തലശ്ശേരി: ചൊക്ലി പെട്ടിപ്പാലം സ്വദേശിനി ഡോ. ഹിബ ഇസ്മയിൽ (30) ദോഹയിൽ അന്തരിച്ചു. ദോഹ ഹമദ് മെഡിക്കൽ കോർപറേഷനിൽ ജോലി ചെയ്യുന്ന ഡോ. ഹിബ ആഴ്ചകൾക്കു മുമ്പാണ് ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷമുള്ള വിശ്രമത്തിനിടെ മസ്തിഷ്‌കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്നു.

ഖത്തറിലെ സാമൂഹ്യ പ്രവർത്തകനുമായ പി.വി. ഇസ്മയിലിെന്റയും മഹിമ ഇസ്മായിലിെന്റയും മകളാണ്. ഭർത്താവ്: മുഹമ്മദ് ഷിനോയ് (ഖത്തർ ഫൗണ്ടേഷൻ). സഹോദരങ്ങൾ: ഹന ഇസ്മായിൽ, ഹർഷ ഇസ്മായിൽ. ഹനി ഇസ്മായിൽ.