- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥ പറയാൻ ഡാനിഷ് ഇനിയില്ല; അപൂർവ്വ എസ്.എം.എ രോഗത്തിന് കീഴടങ്ങി ബാലകഥാകൃത്ത്

X
കണ്ണൂർ: ബാലകഥാകൃത്ത് ഡാനിഷ് മരണത്തിന് കീഴടങ്ങി. എസ്.എം.എ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മുണ്ടേരി പഞ്ചായത്തിന് സമീപം സഫിയ മൻസിൽ മുഹമ്മദ് ഡാനിഷിന്റെ(14) വിയോഗം സൗഹൃദലോകത്തിനും നാട്ടുകാർക്കും തീരാനഷ്ടമായിരിക്കുകയാണ്.
പടന്നോട്ട് മീത്തലെ വീട്ടിൽ മുത്തലിബ് കല്ലിന്റവിട നിഷാന ദമ്പതികളുടെ മകനാണ് ഡാനിഷ്. സഹോദരൻ: ഹാനിദർവിഷ്. ചെറുകഥാകൃത്തായ ഡാനിഷ് കാഞ്ഞിരോട് അൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. ചികിത്സകൾക്കിടയിലും ഡാനിഷ് എഴുതിയ 'ചിറകുകൾ'എന്ന ചെറുകഥാ സമാഹാരം സോഷ്യൽമീഡിയയിലൂടെ എറെ ജനപ്രീതിയാർജിച്ചിരുന്നു.
മുണ്ടേരി പാറാൽ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
Next Story


