- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യ ഇതുവരെ തകർത്തത് 1600 ഐസിസ് സിരാകേന്ദ്രങ്ങൾ; യുദ്ധക്കളം ഒരുങ്ങിയപ്പോൾ മുഷ്‌ക് മാറ്റി അമേരിക്കയും രംഗത്ത്; ഇനി അമേരിക്കൻ സേനയുടെ പിൻബലത്തോടെ പോരാട്ടം
ഡമാസ്‌കസ്: സിറിയയിൽ ഐസിസിനെതിരെ റഷ്യ കടുത്ത പോരാട്ടം നടത്തുകുകയും അവർക്ക് മേൽ നിർണായക വിജയങ്ങൾ നേടുകയും ചെയ്തപ്പോൾ അമേരിക്കയ്ക്ക് യഥാർത്ഥത്തിൽ അസൂയയായിരുന്നു ആദ്യമുണ്ടായിരുന്നത്. വേണമെങ്കിൽ ഐസിസിനെ ആദ്യമേ തകർക്കാമായിരുന്ന അമേരിക്കയുടെ ഒളിച്ചു കളി റഷ്യ പൊളിച്ചതിലുള്ള നീരസമായിരുന്നു യുഎസ് പ്രകടിപ്പിച്ചത്. അതിനാൽ കള്ളക്കഥകൾ
ഡമാസ്‌കസ്: സിറിയയിൽ ഐസിസിനെതിരെ റഷ്യ കടുത്ത പോരാട്ടം നടത്തുകുകയും അവർക്ക് മേൽ നിർണായക വിജയങ്ങൾ നേടുകയും ചെയ്തപ്പോൾ അമേരിക്കയ്ക്ക് യഥാർത്ഥത്തിൽ അസൂയയായിരുന്നു ആദ്യമുണ്ടായിരുന്നത്. വേണമെങ്കിൽ ഐസിസിനെ ആദ്യമേ തകർക്കാമായിരുന്ന അമേരിക്കയുടെ ഒളിച്ചു കളി റഷ്യ പൊളിച്ചതിലുള്ള നീരസമായിരുന്നു യുഎസ് പ്രകടിപ്പിച്ചത്. അതിനാൽ കള്ളക്കഥകൾ പ്രചരിപ്പിച്ച് റഷ്യൻ ആക്രമണത്തിന് തുരങ്കം വയ്ക്കാനുള്ള നീക്കവും അമേരിക്ക നടത്തിയിരുന്നു. സിറിയയിൽ വ്യോമാക്രമണം നടത്തുന്ന റഷ്യൻ വിമാനങ്ങൾ യൂറോപ്പിൽ നിന്നും കിഴക്കൻ രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങൾക്ക് ഭീഷണിയാണെന്ന കഥ പ്രചരിപ്പിച്ചത് അതിന്റെ ഭാഗമായിരുന്നു.
എന്നാൽ ഇതൊന്നും കാര്യമാക്കാതെ റഷ്യ തങ്ങളുടെ ദൗത്യത്തിൽ മുഴുകുകയും ഐസിസിന് മുകളിൽ നിർണായക വിജയങ്ങൾ നേടുകയുമായിരുന്നു. ഇതുവരെയായി 1600 ഐസിസ് സിരാകേന്ദ്രങ്ങൾ തകർത്തുവെന്നാണ് റഷ്യ അവകാശപ്പെടുന്നത്.ഇത്തരത്തിൽ യുദ്ധക്കളം ഒരുങ്ങിയപ്പോൾ മുഷ്‌ക് മാറ്റി അമേരിക്കയും റഷ്യയ്‌ക്കൊപ്പം ഐസിസിനെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇനി അമേരിക്കൻ സേനയുടെ പിൻബലത്തോടെയായിരിക്കും റഷ്യ ഐസിസിനെ തുരത്തുന്നത്. അതായത് റഷ്യയുടെ കടുത്ത വ്യോമാക്രമണത്തിൽ ഇപ്പോൾ തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന ഐസിസുകാർക്ക് ഇനി അമേരിക്കയുടെ ശക്തമായ കര ആക്രമണത്തെയും നേരിടേണ്ടി വരും.
മിലിട്ടറി ക്യാംപുകൾ, കമാൻഡ് പോയിന്റുകൾ, കമ്മ്യൂണിക്കേഷൻ ഹബുകൾ എന്നിവയടക്കം ഐസിസിന്റെ 1623 ജിഹാദി കേന്ദ്രങ്ങൾ ഒരു മാസത്തിനിടെയുള്ള പോരാട്ടത്തിനിടയിൽ തകർത്തുവെന്ന് ഇന്നലെയാണ് റഷ്യ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ റഷ്യയുടെ ശക്തമായ ബോംബാക്രമണത്തിൽ ഐസിസ് പരക്കം പായുമ്പോൾ തങ്ങൾ കൂടുതൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡോകളെ സിറിയയിലേക്ക് അയക്കുമെന്ന് അമേരിക്കയും ഇന്നലെ പ്രഖ്യാപിച്ചിരിക്കുകയാണ്.
50ഓളം സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡോകളെ അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരിട്ടുള്ള പോരാട്ടം നടത്താനല്ല ഇവരെ നിയോഗിക്കുന്നത്. മറിച്ച് പരിശീലനം നൽകാനും ഉപദേശം നൽകാനും പിന്തുണയ്ക്കാനുമായിരിക്കും ഇവരെ പ്രയോജനപ്പെടുത്തുകയെന്നാണ് വൈറ്റ് ഹൗസ് വക്താവായ ജോഷ് ഏർണസ്റ്റ് പറയുന്നത്.സിറിയയിലെ യുഎസ് യുദ്ധതന്ത്രം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണീ നടപടിയെന്നും അദ്ദേഹം പറയുന്നു.ഐസിസ് ഇപ്പോൾ അപകടകരമായ അവസ്ഥയിലെത്തിയിരിക്കുന്നുവെന്നും യുഎസും ഇവിടെ വ്യോമാക്രമണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ഗ്രൂപ്പ് കമാൻഡോകൾ അടുത്ത് തന്നെ സിറിയയിലേക്ക് പോകുമെന്നും അവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തി ഏത് ഗ്രൂപ്പാണ് അമേരിക്കയ്‌ക്കൊപ്പം ചേർന്ന് ഐസിസിനെതിരെ പോരാടാൻ അനുയോജ്യമെന്ന് തീരുമാനിക്കുകയും ചെയ്യുമെന്നാണ് വാഷിങ്ടണിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്.മിതവാദികളായ കുർദിഷ് പോരാളികളെയും അറബ് പോരാളികളെയും തങ്ങളുടെ സഖ്യപോരാട്ടാക്കാരായി യുഎസ് പരിഗണിക്കുന്നുണ്ട്. അവിടുത്തെ ആവശ്യം തിരിച്ചറിഞ്ഞ ശേഷം കുടുതൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്‌സുകളെ യുഎസ് സിറിയയിലേക്ക് അയക്കും. ഇതിന് മുമ്പ് ഐസിസ് തടവിൽ വച്ച തടവുകാരെ മോചിപ്പിക്കാനായി യുഎസ് സേന ശക്തമായ കരയുദ്ധം നടത്തിയിരുന്നു.
സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിനെതിനെ പോരാടുന്ന വിമതർക്ക് നേരെയും ഇന്നലെ റഷ്യൻ ആക്രമണമുണ്ടായിരുന്നു. മിസൈൽ ആക്രമണത്തിൽ 57 വിമതരാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ ഡമാസ്‌കസിന്റെ പ്രാന്തപ്രദേശമായ ഡൗമയിലാണ് സംഭവമുണ്ടായത്.സർക്കാർ സേന ഒരു മാർക്കറ്റിന് മുകളിൽ 11 മിസൈലുകളെങ്കിലും വർഷിച്ചിട്ടുണ്ടെന്നാണ് ദി സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സും ലോക്കൽ കോഓർഡിനേഷൻ കമ്മിറ്റീസ് ഗ്രൂപ്പും വെളിപ്പെടുത്തിയിരിക്കുന്നത്.രാവിലെയുണ്ടായ ആക്രമണത്തിൽ ഡസനിലധികം പേർക്ക് മുറിവേറ്റിട്ടുമുണ്ട്.
എന്നാൽ ഡൗമയിലുണ്ടായ ദുരന്തം റഷ്യൻ വ്യോമാക്രമണം മൂലമാണുണ്ടായതെന്നാണ് ദി സിറിയൻ നാഷണൽ കൗൺസിൽ ആരോപിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള സംഘടനയാണിത്.എന്നാൽ തങ്ങൾ ഐസിസിനെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നാണ് റഷ്യ പറയുന്നത്.അതിനിടെ റഷ്യ, യുഎസ് എന്നിവയടക്കമുള്ള ഒരു ഡസനിലധികം രാജ്യങ്ങളിലെ നേതാക്കന്മാർ ഇന്നലെ വിയന്നയിൽ ഒത്തു ചേരുകയും സിറിയൻ വിഷയത്തിൽ യുഎൻ ഒരു പുതിയ നയതന്ത്ര പ്രക്രിയ അനുവർത്തിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.