- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയ്യിൽ: മയ്യിൽ ടൗണിനടുത്ത് വെച്ച് വാഹനാപകടത്തിൽ നിർമ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു. മയ്യിൽ എട്ടെയാറിൽ കമ്പനി സ്റ്റോപ്പ് പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. ശനിയാഴ്‌ച്ച രാത്രിയുണ്ടായ അപകടത്തിൽ മയ്യിൽ പെരുവങ്ങൂർ സ്വദേശിയായ യുവാവാണ് മരിച്ചത്. ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ മയ്യിൽ പെരുവങ്ങൂരിലെ വത്സ നാ (38) ണ് മരിച്ചത്. മൃതദേഹം കണ്ണൂർ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
നിർമ്മാണ തൊഴിലാളിയാണ് മരിച്ച വത്സൻ. ഭാര്യ വി.രവിന (കാപ്പാട്) മക്കൾ: വി.ആരവ്, വി.ആരുഷി. ചേടിച്ചേരിയിലെ പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും സി.എം. ലക്ഷ്മിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ സി. രാധാകൃഷ്ണൻ (മിൽമ), പ്രകാശൻ (കണ്ടക്ടർ) നാരായണൻകുട്ടി. മയ്യിൽ പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിക്കും. മയ്യിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ