- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നുമാസം കൊണ്ട് ഉതുപ്പ് വർഗീസ് നേടിയത് 240 കോടിയെന്ന് സിബിഐ; വർഷങ്ങളായി തട്ടിയെടുത്ത തുകയുടെ വലിപ്പം ഊഹിക്കാനാകാതെ ഏജൻസി; ഉന്നനങ്ങുക പോലും ചെയ്യാതെ കേരള പൊലീസും
കൊച്ചി: നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലൂടെ വൻ സാമ്പത്തിക നേട്ടം കൊയ്ത ഉതുപ്പ് വർഗീസിന്റെ സമ്പത്തു കണ്ട് സിബിഐ പോലും ഞെട്ടി. 240 കോടിയുടെ നേട്ടമാണ് വെറും മൂന്നുമാസം കൊണ്ട് ഇയാളുണ്ടാക്കിയത്. അങ്ങനെയെങ്കിൽ ഇത്തരത്തിൽ വർഷങ്ങളായി നടത്തുന്ന തട്ടിപ്പിൽ എന്തുമാത്രം സാമ്പത്തിക ലാഭമാണ് ഇയാൾക്കു നേടാനായത് എന്ന് ഊഹിക്കാൻ പോലും ആകാതെ വി
കൊച്ചി: നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലൂടെ വൻ സാമ്പത്തിക നേട്ടം കൊയ്ത ഉതുപ്പ് വർഗീസിന്റെ സമ്പത്തു കണ്ട് സിബിഐ പോലും ഞെട്ടി. 240 കോടിയുടെ നേട്ടമാണ് വെറും മൂന്നുമാസം കൊണ്ട് ഇയാളുണ്ടാക്കിയത്. അങ്ങനെയെങ്കിൽ ഇത്തരത്തിൽ വർഷങ്ങളായി നടത്തുന്ന തട്ടിപ്പിൽ എന്തുമാത്രം സാമ്പത്തിക ലാഭമാണ് ഇയാൾക്കു നേടാനായത് എന്ന് ഊഹിക്കാൻ പോലും ആകാതെ വിഷമിക്കുകയാണ് കേന്ദ്ര ഏജൻസി. അതേസമയം ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാതെ അനങ്ങാപ്പാറ നയമാണ് കേരള പൊലീസ് സ്വീകരിക്കുന്നത്.
കുവൈത്തിലേക്കു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലൂടെ ഉതുപ്പിന്റെ കൊച്ചിയിലെ അൽസറാഫാ ഏജൻസി നടത്തിയ തട്ടിപ്പിന്റെ കൂടുതൽ തെളിവുകൾ സിബിഐയ്ക്കു ലഭിച്ചു. മൂന്നുമാസത്തിനിടെ 240 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെങ്കിൽ പത്തു വർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്ന ഏജൻസി ഇതിന്റെ പതിന്മടങ്ങ് തട്ടിപ്പാകും നടത്തിയിരിക്കുക. ഇതിന്റെയൊക്കെ തെളിവുകൾ സിബിഐയ്ക്കു ലഭിച്ചെന്നാണു സൂചന.
ഉതുപ്പ് പ്രതിയായ 2009ലെ വധശ്രമക്കേസിലെ പരാതിക്കാരനും ബന്ധുവുമായ പുതുപ്പള്ളി മൈലക്കാട്ട് ജോൺ എം. കുര്യാക്കോസ് എന്ന ജോജി കഴിഞ്ഞ ദിവസം സിബിഐ ഓഫിസിൽ ഹാജരായി തെളിവ് നൽകി. ഉതുപ്പിന്റെ ആദ്യകാല ഇടപാടുകൾ അറിയുന്ന ജോജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സിബിഐ തെളിവു ശേഖരിച്ചു.
സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ പുതുപ്പള്ളിയിലെ സഹകരണബാങ്കിൽ നിന്നു ഏജൻസിയുടമ കോടികളുടെ വായ്പ തരപ്പെടുത്തിയെന്നാണു സിബിഐക്കു ലഭിച്ച വിവരം. ഏജൻസിക്കു കരാർ ലഭിക്കാൻ കുവൈത്തിലെ ഏജൻസിക്കു മുൻകൂറായി പണം നൽകുന്നതിനാണ് ഈ തുക ഉപയോഗിച്ചതെന്നും ഹവാല വഴിയാണു പണം ഗൾഫിലേക്കു കടത്തിയതെന്നുമാണു സൂചന. നഴ്‌സുമാരിൽനിന്നു ഘട്ടം ഘട്ടമായി തുക പിരിച്ചെടുത്ത ശേഷം ബാങ്കിലെ വായ്പ ഉതുപ്പ് തന്നെ അടച്ചുതീർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഉതുപ്പ് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫðാറ്റുകളും സ്ഥാപനങ്ങളും വാങ്ങിയതായി ജോജിയുടെ മൊഴിയിലുണ്ട്. തിരുവഞ്ചൂരിൽ എട്ട് ഏക്കർ തോട്ടം മിനി മെഡിക്കൽ കോളജ് പദ്ധതിയുടെ പേരിൽ കുറഞ്ഞവിലയ്ക്കു തരപ്പെടുത്തിയതായും ആരോപണമുണ്ട്. ജോജിയെ വെടിവയ്ച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഉതുപ്പ് ദുബായിലേക്കു പോയത്. അബുദാബിയിലെ അൽസറാഫാ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ കൺട്രോളറും കമ്പനിയുടെ പവർ ഓഫ് അറ്റോണി ഹോൾഡറുമായതിനാൽ ബിസിനസ് ആവശ്യത്തിന് ഇടക്കിടെ ദുബായിൽ പോയിവരാൻ അനുവദിക്കണമെന്ന ഉതുപ്പിന്റെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു.
കൊച്ചിയിൽ പത്തുവർഷമായി പ്രവർത്തിക്കുന്ന അൽസറാഫ ഏജൻസി നഴ്‌സുമാരെ മാത്രമല്ല, ഗൾഫിലെ വിവിധ കമ്പനികളിലേക്കു കനത്ത തുക വാങ്ങി ഡ്രൈവർമാരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണു സിബിഐയുടെ തീരുമാനം. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ഉതുപ്പിന്റെ വീട്ടിലും ഓഫിസിലും നോട്ടിസ് നൽകിയിട്ടുണ്ട്.
ഉതുപ്പ് ഇപ്പോൾ കുവൈത്തിൽ ആണെന്നും ദുബായിലാണെന്നും രണ്ടുതരത്തിൽ വാർത്തകളുണ്ട്. ഇയാൾ നാട്ടിലെത്തിയാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്‌തേക്കും.