- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
തോക്കു നിയന്ത്രണ നടപടികൾ വെളിപ്പെടുത്തി ഒബാമ; ബിൽ അവതരണവേളയിൽ പലപ്പോഴും വിതുമ്പി പ്രസിഡന്റ്; വെടിവയ്പിനെതിരേ ഉടൻ ശിക്ഷാനടപടികൾ
വാഷിങ്ടൺ: തോക്കിന്റെ അനിയന്ത്രിത ഉപയോഗം മൂലം അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ തോക്ക് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നയം പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ നടന്ന നയപ്രഖ്യാപന വേളയിൽ പലപ്പോഴും വിതുമ്പിയാണ് ഒബാമ തന്റെ പ്രസംഗം പൂർത്തിയാക്കിയത്. പലയിടങ്ങളിൽ നടന്ന വെടിവ
വാഷിങ്ടൺ: തോക്കിന്റെ അനിയന്ത്രിത ഉപയോഗം മൂലം അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ തോക്ക് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നയം പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ നടന്ന നയപ്രഖ്യാപന വേളയിൽ പലപ്പോഴും വിതുമ്പിയാണ് ഒബാമ തന്റെ പ്രസംഗം പൂർത്തിയാക്കിയത്.
പലയിടങ്ങളിൽ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും തോക്ക് കൊണ്ടുള്ള അക്രമത്തിന് ഇരയായവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. വെടിവയ്‌പ്പിന് എതിരേ ഉടൻ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് ഒബാമയുടെ പ്രഖ്യാപനത്തിൽ ഉള്ളത്. എല്ലാ രംഗങ്ങളിലും ഏറെ പുരോഗതി അവകാശപ്പെടാവുന്ന രാജ്യമായിരുന്നിട്ടു കൂടി ഇടയ്ക്കിടെ ഉണ്ടാകുന്ന വെടിവയ്‌പ്പും കലാപങ്ങളും ന്യായീകരിക്കാൻ പറ്റാത്തതാണെന്നും ഒബാമ എടുത്തുപറഞ്ഞു. ഒരു വെടിവയ്‌പ്പിൽ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട കാര്യ പറഞ്ഞപ്പോഴാണ് ഒബാമയ്ക്ക് വിതുമ്പൽ അടക്കാനാവാഞ്ഞത്.
തന്റെ പ്രസിഡൻഷ്യൽ കാലത്ത് ഏറ്റവുമധികം ആഗ്രഹിച്ച കാര്യമാണ് ഒബാമ ഇവിടെ പ്രഖ്യാപിച്ചത്. തോക്കു വാങ്ങാനെത്തുന്നവരുടെ മുൻകാല ചരിത്രം പരിശോധിക്കുന്ന നടപടികൾക്ക് പ്രമുഖ്യം നൽകുന്ന നടപടികളിൽ മിക്കതിനും കോൺഗ്രസിന്റെ അംഗീകാരം ആവശ്യമുള്ളതല്ല. നടന്ന കൂട്ടക്കൊലയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാനല്ല, ഇനിയത് സംഭവിക്കാതിരിക്കാനാണ് നമ്മൾ ഇവിടെ സമ്മേളിച്ചിരിക്കുന്നത്. തോക്ക് ലോബി കോൺഗ്രസിനെ ഇപ്പോൾ ബന്ദിയാക്കിയിട്ടുണ്ടാവും. പക്ഷേ, അവർക്ക് രാജ്യത്തെ ബന്ദിയാക്കാനാവില്ല- ഒബാമ പറഞ്ഞു.