- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജഗോപാൽ വഴങ്ങിയത് അമിത് ഷായുടെ ശക്തമായ ശാസനയ്ക്ക് മുന്നിൽ; നേമത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾ മാറി; കുമ്മനം മത്സരിക്കുന്നത് വട്ടിയൂർക്കാവിലോ ആറന്മുളയിലോ; ബിജെപിക്ക് അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷ വീണ്ടും സജീവമായി
തിരുവനന്തപുരം: കേരളത്തിലെ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കുമെങ്കിൽ അത് ജനകീയ ഇമേജുള്ള ഒ രാജഗോപാലാൽ വഴി മാത്രമേ സാധിക്കൂവെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അങ്ങനെയുള്ള രാജഗോപാൽ മത്സരിക്കുമോ എന്ന സംശയം ആശയക്കുഴപ്പങ്ങൾക്ക് ഇട നൽകിയതിനൊപ്പം ബിജെപിയുടെ പ്രതീക്ഷകളെയും തകിടം മറിച്ചിരുന്നു. എന്തായാലും നേമത്ത് രാജഗോപാൽ
തിരുവനന്തപുരം: കേരളത്തിലെ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കുമെങ്കിൽ അത് ജനകീയ ഇമേജുള്ള ഒ രാജഗോപാലാൽ വഴി മാത്രമേ സാധിക്കൂവെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അങ്ങനെയുള്ള രാജഗോപാൽ മത്സരിക്കുമോ എന്ന സംശയം ആശയക്കുഴപ്പങ്ങൾക്ക് ഇട നൽകിയതിനൊപ്പം ബിജെപിയുടെ പ്രതീക്ഷകളെയും തകിടം മറിച്ചിരുന്നു. എന്തായാലും നേമത്ത് രാജഗോപാൽ മത്സരിക്കുമെന്ന കാര്യം ഉറപ്പായതോടെ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷ സജീവമായിരിക്കയാണ്.
നേരത്തെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ കടുംപിടുത്തത്ത തെടുർന്നാണ് രാജഗോപാൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചത്. തമിഴ്‌നാട് ഗവർണ്ണർ റോസയ്യ ഉടൻ വിരമിക്കുന്ന പദവി രാജഗോപാലിന് നൽകാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സൂചന നൽകിയിരുന്നു. . ഈ സാഹചര്യത്തിൽ എൺപത്തിയാറാം വയസ്സിൽ ഓടി നടന്ന് മത്സരത്തിനില്ലെന്നാണ് രാജഗോപാലിന്റെ പറഞ്ഞിരുന്നത്. അതിനിടെ കേന്ദ്രത്തിൽനിന്നു തന്നെ ശക്തമായ സമ്മർദം ഉണ്ടായാൽ രാജഗോപാൽ മൽസരിക്കാൻ തയാറായേക്കുമെന്നാണു മറ്റുള്ളവരുടെ പ്രതീക്ഷയും. അതുകൊണ്ട് തന്നെ അമിത് ഷാ ഇടപെട്ടാണ് രാജഗോപാൽ ഒടുവിൽ സ്ഥാനാർത്ഥിയാകുന്നത്. ഇതോടെ ബിജെപി പ്രവർത്തകരും ആവേശത്തിലായി.
ബിജെപി ജയസാധ്യത കണക്കാക്കുന്ന മണ്ഡലമാണ് നേമം. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്നും കെ. സുരേന്ദ്രനും കാട്ടാക്കടയിൽ നിന്ന് പി.കെ കൃഷ്ണദാസും ജനവിധി തേടും. ശ്രീധരൻ പിള്ള ചെങ്ങന്നൂരിൽ നിന്നും ജനവിധി തേടും. മേജർ രവിയും ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായരും മത്സരരംഗത്തുണ്ടാകും. കഴക്കൂട്ടത്ത് വി. മുരളീധരനും പാലക്കാട് ശോഭ സുരേന്ദ്രനും മത്സരിക്കും. കുമ്മനം രാജശേഖരൻ ആറന്മുളയിലോ വട്ടിയൂർക്കാവിലോ മത്സരിക്കും. എം ടി രമേഷിനെ കോഴിക്കോട് നോർത്തിലേക്കും പരിഗണിക്കുന്നുണ്ട്.
മണലൂരിൽ എ. എൻ. രാധാകൃഷ്ണൻ, കുന്ദമംഗലത്ത് സി.കെ.പത്മനാഭൻ, കോഴിക്കോട് നോർത്തിൽ എം ടി. രമേശ്, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ തുടങ്ങിയവരെയാണ് പാർട്ടി പരിഗണിക്കുന്നത്. തിരുവനന്തപുരം നോർത്തിൽ നടൻ സുരേഷ്‌ഗോപിയേയും തൃപ്പൂണിത്തുറയിൽ കൊച്ചിയിലെ മുൻ ഡെപ്യൂട്ടിമേയർ ഭദ്രയേയും മത്സരിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സുരേഷ് ഗോപി ഇതുവരെ അനുകൂല നിലപാട് അറിയിച്ചിട്ടില്ല.
പാർട്ടിയുടെ സംഘടനാ സെക്രട്ടറിമാരൊഴികെ എല്ലാപ്രമുഖ നേതാക്കളും മത്സരിക്കാനാണ് തീരുമാനം. ജില്ലാപ്രസിഡന്റ്മാരെല്ലാം മത്സരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയായ വിഷൻ ഡോക്യുമെന്റ് തയ്യാറാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷൻ വി.മുരളീധരന്റെ നേതൃത്വത്തിൽ പ്രൊഫഷണൽ ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് ശേഷം മാത്രമേ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടികയും വിഷൻ ഡോക്യുമെന്റും പുറത്തിറക്കുകയുള്ളൂ.
ബിഡിജെഎസുമായുള്ള സഖ്യത്തെകുറിച്ചും എൻ. ഡി.എ വിപുലീകരണം , സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആലോചിക്കാൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും തിരഞ്ഞെടുപ്പ്കമ്മിറ്റി അധ്യക്ഷൻ വി. മുരളീധരനും അടുത്ത ദിവസം ഡൽഹിക്ക് പോകുന്നുണ്ട്. എസ്.എൻ.ഡി.പി നേതാക്കൾ നയിക്കുന്ന ബിഡി ജെ. എസ്. എൻ. ഡി.എ സഖ്യത്തിൽ ചേരാനുള്ള തീരുമാനം ഇന്നലെ ഡൽഹിയിൽ പ്രഖ്യാപിച്ചതോടെ പുതുതായി സ്വീകരിക്കേണ്ട നയസമീപനങ്ങളെ കുറിച്ച് ആലോചിക്കാൻഇന്നലെയും പാർട്ടി കോർ കമ്മിറ്റി ചേർന്നു. ആർ. എസ്. എസ്. സീനിയർ നേതാക്കളുമായി കുമ്മനം രാജശേഖരൻ കൂടിയാലോചനകൾ നടത്തി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ തിടുക്കവും ആവേശവും കാണിക്കാതെ വിജയസാധ്യതയ്ക്ക് മുൻതൂക്കം നൽകാനാണ് ആർ. എസ്. എസ്. നേതാക്കൾ നിർദ്ദേശിച്ചത്.