- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒബാമയും മിഷെലും മത്സരിച്ച് പുസ്തകം എഴുതുന്ന തിരക്കിൽ; കോടികളുമായി പ്രസാധകർ പിന്നാലെ; ഒബാമയേക്കാൾ കൂടുതൽ ഡിമാൻഡ് മിഷെലിന്റെ ഓർമകൾക്ക്; എന്തുകൊണ്ട് ഹില്ലാരിയെ മിഷെൽ വെറുക്കുന്നു എന്നറിയാൻ കാത്ത് ലോകം
അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഇനി ഏതാനും നാളുകൾ കൂടി മാത്രമേ ആ പദവിയിലുണ്ടാവുകയുള്ളൂ. സ്ഥാനം പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറി അദ്ദേഹം സ്വസ്ഥനാവാൻ പോവുകയാണ്. ഇതിനിടെ പ്രസിഡന്റെന്ന നിലയിൽ തന്റെ ഓർമകൾ പുസ്തകമാക്കുന്ന തിരക്കിലാണ് ഒബാമ. ഇതിനായി 15 മില്യൺ ഡോളർ മുതൽ 20 മില്യൺ ഡോളർ വരെ അദ്ദേഹത്തിന് ലഭിക്കാനുള്ള സാധ്യതയും ഒരുങ്ങിയിരിക്കുകയാണെന്ന് പ്രധാനപ്പെട്ട പബ്ലിഷിങ് വൃത്തങ്ങളുമായി ബന്ധപ്പെട്ട ഉറവിടം വെളിപ്പെടുത്തുന്നു.എന്നാൽ ഒബാമയുടെ ഓർമകളേക്കാൾ ഭാര്യ മിഷെലിന്റെ ഓർമകൾക്കാണ് കൂടുതൽ ഡിമാൻഡെന്നും സൂചനയുണ്ട്. അതായത് മിഷെലിന്റെ വരാനിരിക്കുന്ന ഓർമ പുസ്‌കത്തിന് ഒരു പ്രസാധകൻ 20 മില്യൺ ഡോളറാണ് അഡ്വാൻസ് പേ ചെക്ക് നൽകിയെന്നും സൂചനയുണ്ട്. മിഷെലിന്റെ വളരെക്കാലമായി പ്രതീക്ഷിച്ചിരിക്കുന്ന വൈറ്റ് ഹൗസിലെ എട്ട് വർഷത്തെ ഓർമകൾ നിറഞ്ഞ പുസ്തകത്തിന് ഇപ്പോൾ തന്നെ വൻ ഡിമാൻഡായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. താൻ എന്തുകൊണ്ട് ഹില്ലാരിയെ വെറുക്കുന്നുവെന്ന് മിഷെൽ ഈ പുസ്‌കത്തിലൂടെ എഴുതിയിരിക്കുന്നത് മനസിലാക്കാൻ ല
അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഇനി ഏതാനും നാളുകൾ കൂടി മാത്രമേ ആ പദവിയിലുണ്ടാവുകയുള്ളൂ. സ്ഥാനം പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറി അദ്ദേഹം സ്വസ്ഥനാവാൻ പോവുകയാണ്. ഇതിനിടെ പ്രസിഡന്റെന്ന നിലയിൽ തന്റെ ഓർമകൾ പുസ്തകമാക്കുന്ന തിരക്കിലാണ് ഒബാമ. ഇതിനായി 15 മില്യൺ ഡോളർ മുതൽ 20 മില്യൺ ഡോളർ വരെ അദ്ദേഹത്തിന് ലഭിക്കാനുള്ള സാധ്യതയും ഒരുങ്ങിയിരിക്കുകയാണെന്ന് പ്രധാനപ്പെട്ട പബ്ലിഷിങ് വൃത്തങ്ങളുമായി ബന്ധപ്പെട്ട ഉറവിടം വെളിപ്പെടുത്തുന്നു.എന്നാൽ ഒബാമയുടെ ഓർമകളേക്കാൾ ഭാര്യ മിഷെലിന്റെ ഓർമകൾക്കാണ് കൂടുതൽ ഡിമാൻഡെന്നും സൂചനയുണ്ട്. അതായത് മിഷെലിന്റെ വരാനിരിക്കുന്ന ഓർമ പുസ്‌കത്തിന് ഒരു പ്രസാധകൻ 20 മില്യൺ ഡോളറാണ് അഡ്വാൻസ് പേ ചെക്ക് നൽകിയെന്നും സൂചനയുണ്ട്. മിഷെലിന്റെ വളരെക്കാലമായി പ്രതീക്ഷിച്ചിരിക്കുന്ന വൈറ്റ് ഹൗസിലെ എട്ട് വർഷത്തെ ഓർമകൾ നിറഞ്ഞ പുസ്തകത്തിന് ഇപ്പോൾ തന്നെ വൻ ഡിമാൻഡായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. താൻ എന്തുകൊണ്ട് ഹില്ലാരിയെ വെറുക്കുന്നുവെന്ന് മിഷെൽ ഈ പുസ്‌കത്തിലൂടെ എഴുതിയിരിക്കുന്നത് മനസിലാക്കാൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് സൂചന.
1995ൽ ഒബാമ എഴുതി തന്റെ ആദ്യ ഓർമ പുസ്തകത്തിലൂടെ അദ്ദേഹം 15 മില്യൺ ഡോളർ നേടിയിരുന്നു. ഡ്രീംസ് ഫ്രം മൈ ഫാദർ എന്നായിരുന്നു അതിന്റെ പേര്. മിഷെൽ നിലവിൽ പുസ്‌കം വേഗം എഴുതി പൂർത്തിയാക്കുന്നതിനുള്ള തിരക്കിലാണ്. മിഷെൽ അമേരിക്കൻ പ്രസിഡന്റിനേക്കാൾ പ്രശസ്തയാണെന്നും അവരെ ആളുകൾ കൂടുതലായി ഇഷ്ടപ്പെടുന്നുവെന്നും അതിനാൽ അവരുടെ ഓർമകൾ നന്നായി വിറ്റ് പോകുമെന്നുമാണ് ഒരു ഉന്നത് അക്യൂസിഷൻ എഡിറ്റർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാരണത്താലാണ് അവരുടെ പുസ്തകത്തിന് പ്രസിഡന്റിന്റെ പുസ്തകത്തേക്കാൾ വൻ തുക അഡ്വാൻസ് നൽകപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. മിഷെലിന്റെ എഴുതാനുള്ള കഴിവ് ഇതു വരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അവർ അമേരിക്കൻ പൊതു ജീവിതത്തിൽ ഏറ്റവും പ്രശസ്തയായ വ്യക്തിയായതിനാൽ അവരുടെ പുസ്തകത്തിന് നല്ല റേറ്റിംഗുണ്ടാകുമെന്നാണ് വാൾസ്ട്രീറ്റ് ജേണൽ പറയുന്നത്.
തന്റെ എട്ട് വർഷത്തെ പ്രസിഡന്റ് അനുഭവങ്ങൾ പകർത്തി വയ്ക്കുന്ന ഒബാമയുടെ പുസ്തകത്തിന് ഒരു കോപ്പിക്ക് 30 ഡോളറായിരിക്കും വിലയെന്ന് സൂചനയുണ്ട്.വിവാദ സംഭവങ്ങളോട് മിഷെലിനുള്ള പ്രതികരണം എന്താണെന്ന് ഈ പുസ്തകത്തിലൂടെ അറിയാൻ വായനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതായത് തന്റെ മൂത്ത മകൾ മലിയ കഞ്ചാവ് സിഗററ്റ് വലിച്ച് കഴിഞ്ഞ വർഷം ഷിക്കാഗോയിലെ മ്യൂസിക്ക് ഫെസ്റ്റിവലായ ലോല്ലപലൂസയിൽ ഇരിക്കുന്നതിനെ കുറിച്ച് മിഷെലിനെന്താണ് പറയാനുള്ളതെന്നറിയാൻ അമേരിക്കൻ വായനക്കാർക്ക് ഏറെ ജിജ്ഞാസയാണുള്ളത്. അതുപോലെ തന്നെ നിയുക്ത പ്രസിഡന്റ് ട്രംപിന്റെ ഭാര്യ മെലാനിയക്ക് ഒപ്പമിരുന്നപ്പോൾ മിഷെലിനുണ്ടായ അനുഭവമറിയാനും വായനക്കാർക്ക് താൽപര്യമേറെയുണ്ട്. ഇതിന് പുറമെ ഹില്ലാരി ക്ലിന്റണെ കുറിച്ച് ഫസ്റ്റ് ലേഡിക്കുള്ള നിലപാടിനും വായനക്കാരേറെയുണ്ടാകും.
തന്റെ മുൻ പുസ്‌കതത്തിലെ ആകർഷകമായ പ്രതിപാദന ശൈലി പുതിയ പുസ്തകത്തിലും ഒബാമ പിന്തുടരുമെന്ന പ്രതീക്ഷയാണ് അമേരിക്കൻ പുസ്തകലോകത്തുള്ളത്. ഒബാമയുടെ പുസ്തകം മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ റെക്കോർഡ് സെല്ലറായ പുസ്തകം മൈ ലൈഫിനെ മറികടക്കുമെന്നാണ് പ്രസിദ്ധീകരണമേഖലയിലെ ചിലർ പ്രവചിക്കുന്നത്. മോണിക്ക ലെവിൻസ്‌കിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളായിരുന്നു ഈ പുസ്തകത്തെ ജനപ്രിയമാക്കിയത്.ഇത് രണ്ട് മില്യൺ കോപ്പികളായിരുന്നു വിറ്റഴിഞ്ഞിരുന്നത്. മുൻ പ്രസിഡന്റ് ജോർജ് ബുഷ് തന്റെ ഓർമകൾക്ക് ഏഴ് മില്യൺ ഡോളറായിരുന്നു അഡ്വാൻസ് വാങ്ങിയിരുന്നത്.