ചെയ്യാമോ? ഇത്തരം വ്യാജ പ്രചരണങ്ങളുമായി തട്ടിപ്പുകാർ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. എന്നാൽ നിലവിലുള്ള നിയമത്തിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ടെങ്കിലും ഒട്ടേറെ കടമ്പകൾ കടന്നു തന്നെ വേണം യുകെയിൽ എത്താൻ എന്നതാണ് വാസ്തവം. ഐഇഎൽടിഎസിലെ നാലു വിഷയങ്ങളിലും ഏഴു ബാൻഡും ഓൺലൈൻ പരീക്ഷയും പാസായാൽ മാത്രമേ യുകെയിൽ എത്താൻ കഴിയൂ. ഇതു സംബന്ധിച്ച തെറ്റിദ്ധാരണകൾ മാറ്റാൻ ആണ് ഈ ലേഖനം.
നഴ്‌സിംഗിനെ ദുർലഭ തൊഴിൽ ലിസ്റ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ബ്രിട്ടനിലെ ആശുപത്രികളിൽ സീനിയർ നഴ്‌സുമാരുടെ കടുത്ത ക്ഷാമം ഉണ്ടായതിനെ തുടർന്നുമാത്രമാണ്. യൂറോപ്പിനു വെളിയിൽ നിന്ന് ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്താൻ ഉണ്ടായിരുന്ന നിയന്ത്രണങ്ങളാണ് പ്രധാനമായും ഇളവു വരുത്തിയിരിക്കുന്നത്. അടുത്തിടെ ഇമിഗ്രേഷൻ നിയന്ത്രണം മൂലം യൂറോപ്യൻ യൂണിയനു പുറത്തു നിന്നുള്ള നഴ്‌സുമാരുടെ വിസ നിരസിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇത്തരം നിയന്ത്രണങ്ങളിൽ ഇപ്പോൾ സർക്കാർ ഇളവു വരുത്തിയിരിക്കുന്നത്.
അതേസമയം നഴ്‌സുമാരുടെ യോഗ്യത സംബന്ധിച്ചുള്ള കാര്യത്തിൽ യാതൊരുവിധത്തിലുള്ള ഇളവുകളും ഉണ്ടായിട്ടില്ല എന്നു വേണം മനസിലാക്കേണ്ടത്. ഐഇഎൽടിഎസിന് എല്ലാ വിഷയങ്ങളിലും ഏഴു ബാൻഡ് ഉണ്ടായിട്ടും യുകെയിൽ എത്താൻ സാധിക്കാതെ കുടുങ്ങിക്കിടന്ന നഴ്‌സുമാർക്ക് മറ്റു കടമ്പകൾ കടന്നാൽ യുകെയിൽ എത്തി ജോലി ചെയ്യാൻ സാഹചര്യമൊരുങ്ങും എന്നത് ആശ്വാസകരമായ കാര്യമാണ്.
ഐഇഎൽടിഎസ് നാലു വിഷയങ്ങളിലും ഏഴു ബാൻഡ് വേണമെന്നതിനു പുറമേ ഒരു വർഷത്തെ തൊഴിൽ പരിചയവും നിർബന്ധമാണ്. തൊഴിൽ പരിചയത്തിന്റെ കാര്യത്തിൽ യാതൊരു ഇളവും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കണം. ഐഇഎൽടിഎസ് പാസായവർക്കും തൊഴിൽ പരിചയവും ഉള്ളവർക്ക് ഉടൻ തന്നെ ഡിസിഷൻ ലെറ്റർ ലഭിക്കും. ഡിസിഷൻ ലെറ്റർ ലഭിച്ചുകഴിഞ്ഞാൽ നാട്ടിൽ വച്ചു തന്നെ എഴുതാവുന്ന ഓൺലൈൻ ടെസ്റ്റ് പാസാകുകയും വേണം. ഓൺലൈസ്റ്റ് പാസായാൽ യുകെയിൽ എത്തി പ്രാക്ടിക്കൽ ടെസ്റ്റ് പാസാകണം എന്നതാണ് അടുത്ത കടമ്പ. ഈ രണ്ടു ടെസ്റ്റും പാസാകുന്നവർക്ക് നേരിട്ട് ജോലിയിൽ പ്രവേശിക്കാം. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് നേരിട്ട് നടത്തുന്ന പരീക്ഷകളായതിനാൽ ഏജന്റുമാരുടെ ഇടപെടൽ പൂർണമായും ഒഴിവാക്കാം എന്നതാണ് പ്രധാന മെച്ചം.
മുമ്പ് ഡിസിഷൻ ലെറ്റർ ലഭിച്ചവർ ഏതെങ്കിലും നഴ്‌സിങ് ഹോമിലോ എൻഎച്ച്എസ് ആശുപത്രിയിലോ അഡാപ്‌റ്റേഷൻ എന്ന പേരിൽ ഒരു നിശ്ചിത കാലം ജോലി ചെയ്യുന്ന സമ്പ്രദായമായിരുന്നു ആദ്യകാലത്ത്. ഏതാനും വർഷങ്ങൾക്കു മുമ്പ് അത് യൂണിവേഴ്‌സിറ്റികൾ വഴി ചെയ്യുന്ന 20 ദിവസം നീണ്ട ഒഎൻപി ആക്കി മാറ്റിയിരുന്നു. എന്നാലിപ്പോൾ കൊണ്ടു വന്നിരിക്കുന്ന നിബന്ധനകൾ മൂലം ഒഎൻപി റദ്ദാക്കി പകരം ഓൺലൈൻ വഴിയും പിന്നീട് നേരിട്ടും നടത്തുന്ന കോംപിറ്റൻസി ടെസ്റ്റ് പാസാകുകയാണ് വേണ്ടത്. എല്ലാ രാജ്യത്തും ഓൺലൈൻ വഴിയുള്ള ടെസ്റ്റ് നടത്താൻ പ്രത്യേക സെന്ററുകളും ഉണ്ടാകും. അപേക്ഷകർ ഈ സെന്ററുകളിൽ എത്തി വേണം ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ പങ്കെടുക്കേണ്ടത്. യുകെയിൽ നഴ്‌സായി ജോലി ചെയ്യാൻ ആവശ്യമായ അക്കാദമിക് വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് അമേരിക്കയിലെ ആർഎൻ മോഡലിലുള്ള കോംപിറ്റൻസി ടെസ്റ്റ്.
ഓൺലൈൻ ടെസ്റ്റ് പാസായതിനു ശേഷം യുകെയിൽ എത്തി താത്ക്കാലിക വിസയ്ക്ക് അപേക്ഷിക്കാം. യുകെയിൽ എത്തി എൻഎംസി നേരിട്ട് നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുത്ത് അത് പാസായ ശേഷം പിൻ നമ്പർ നേടുകയും ചെയ്യാം. രണ്ടു ടെസ്റ്റുകളും പാസാകുന്നവരെ എൻഎംസി ഓഫീസിൽ അഭിമുഖത്തിന് വിളിക്കും. അവിടെ വച്ചാണ് പിൻ നമ്പർ ലഭിക്കുക. ഇങ്ങനെ പിൻ നമ്പർ ലഭിക്കുന്നവർക്ക് യുകെയിലെ നഴ്‌സിങ് ഹോമുകലോ എൻഎച്ച്എസ് ആശുപത്രിയിലോ ബാൻഡ് 5 നഴ്‌സായി ജോലിയിൽ പ്രവേശിക്കാം.
അതേസമയം ഈ ടെസ്റ്റുകളിൽ പങ്കെടുക്കാൻ എത്ര അവസരം ലഭിക്കും, എത്രയാണ് ഫീസ് എന്നൊക്കെയുള്ള കാര്യങ്ങളുടെ അന്തിമ രൂപം ആയിട്ടില്ല. അവ പിന്നീട് നിശ്ചയിക്കും. പുതിയ നിബന്ധനകൾ എല്ലാം നടപ്പാക്കിക്കൊണ്ട് നിയമം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. ഇനി യുകെയിലേക്ക് നഴ്‌സായി പോകാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യങ്ങളെല്ലാം മനസിൽ കണ്ടുകൊണ്ടു വേണം ഇതിനായി തയ്യാറെടുക്കാൻ.