വാഷിങ്ടൺ: അമേരിക്കയിലെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രസിഡന്റ് ബരാക് ഒബാമ. എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെയെന്ന് ഒബാമയും ഭാര്യ മിഷേലും ആശംസിച്ചു.

പ്രസിഡന്റു പദവിയിലിരുന്നുകൊണ്ടുള്ള അവാസാന ക്രിസ്മസ് ആഘോഷമാണ് ഒബാമക്കിത്. തന്റെ ഭരണകാലത്ത് അമേരിക്കയെ മറ്റ് രാജ്യങ്ങളെക്കാൾ മികച്ചതാക്കാനാണു ശ്രമിച്ചതെുന്നു പറഞ്ഞ ഒബാമ രാജ്യം അതിന്റെ പുരോഗതിയിലൂടെയാണ് കടന്നു പോകുന്നതെന്നും പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മയടക്കമുള്ളവ കുറയ്ക്കുന്നതിനു സാധിച്ചുവെന്നും മറ്റ് രാജ്യങ്ങൾ ബഹുമാനത്തോടെ നോക്കിക്കാണുന്ന രാജ്യമായി അമേരിക്കയെ മാറ്റാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.