- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു; 45 കാരന്റെ മരണം ഒന്നരമാസത്തിലേറെ ആയി ചികിത്സയിലിരിക്കെ

X
മയ്യഴി: മാഹി മുണ്ടോക്ക് ഹരീശ്വര ക്ഷേത്രത്തിന് സമീപം ബാലപത്മത്തിൽ ദിവേഷ് പള്ള്യൻ (45) കോവിഡ് ബാധിച്ചു മരിച്ചു.
ഒന്നര മാസത്തിലേറെയായി കോവിഡ് ബാധിച്ച് ചികത്സയിലായിരുന്നു. കടുത്ത ന്യൂമോണിയ ബാധയെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
പരേതരായ പള്ള്യൻ ബാലന്റെയും പത്മാവതിയുടെയും മകനാണ്.
ഭാര്യ: രമ്യ (തലശ്ശേരി)
മകൻ : റിനയ്.
സഹോദരങ്ങൾ: ഗംഗാദേവി, പ്രതീഷ് പള്ള്യൻ (പച്ചക്കറിക്കച്ചവടം, തലശ്ശേരി), അനിൽകുമാർ (അജി - ഡ്രൈവർ), സീമ സജനൻ (എറണാകുളം), ഷീബ വേണുഗോപാൽ, പള്ള്യൻ പ്രമോദ് (മുൻ കൗൺസിലർ, മാഹി), ചിത്ര സുഗേഷ്, പരേതയായ വാസന്തി
ശവസംസ്‌കാരം : തിങ്കൾ രാവിലെ 11ന് മാഹി പൊതു ശ്മശാനത്തിൽ.
Next Story


