- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് റിക്രൂട്ട്‌മെന്റ് ചതിയിൽ വീഴരുതെന്ന് നേഴ്സുകാർക്ക് മുന്നറിയിപ്പ്; ചതിയിൽപ്പെട്ടാൽ ഒരു കൈ സഹായിക്കാൻ കേന്ദ്ര സർക്കാർ എത്തില്ല; തട്ടിപ്പിന് പിന്നിൽ ഉതുപ്പ് തന്നെന്നും സ്ഥിരീകരണം
കൊച്ചി: ദുബായ് അൽ ബൂം ടൂറിസ്റ്റ് വില്ലേജിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നേഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനായി അഭിമുഖം നടക്കുന്നതായുള്ള പത്രപരസ്യത്തിന് പിന്നിൽ തട്ടിപ്പ് സംഘങ്ങൾ തന്നെന്ന് വിദേശ കാര്യമന്ത്രാലയത്തിന് സൂചന ലഭിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം തട്ടിപ്പി
കൊച്ചി: ദുബായ് അൽ ബൂം ടൂറിസ്റ്റ് വില്ലേജിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നേഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനായി അഭിമുഖം നടക്കുന്നതായുള്ള പത്രപരസ്യത്തിന് പിന്നിൽ തട്ടിപ്പ് സംഘങ്ങൾ തന്നെന്ന് വിദേശ കാര്യമന്ത്രാലയത്തിന് സൂചന ലഭിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം തട്ടിപ്പിന് പിന്നിൽ ഉതുപ്പ് വർഗ്ഗീസാണെന്ന മറുനാടൻ വാർത്ത വിദേശ കാര്യമന്ത്രാലയവും അനൗന്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് മന്ത്രാലയത്തിൽ അന്വേഷിച്ച നേഴ്‌സുമാർക്ക് തട്ടിപ്പിന് ഇരയായാൽ യാതൊരു നിയമപരിരക്ഷയും കിട്ടില്ലെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽനിന്ന് നേഴ്‌സുമാരെ ദുബായ് വഴി റിക്രൂട്ട്‌ചെയ്യുന്ന വിദേശ ഏജൻസികൾക്കു പിന്നിലും മലയാളികളുൾപ്പെട്ട സംഘമെന്നാണ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിക്കുന്നത്. സ്വകാര്യ ഏജൻസികൾവഴിയുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രസർക്കാർ നിരോധിച്ചതിനുശേഷം ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള ഏജൻസികൾവഴിയാണ് റിക്രൂട്ട്‌മെന്റുകൾ ഏറെയും. കേരളത്തിൽ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് അന്വേഷണം നേരിടുന്ന ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏജൻസികൾ തന്നെയാണ് മറ്റുരാജ്യങ്ങളിലെ ഏജൻസികളുടെ സഹായത്തോടെ വീണ്ടും റിക്രൂട്ട്‌മെന്റ് തട്ടിപ്പിനൊരുങ്ങുന്നത്. ഉതുപ്പ് വർഗ്ഗീസ് തന്നെയാണ് ഇതിന് പിന്നിലെന്നാണ് അവരുടെ നിഗമനം. ഏതായാലും ഇക്കാര്യം വിശദമായി നിരീക്ഷിക്കാൻ യുഎഇയിലെ സ്ഥാനപതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 20 ലക്ഷം രൂപ വരെ ഉദ്യോഗാർഥികളിൽനിന്ന് ഈടാക്കുന്നതായാണ് വിവരം. 28നും ഒക്ടോബർ മൂന്നിനുമായി ദുബായ് അൽ ബൂം ടൂറിസ്റ്റ് വില്ലേജിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നേഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനായി അഭിമുഖം നടക്കുന്നതായി പ്രമുഖ മലയാളപത്രങ്ങളിൽ പരസ്യം നൽകിയിരുന്നു.
കേരളത്തിൽനിന്ന് ആയിരക്കണക്കിന് നേഴ്‌സുമാർ സന്ദർശകവിസയിൽ അഭിമുഖത്തിനായി ദുബായിലേക്ക് പോകുന്നുണ്ട്. സന്ദർശകവിസ എടുത്തുനൽകാൻ കേരളത്തിലെ ഏതാനും ട്രാവൽ ഏജൻസികളെയും നിയോഗിച്ചിട്ടുണ്ട്. മൂന്നുമാസത്തെ സന്ദർശകവിസയ്ക്ക് ഒരുലക്ഷം രൂപവരെ ഫീസ് ഈടാക്കുന്നതായും വിവരമുണ്ട്. കഴിഞ്ഞവർഷം കേരളത്തിലെ വിവിധ ഏജൻസികൾവഴി വ്യാപകമായി റിക്രൂട്ട്‌മെന്റ് നടത്തിയ കുവൈത്ത് ഓയിൽ കമ്പനിയുടെ അഹമദി ആശുപത്രിയിലേക്ക് പരിചയസമ്പന്നരായ നേഴ്‌സുമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ഫിലിപ്പീൻസ് ആസ്ഥാനമായ യൂണിവേഴ്‌സൽ സ്റ്റാഫിങ് സർവീസസ് ഇൻകോർപറേറ്റഡ് ആണ്. ഇവർ കേരളത്തിലെ ഏജൻസികൾവഴി നടത്തിയിരുന്ന റിക്രൂട്ട്‌മെന്റിന് ഇക്കുറി നേരിട്ട് അപേക്ഷ അയക്കാനാണ് നിർദ്ദേശം.
ഒക്ടോബർ 15നകമാണ് അപേക്ഷ അയക്കേണ്ടത്. ഒക്ടോബർ അവസാനം അഭിമുഖമുണ്ടാകുമെങ്കിലും എവിടെവച്ചാകും എന്ന് അറിയിപ്പിൽ വ്യക്തമല്ല. മൂന്നുമാസത്തെ സന്ദർശകവിസയിൽ ദുബായിലെത്തുന്നവർക്ക് അതിനുള്ളിൽ ജോലി നേടാൻ കഴിഞ്ഞില്ലെങ്കിൽ മൂന്നുമാസത്തേക്കുകൂടി വിസ കാലാവധി നീട്ടാൻ കഴിയും. കേരളത്തിൽനിന്ന് റിക്രൂട്ട്‌മെന്റുകൾ നിലച്ചതോടെ യോഗ്യതനേടിയ നേഴ്‌സുമാർ ഏതുവിധേനയും ജോലി നേടുകയെന്ന ലക്ഷ്യവുമായി സന്ദർശകവിസയിൽ ദുബായിലെത്താനുള്ള ശ്രമത്തിലാണ്. ഇതിനായി റിക്രൂട്ടിങ് ഏജൻസികളെ ബന്ധപ്പെടുന്നവർക്ക് കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ചില ട്രാവൽ ഏജൻസികളെ സമീപിക്കാനാണ് മറുപടി ലഭിക്കുന്നത്. ഈ ട്രാവൽ ഏജൻസികളാണ് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോപേരിൽ സന്ദർശകവിസ തരപ്പെടുത്തി നൽകുന്നത്.
നഴ്‌സിങ് റിക്രൂട്ടമെന്റ് നടത്തുന്ന ഏജൻസികൾക്ക് കർശന നിയന്ത്രണങ്ങളും അന്വേഷണ ഏജൻസികളുടെ നിരീക്ഷണം കൂടിയായപ്പോൾ വിദേശ രാജ്യങ്ങളിലെ നഴ്‌സിങ് ഒഴിവുകളുടെ ഇന്റർവ്യൂ ദുബായിലേക്ക് മാറ്റിയാണ് ഉതുപ്പ് വർഗീസും ടീമും വീണ്ടും നഴ്‌സിങ് ഉദ്യോഗാർഥികളുടെ ചോരയൂറ്റാൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഇന്റർവ്യൂ നടത്തുന്ന ഏജൻസിയുടെ വിവരങ്ങൾ പോലും പരസ്യങ്ങളിൽ നൽകിയിട്ടില്ല എന്നുള്ളത് തന്നെ നടക്കാൻ പോകുന്നത് തട്ടിപ്പ് ഇന്റർവ്യൂ ആണെന്നതിന്റെ വ്യക്തമായ തെളിവാണ്. വിദേശരാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാർക്ക് എമിഗ്രേഷൻ നിയമം കർശനമാക്കിയത് നഴ്‌സുമാർക്ക് വൻ തിരിച്ചടി ആയിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇന്ത്യയിലെ കർശന നിയമങ്ങൾ കാരണം നഴ്‌സിങ് ഒഴിവുകൾ മറ്റു രാജ്യങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യുന്നതും നഴ്‌സുമാർക്ക് തിരിച്ചടിയാണ്.
ഇന്റർവ്യൂവിന്റെ പേരിൽ മാത്രം ഉദ്യോഗാർഥികളിൽ നിന്ന് കോടികളായിരിക്കും ട്രാവൽ ഏജൻസികളും റിക്രൂട്ടമെന്റ് ഏജൻസിയും കൂടി തട്ടിയെടുക്കുന്നത്.നഴ്‌സുമാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണമെന്ന നിഷ്‌കർഷയുള്ളതിനാൽ വിസിറ്റിങ് വിസ വഴിയാണ് ഉദ്യോഗാർഥികളെ ഇപ്പോൾ കയറ്റി അയക്കുന്നത്. ദുബായിലെ ബന്ധുക്കളെ കാണാൻ പോകുന്നെന്നാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥരോട് ഇവർ പറയുന്നത്. എന്നാൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും അറിവുണ്ടെന്നാണ് നഴ്‌സുമാർ പറയുന്നത് . കൊച്ചി, തിരുവനന്തപുരം, മുംബൈ വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലേക്കും അവിടെ നിന്നും കുവൈറ്റിലേക്കുമാണ് ഏജൻസികൾ നഴ്‌സുമാരെ അയയ്ക്കുന്നത്. പണം നൽകുന്നത് സംബന്ധിച്ച് വിവരങ്ങളോ പോകുന്നതിന്റെ വിവരങ്ങളോ ഒരു കാരണവശാലും വെളിയിൽ വിടരുതെന്നും നഴ്‌സസ് അസോസിയേഷനുമായി വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന കർശന നിർദേശവും ഏജൻസികൾക്ക് ഇവർക്ക് നൽകിയിട്ടുണ്ട്.