(1) ദൈവത്തിന്റെ കണ്ണിൽ മനുഷ്യരെല്ലാവരും ഒരുപോലെയാണെങ്കിൽ നമ്മുടെ കണ്ണുകൾക്കും അതുപോലെ കാണാൻ കഴിയണം.

(2). സ്ത്രീകൾ പുരുഷന്മാരെപ്പോലെ തന്നെ ബഹുമാനിക്കപ്പെടേണ്ടവരും അവർ അർഹിക്കുന്ന മാന്യത നൽകപ്പെടേണ്ടവരുമാണ്. സ്വാതന്ത്ര്യത്തിന് അതിർവരമ്പുകളുണ്ടെങ്കിലും ലിംഗഭേദമില്ല.

(3). ഇന്ത്യയുടെ വിജയം മതാധിഷ്ഠിതമായ വിഭജനം ഇല്ലാത്ത സാഹചര്യത്തിലാണ്. ഏതൊരു മനുഷ്യനും അവന് ശരിയെന്ന് തോന്നുന്ന മതവിശ്വാസത്തിന് അവകാശമുണ്ട്. ആർട്ടിക്കിൾ 25-ലൂടെ ഇന്ത്യ അർത്ഥമാക്കുന്നതും മറിച്ചാണല്ലോ.

(4). ഉത്തരവാദിത്വബോധമുള്ള അധികാരശക്തിയാണ് ലോക നേതൃത്വത്തിലേക്കുള്ള ഇന്ത്യയുടെ ഉയർച്ചയ്ക്ക് അഭികാമ്യം. എല്ലാവർക്കും സമത്വവും അവസരവും പ്രദാനം ചെയ്യുന്ന, ഏതു തൊഴിലിലും മഹത്വം കാണാൻ കഴിയുന്ന, തൊട്ടുകൂടായ്മയില്ലാത്തതും, സമഭാവനയുള്ളതുമായ ഒരു സമൂഹമാണ് നമുക്കാവശ്യം. നമ്മുടെ സ്വപ്നങ്ങൾ പോലെ മറ്റുള്ളവരുടെ സ്വപ്നവും പ്രധാന്യമുള്ളതാണെന്നുള്ള ചിന്താഗതിയിലൂടെ മാത്രമേ നമുക്ക് ഒരേതൂവൽ പക്ഷികളാകാൻ പറ്റൂ.

(5). ശാക്തീകരിക്കപ്പെട്ട വനിതകളാണ് ഒരു രാജ്യത്തിന്റെ നെടുംതൂൺ. കുടുംബം, തുല്യപ്രധാന്യമുള്ള സ്ത്രീകൾ എന്നീ മൂല്യങ്ങളിലൂടെ ഇന്ത്യ എന്ന യുവജന ശക്തി മുന്നേറ്റം നേടുമെന്നതിൽ സംശയം വേണ്ട.

(6). എല്ലാ മനുഷ്യരിലും ദൈവത്തിന്റെ അംശമുണ്ട് എന്ന് പഠിപ്പിച്ച, യോഗ എന്ന അറിവിനെ അമേരിക്കൻ മണ്ണിലെത്തിച്ച, സ്വാമി വിവേകാനന്ദൻ നൂറ് കൊല്ലം മുമ്പ് ഇന്ത്യയുടെ മഹത്വത്തെ ലോകത്തെ അറിയിച്ച വ്യക്തിത്വമാണ്. ഗാന്ധിജി വിഭാവനം ചെയ്ത സഹിഷ്ണുതയും സാഹോദര്യവുമാണ് ഇന്ത്യയുടെ അന്തസത്ത.

(7). ലോകത്തിന്റെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യവും, ഏറ്റവും വലിയ ജനാധിപത്യവും ഒരുമിച്ച് ചിന്തിക്കുമ്പോൾ ഭീകരതയുടെ ഭീഷണിയെ അതിജീവിക്കാനും മാനവീകതയെ സംരക്ഷിക്കുവാനും നമുക്കാകും.

(8). കേരളത്തിലെ കായലുകൾ മുതൽ പുണ്യനദിയായ ഗംഗ വരെ പ്രകൃതിയുടെ കനാകാഭരണങ്ങൾ അണിഞ്ഞ ഇന്ത്യയിൽ അവ സംരക്ഷിക്കുന്നതിനും പരിപാലിച്ചുപോകുന്നതിനും സംവിധാനങ്ങൾ ഉണ്ടാകണം. അതോടൊപ്പം തന്നെ കർഷകരേയും, സാധാരണക്കാരിൽ സാധാരണക്കാരേയും വളർച്ചയുടെ പങ്കാളിയായി ഉയർത്തുന്നതിൽ നാം പരസ്പരം സഹകരിക്കേണ്ടിയിരിക്കുന്നു.

(9). ഒരു മനുഷ്യൻ വിലയിരുത്തപ്പെടേണ്ടത് നിറത്തിന്റേയോ ആകാരവൈശിഷ്ടങ്ങളുടേയോ അടിസ്ഥാനത്തിലല്ല. മറിച്ച് അവന്റെ കർമ്മ മികവിന്റേയും സ്വഭാവ മഹത്വത്തിന്റേയും അടിസ്ഥാനത്തിലാണെന്ന് വിശ്വസിച്ച ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂണിയറും, മഹാത്മാഗാന്ധിയുമൊക്കെ ഓരോ വ്യക്തിയുടേയും മാന്യതയെ ബഹുമാനിക്കുന്ന സുമനസുകലുടെ പ്രതിഛായയാണ്.

(10). ബ്രിട്ടീഷുകാരുടെ പാചകക്കാരന്റെ കൊച്ചുമകൻ അമേരിക്കൻ പ്രസിഡന്റും, ദളിതൻ ഭരണഘടനാ ശിൽപിയും, ഒരു ചായക്കട കോൺട്രാക്ടറുടെ മകൻ ഇന്ത്യൻ പ്രധാനമന്ത്രിയുമൊക്കെ ആകാമെങ്കിൽ അവിടെയാണ് മനുഷ്യരിലൂടെയുള്ള ദൈവമഹത്വം നാം കണ്ടെത്തേണ്ടത്. അതേസമയം തന്നെ നമ്മുടെ അനുഗ്രഹങ്ങൾ മറ്റുള്ളവർക്ക് പ്രയോജനകരവും പ്രചോദനാത്മകവുമാകേണ്ടതും.

Responses to email: cysvee@gmail.com