- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹവാല ഇടപാടുകാരൻ സുരേഷ് ബാബു വിദേശത്തേക്ക് കടത്തിയത് 85 കോടിയോളം രൂപ; ഭൂരിപക്ഷവും നഴ്സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാരൻ ഉതുപ്പുവർഗീസിന്റെ പണം; ഹവാല ഇടപാടുകരനെ സിബിഐയും ചോദ്യം ചെയ്യും
കൊച്ചി: നഴ്‌സിങ്ങ് തട്ടിപ്പ് കേസിൽ കഴിഞ്ഞ കോട്ടയം സ്വദേശിയെ അറസ്റ്റ് ചെയ്തതോടെ ഹവാല ബന്ധത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചതായി സൂചന. എൻഫോഴ്‌മെന്റ് ഡയറക്ട്രേറ്റ് സുരേഷ് ഫോറെക്‌സ് എം ഡി സുരേഷിനെയാണ് കോട്ടയത്ത് നിന്ന് ബുധനാഴ്‌ച്ചയാണ് ഇഅറസ്റ്റ് ചെയ്തത്. ഇയാളാണ് അൽസറാഫ നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിനായി ഹവാല ഇടപാടുകൾ നടത്തി
കൊച്ചി: നഴ്‌സിങ്ങ് തട്ടിപ്പ് കേസിൽ കഴിഞ്ഞ കോട്ടയം സ്വദേശിയെ അറസ്റ്റ് ചെയ്തതോടെ ഹവാല ബന്ധത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചതായി സൂചന. എൻഫോഴ്‌മെന്റ് ഡയറക്ട്രേറ്റ് സുരേഷ് ഫോറെക്‌സ് എം ഡി സുരേഷിനെയാണ് കോട്ടയത്ത് നിന്ന് ബുധനാഴ്‌ച്ചയാണ് ഇഅറസ്റ്റ് ചെയ്തത്. ഇയാളാണ് അൽസറാഫ നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിനായി ഹവാല ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് എൻഫോഴ്‌സ്‌മെന്റിന് ലഭിച്ച വിവരം.
വി എസ് സുരേഷ് ബാബു 85 കോടി രൂപ വിദേശത്തേക്കു കടത്തിയതായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ തെളിവു ലഭിച്ചിട്ടുണ്ടെന്നും എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ ഡയറക്ടറേറ്റ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ സുരേഷ്ബാബുവിനെ റിമാണ്ട് ചെയ്തു. ഇയാളെ ചോദ്യംചെയ്യുന്നതിന് ഏഴുദിവസം കസ്റ്റഡി യിൽ ആവശ്യമുണ്ടെന്നു കാണിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. സുരേഷ് ബാബുവിന്റെ ജാമ്യപേക്ഷയും വെള്ളിയാഴ്ച പരിഗണിക്കും.
ഉതുപ്പ് വർഗീസിന്റെ 'അൽ സറാഫ ട്രാവൽസ് ആൻഡ് മാൻപവർ കൺസൾട്ടൻസി' എന്ന സ്ഥാപനത്തിന്റെ കൊച്ചി ഓഫീസിൽനിന്ന് 'സുരേഷ് ഫോറെക്‌സ്' എന്ന സ്ഥാപനത്തിലെ ജീവനക്കാരായ ശ്രീജിത് 63 കോടി രൂപയും സിജു 22 കോടി രൂപയും കൈപ്പറ്റിയിട്ടുണ്ട്. സുരേഷ് ബാബുവിന്റേതാണ് സുരേഷ് ഫോറെക്‌സ് എന്ന സ്ഥാപനം. പണം സുരേഷ് ബാബുവിനെ ഏൽപ്പിച്ചുവെന്ന് ശ്രീജിത്തും സിജുവും മൊഴി നൽകി. അൽ സറാഫ മൂന്നുമാസംകൊണ്ട് ഉദ്യോഗാർഥികളിൽനിന്ന് പിരിച്ചെടുത്ത 234 കോടി രൂപയും ഹവാലവഴി കടത്തിയതായി സംശയമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞു.
ഇൻകം ടാക്‌സ് റെയിഡിന് തൊട്ട് മുൻപ് ഇയാളുടെ ഓഫീസിലെ ജീവനക്കാരനാണ് അൽസറാഫയിൽ എത്തി കോടിക്കണക്കിന് രൂപ അവിടെ നിന്നും കൊണ്ട് പോയതെന്ന് മുൻപ് തന്നെ അന്വേഷണത്തിൽ ബോധ്യമായിരുന്നു.ഇത് കേന്ദ്രീകരിച്ച് നടത്തിയ തുടരന്വേഷണത്തിനൊടുവിലാണ് സുരേഷിന്റെ അറസ്റ്റ്. ഇയാളുടെ ഇടപാടുകൾ നടത്തുന്ന ചില ഏജന്റുമാരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.പെന്റ മേനകയിലെ ചില മൊബൈൽ കടകളിലും ഇവരുടെ ഇടപാടുകൾ നടക്കുന്നുണ്ടത്രെ.
ഇപ്പോൾ എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിൽ ഉള്ള സുരേഷിനെ ഉടൻ തന്നെ സി ബി ഐ യും ചോദ്യം ചെയ്യും.വർഗീസ് ഉതുപ്പുമായുള്ള ഇയാളുടെ ബന്ധവും അന്വേഷണത്തി ഉൾപ്പെടും. ഏതാണ്ട് 300 കോടിയോളം രൂപയുടെ തട്ടിപ്പ് അൽസറാഫ നടത്തിയതിൽ ഭൂരിഭാഗവും വെളുപ്പിച്ചെടുത്തിരിക്കുന്നത് സുരേഷിന്റെ സ്ഥാപനത്തിലൂടെയാണെന്നും സി ബി ഐ സംശയിക്കുന്നുണ്ട്. വിദേശത്ത് കഴിയുന്ന ഉതുപ്പിനെ പിടികൂടാൻ അന്വേഷണ സംഘത്തിന് ഇത് വരെ കഴിഞ്ഞിട്ടുമില്ല.
ഇയാളുടെ പുതിയ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ആയതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് പറയപ്പെടുന്നത്.അതേസമയം വർഗീസ് ഉതുപ്പുമായി ബന്ധമുള്ളവരെ പൂർണ്ണമായി നിരീക്ഷിച്ച് കേസ് കൂടുതൽ ശക്തമാക്കാനാണ് സി ബി ഐ ഇപ്പോൾ ശ്രമിക്കുന്നതെന്നും ഉന്നത വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.ജാമ്യാപേക്ഷ തള്ളിയാലുടൻ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഉതുപ്പിനെ കണ്ടെത്താനുള്ള നീക്കവും സി ബി ഐ ആരംഭിക്കും.നഴ്‌സിങ്ങ് തട്ടിപ്പിൽ ഹവാല ബന്ധം ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടതോടെ കൂടുതൽ പേരിലേക്ക് അന്വേഷണം നീങ്ങുമെന്ന് ഉറപ്പായി കഴിഞ്ഞു.