മേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷെൽ ഒബാമയും അവധി ആഘോഷത്തിന്റെ തിരക്കിലാണ്. എന്നാൽ അതേ സമയം 15കാരിയായ ഇളയമകൾ സാഷ മാർത്താസ് വൈൻയാർഡിലെ നാൻസിസ് റസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്യുകയാണ്. ഫ്രൈഡ് സീഫുഡും മിൽക്ക് ഷെയ്ക്കും വിതരണം ചെയ്യുന്ന റസ്റ്റോറന്റാണിത്. അവധിക്കാല ജോലിയെന്ന നിലയിലാണ് സാഷ ഈ അനാകർഷകമായ ജോലി ചെയ്യുന്നത്.ഇത്തരത്തിൽ അവധിക്കാലം തുടങ്ങിയതോടെ സമ്മർ ജോലി തേടി നടക്കുകയാണ് പാശ്ചാത്യ ലോകത്തെ വിദ്യാർത്ഥികൾ. നീല ടി-ഷർട്ടും തൊപ്പിയു കാക്കി ബാങ്ക്സും ധരിച്ച് ശ്രദ്ധയോടെ ജോലി ചെയ്യുന്ന സാഷയുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിശന്ന് വലഞ്ഞെത്തുന്ന കസ്റ്റമർമാരിൽ നിന്നും സാഷ ഡിഷുകൾക്കായി ഓർഡർ സ്വീകരിച്ച് വിതരണം ചെയ്യുന്നത് ആവേശത്തോടെയാണ്.

റസ്റ്റോറന്റിൽ സാഷയുടെ മുഴുവൻ പേരായി നൽകിയിരിക്കുന്നത് നതാഷ എന്നാണ്.ഇവിടെ ഒബാമയുടെ പുത്രിയുടെ സംരക്ഷണത്തിനായി ആറ് സീക്രട്ട് സർവീസ് ഏജന്റുമാർ സദാ ജാഗരൂകരാണ്.മാർത്താസ് വൈൻയാർഡിൽ അവധിക്കാലം ചെലവഴിക്കാനെത്തുമ്പോൾ ഒബാമയുടെ കുടുംബം പതിവായി വരുന്ന റസ്റ്റോറന്റാണ് നാൻസിസ്.ഇതിന്റെ ഉടമയായ ജോയ് മൗജാബെർ ഒബാമ യുടെ കുടുംബസുഹൃത്തുമാണ്. അതിരാവിലെ നാല് മണിക്കൂർ ഷിഫ്റ്റിലാണ് സാഷ ഇവിടെ ജോലി ചെയ്യുന്നത്. ശനിയാഴ്ച വരെയാണ് സാഷ ഇവിടെ ജോലി ചെയ്യുന്നത്. തുടർന്ന് അച്ഛനുമ്മയ്ക്കും ചേച്ചിയായ മലിയയ്ക്കുമൊപ്പം അവധിക്കാല ആഘോഷത്തിൽ സാഷയും ഭാഗഭാക്കാകും.

കഴിഞ്ഞ വീക്കെൻഡിൽ സാഷയും മൂത്ത സഹോദരി മലിയയും ഷിക്കാഗോയിലെ വാർഷിക ലോലപലൂസ മ്യൂസിക് ഫെസ്റ്റിവലിനെത്തിയത് ശ്രദ്ധേയമായിരുന്നു. ഇവിടെ വച്ച് മലിയ തികച്ചും ഗ്ലാമറാസ രീതിയിൽ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് മാദ്ധ്യമശ്രദ്ധയാകർഷിച്ചിരുന്നു. മിഡ്റിഫ്-ബേറിങ് ട്യൂബ് ടോപ്പും ഒരു ജോഡി കട്ട്ഓഫ് ജീൻ ഷോർട്ട്സുകളും ധരിച്ചായിരുന്നു മലിയയുടെ പ്രകടനം. സീക്രട്ട് സർവീസ് ഏജന്റുമാർക്കൊപ്പം ഈ 18കാരി മിക്ക ദിവസങ്ങളിലും ഫെസ്റ്റിവലിനെത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയും മലിയ നോർവീജിയൻ ഡിജെ കാഷ്മെറെ കാറ്റിൽ നൃത്തം ചെയ്തിരുന്നു. രണ്ട് ടേമുകൾ അമേരിക്കയുടെ പ്രസിഡന്റായിരുന്നപ്പോഴും ഒബാമ തന്റെ മക്കളെ കവിയുന്നതും സാധാരണ നിലയിൽ വളർത്താൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.മലിയയും നിരവധി സമ്മർ ഇന്റേൻഷിപ്പുകൾ നിർവഹിച്ചിട്ടുണ്ട്. അവയിൽ പലതും ഗ്ലാമറസായ ജോലികളായിരുന്നു. ഇതിന്റെ ഭാഗമായി ഹാലെ ബെറി ടെലിവിഷൻ സീരീസ് എക്സ്റ്റന്റ്, ലെന ഡൻഹാംസ് എച്ച്ബിഒ സീരീസ് ഗേൾസ് തുടങ്ങിയവയിൽ മലിയ പ്രവർത്തിച്ചിരുന്നു.