- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എൻ.വൈ.എം.എസ്.സി ബാസ്‌കറ്റ് ബോൾ ലീഗ് നടത്തി
മൂന്നാമത് എൻ.വൈ.എം.എസ്.സി (NYMSC) ബാസ്‌കറ്റ് ലീഗിനു തുടക്കമായി. ക്വീൻസ് ഹൈസ്‌കൂളിൽ (74/20 Commomwelth Blvd, Glenoaks) ലീഗിന്റെ ഉദ്ഘാടനം കേരള സമാജം പ്രസിഡന്റ് കുഞ്ഞ് മലയിൽ, എൻ.വൈ.എം.എസ്.സി പ്രസിഡന്റ് ഈപ്പൻ എം. ചാക്കോയുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. എൻ.വൈ.എം.എസ്.സി സെക്രട്ടറി സഖറിയാ മത്തായി സ്വാഗത പ്രസംഗം നടത്തുകയും എല്ലാ കമ്മിറ്റി അംഗങ്ങളേയും അഭിനന്ദിക്കുകയും
മൂന്നാമത് എൻ.വൈ.എം.എസ്.സി (NYMSC) ബാസ്‌കറ്റ് ലീഗിനു തുടക്കമായി. ക്വീൻസ് ഹൈസ്‌കൂളിൽ (74/20 Commomwelth Blvd, Glenoaks) ലീഗിന്റെ ഉദ്ഘാടനം കേരള സമാജം പ്രസിഡന്റ് കുഞ്ഞ് മലയിൽ, എൻ.വൈ.എം.എസ്.സി പ്രസിഡന്റ് ഈപ്പൻ എം. ചാക്കോയുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. എൻ.വൈ.എം.എസ്.സി സെക്രട്ടറി സഖറിയാ മത്തായി സ്വാഗത പ്രസംഗം നടത്തുകയും എല്ലാ കമ്മിറ്റി അംഗങ്ങളേയും അഭിനന്ദിക്കുകയും ചെയ്തു. എൻ.വൈ.എം.എസ്.സി ബാസ്‌കറ്റ് ബോൾ കോർഡിനേറ്റർ മാത്യു ജോഷ്വായോടുള്ള പ്രത്യേകമായ നന്ദിയും അദ്ദേഹം ഈ അവസരത്തിൽ അറിയിച്ചു.
അന്നേദിവസം രണ്ട് മത്സരങ്ങൾ നടത്തപ്പെട്ടു. ആദ്യത്തെ മത്സരത്തിൽ ലോംഗ് ഐലന്റ് കാത്തലിക്‌സ്, ന്യൂയോർക്ക് സ്റ്റെയിലിനെ തോൽപിച്ചു. 21-ന് ശനിയാഴ്ച മൂന്നു മത്സരങ്ങൾ നടത്തുന്നതിനു നിശ്ചയിച്ചു.
4 pm: Epiphany Empire Vs MPNY
5 Pm: ThattuIsada Vs Justice League
6 Pm: tSyl Vs Epiphany Empire
സഹൃദയരായ എല്ലാ കായിക പ്രേമികളേയും മത്സരങ്ങൾ വീക്ഷിക്കുന്നതിനായി സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. രഘു നൈനാൻ അറിയിച്ചതാണിത്. 



