കണ്ണൂർ: തേങ്ങപറിക്കുന്നതിനിടെയിൽ കടന്നൽ കുത്തേറ്റ തെങ്ങുകയറ്റ തൊഴിലാളി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. രയറോം മൂന്നാംകുന്ന് ചോലയിലെ പുള്ളിറ്റ് ജയ്സനാ(47)ണ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തേങ്ങ പറിക്കുന്നതിനിടെയാണ് സംഭവം.

തലയിലും ശരീരമാസകലം കുത്തേറ്റ ജയ്സനെ കരുവഞ്ചാലിലെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്‌ച്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം. രയരോം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ സംസ്‌കാരചടങ്ങുകൾ നടത്തി.