- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസിഡന്റ് കസേരയിൽ നിന്നിറങ്ങിയ ഒബാമ എന്നും മിഷേലിനൊപ്പം ചുറ്റിക്കറങ്ങുകയാണ്; കോടീശ്വരന്മാർക്കൊപ്പം യാട്ടിൽ കറങ്ങുന്ന ചിത്രങ്ങൾ വൈറലാകുമ്പോൾ
വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയശേഷം ബരാക് ഒബാമയും മിഷേലും എന്തുചെയ്യുകയാവും? എട്ടുവർഷം നീണ്ട തിരക്കേറിയ ജീവിതത്തിന് അവധികൊടുത്ത് ജീവിതമാസ്വദിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഇരുവരും. കഴിഞ്ഞമാസം ഫ്രഞ്ച് പോളിനേഷ്യയിൽ കോടീശ്വരന്മാരായ സുഹൃത്തുക്കൾക്കൊപ്പം അവധിയാഘോഷിക്കുകയാണ് അവർ. സംഗീതസംവിധായകൻ ഡേവിഡ് ഗെഫണിന്റെ യാട്ടിൽ ഒബാമയും മിഷേലും അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ വൈറലായിട്ടുണ്ട്. ടോം ഹാങ്‌സ്, ബ്രൂസ് സ്പ്രിങ്സ്റ്റീൻ എന്നിവരും കുടുംബത്തോടൊപ്പം സംഘത്തിലുണ്ട്. മൂറേയ ദ്വീപിലായിരുന്നു സംഘത്തിന്റെ ആഘോഷങ്ങൾ. യാട്ടിന്റെ മേൽത്തട്ടിൽ ഒബാമയും മിഷേലും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അവധിക്കാലമാഘോഷിക്കാൻ കാഷ്വൽ വസ്ത്രങ്ങൾ ധരിച്ചാണ് ഒബാമയും മിഷേലും അവധിയാഘോഷിക്കാനെത്തിയത്. ഇരുവരുടെയും അപൂർവ ചിത്രങ്ങൾ ഇപ്പോൾത്തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. പ്രശസ്ത മാധ്യമപ്രവർത്തക ഒപ്ര വിൻഫ്രെയും സംഘത്തിലുണ്ട്. ഒബാമയുടെയും മിഷേലിന്റെയും ചിത്രങ്ങൾ പകർത്തുന്നത് ഒപ്രയാണ്. ഒപ്രയും ടോം ഹാങ്‌സും സ്പ്
വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയശേഷം ബരാക് ഒബാമയും മിഷേലും എന്തുചെയ്യുകയാവും? എട്ടുവർഷം നീണ്ട തിരക്കേറിയ ജീവിതത്തിന് അവധികൊടുത്ത് ജീവിതമാസ്വദിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഇരുവരും. കഴിഞ്ഞമാസം ഫ്രഞ്ച് പോളിനേഷ്യയിൽ കോടീശ്വരന്മാരായ സുഹൃത്തുക്കൾക്കൊപ്പം അവധിയാഘോഷിക്കുകയാണ് അവർ.
സംഗീതസംവിധായകൻ ഡേവിഡ് ഗെഫണിന്റെ യാട്ടിൽ ഒബാമയും മിഷേലും അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ വൈറലായിട്ടുണ്ട്. ടോം ഹാങ്‌സ്, ബ്രൂസ് സ്പ്രിങ്സ്റ്റീൻ എന്നിവരും കുടുംബത്തോടൊപ്പം സംഘത്തിലുണ്ട്. മൂറേയ ദ്വീപിലായിരുന്നു സംഘത്തിന്റെ ആഘോഷങ്ങൾ. യാട്ടിന്റെ മേൽത്തട്ടിൽ ഒബാമയും മിഷേലും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
അവധിക്കാലമാഘോഷിക്കാൻ കാഷ്വൽ വസ്ത്രങ്ങൾ ധരിച്ചാണ് ഒബാമയും മിഷേലും അവധിയാഘോഷിക്കാനെത്തിയത്. ഇരുവരുടെയും അപൂർവ ചിത്രങ്ങൾ ഇപ്പോൾത്തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. പ്രശസ്ത മാധ്യമപ്രവർത്തക ഒപ്ര വിൻഫ്രെയും സംഘത്തിലുണ്ട്. ഒബാമയുടെയും മിഷേലിന്റെയും ചിത്രങ്ങൾ പകർത്തുന്നത് ഒപ്രയാണ്.
ഒപ്രയും ടോം ഹാങ്‌സും സ്പ്രിങ്സ്റ്റീനും ഒബാമയുടെയും മിഷേലിന്റെയും സുഹൃദ്‌വയലയത്തിൽപ്പെട്ടവരാണ്. കോടീശ്വരനായ ഗെഫണിന്റെ യാട്ടിന് 30 കോടി ഡോളറാണ് വില. ഓറക്കിൾ സിഇഒ ലാറി എല്ലിസണിൽനിന്നാണ് 2010-ൽ ഈ യാട്ട് ഗെഫൺ സ്വന്തമാക്കിയത്. ലിയനാർഡോ ഡി കാപ്രിയോ, മരിയ കാരി, ജയിംസ് പാക്കർ, സ്റ്റീവൻ സ്പീൽബർഗ് തുടങ്ങിയവരൊക്കെ ഗെഫണിന്റെ സ്ഥിരം അതിഥികളാണ്.