- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; രണ്ട് ദിവസം മുമ്പ് കാണാതായ ശ്രീലക്ഷ്മിയുടേത് പ്രണയ നൈരാശ്യത്താലുള്ള ആത്മഹത്യയെന്ന് പൊലീസ്
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ബേബി മെമോറിയൽ ആശുപത്രിയിലെ നള്‌സിങ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കോഴിക്കോട് ഉള്ള്യേരി സ്വദേശി ശ്രീലക്ഷ്മി എന്ന 19 കാരിയാണ് മിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ശ്രീലക്ഷ്മിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയാണ്. രണ്ടാം വർഷ നഴ്‌സിങ് വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മിയുടെ മരണം സഹപാഠികളെയും ഞെട്ടിച്ചിരിക്കയാണ്. പ്രണയനൈരാശ്യത്തെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് സൂചനയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ശ്രീലക്ഷ്മിയെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കൾ രണ്ട് ദിവസം മുമ്പ് പരാതി നൽകിയെന്ന സൂചനയുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലാണ് ഇക്കാര്യം സംബന്ധിച്ച് ബന്ധുക്കൾ പരാതിയുമായി എത്തിയത്. ശ്രീലക്ഷ്മി എവിടെയാണ് എന്നറിയില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ പറ്റുന്നില്ലെന്നും പരാതിയിൽ പറയുന്നു. ബേബി മെമോറിയൽ നഴ്‌സിങ് കോളജിൽ രണ്ടാം വർഷ ജനറൽ നഴ്‌സിങ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. കോളജ് ഹോസ്റ്റലിൽ ആണ് താമസം. കോളജ് ഹോസ്റ്റലിലെ സ്വ
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ബേബി മെമോറിയൽ ആശുപത്രിയിലെ നള്‌സിങ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കോഴിക്കോട് ഉള്ള്യേരി സ്വദേശി ശ്രീലക്ഷ്മി എന്ന 19 കാരിയാണ് മിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ശ്രീലക്ഷ്മിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയാണ്. രണ്ടാം വർഷ നഴ്‌സിങ് വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മിയുടെ മരണം സഹപാഠികളെയും ഞെട്ടിച്ചിരിക്കയാണ്.
പ്രണയനൈരാശ്യത്തെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് സൂചനയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ശ്രീലക്ഷ്മിയെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കൾ രണ്ട് ദിവസം മുമ്പ് പരാതി നൽകിയെന്ന സൂചനയുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലാണ് ഇക്കാര്യം സംബന്ധിച്ച് ബന്ധുക്കൾ പരാതിയുമായി എത്തിയത്. ശ്രീലക്ഷ്മി എവിടെയാണ് എന്നറിയില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ പറ്റുന്നില്ലെന്നും പരാതിയിൽ പറയുന്നു.
ബേബി മെമോറിയൽ നഴ്‌സിങ് കോളജിൽ രണ്ടാം വർഷ ജനറൽ നഴ്‌സിങ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. കോളജ് ഹോസ്റ്റലിൽ ആണ് താമസം. കോളജ് ഹോസ്റ്റലിലെ സ്വന്തം മുറിക്ക് സമീപത്തുള്ള മറ്റൊരു മുറിയിലാണ് ശ്രീലക്ഷ്മി ജീവനൊടുക്കിയത്. ആൾത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന മുറിയാണ് ഇത്. രാത്രി പത്ത് മണിയോടെയാണ് ശ്രീലക്ഷ്മിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
പ്രണയ നൈരാശ്യമാണ് ശ്രീലക്ഷ്മി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് സൂചനകളുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ സൂചനകൾ ലഭിക്കാൻ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഉള്ള്യേരി കരിക്കാലിൽ ഉണ്ണികൃഷ്ണന്റെ മകളാണ്. കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസ് കേസെടുത്തു.