പാനൂർ (കണ്ണൂർ ): സമസ്ത നേതാവും സംസ്ഥാനത്തെ നിരവധി മത സ്ഥാപനങ്ങളുടെ സഹകാരിയുമായ പാനൂർ പാലത്തായി കുനിയിൽ മൊയ്തു ഹാജി (85) അന്തരിച്ചു. ഒരുവർഷം മുമ്പ് നാദാപുരം ഇരിങ്ങണ്ണൂരിലുണ്ടായ വാഹനാപകടത്തെ തുടർന്ന് രോഗ ശയ്യയിലായിരുന്നു. ഇന്ന് പുലർച്ചെ നാലോടെ സ്വവസതിയിലായിരുന്നു അന്ത്യം.

എസ്.വൈ.എസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, പാനൂർ മണ്ഡലം പ്രസിഡന്റ്, പാലത്തായി മഹല്ല് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലത്തായിയിലെ പരേതതരായ കുനിയിൽ കുഞ്ഞമ്മദ് ഹാജിയുടെയും പാനൂരിലെ സി.ടി മറിയം ഹജ്ജുമ്മയുടെയും മകനാണ്.

ഭാര്യമാർ: ആമിന(കക്കട്ട് ), കുനിയകണ്ടി ഖദീജ ഹജ്ജുമ്മ (എലാങ്കോട് ). മക്കൾ: സക്കീന, അഷ്‌റഫ് പാലത്തായി, റഫീഖ്, അസീസ്, സുലൈഖ.

മരുമക്കൾ: വി. ഇസ്മാഈൽ ഹാജി (എലാങ്കോട്), നന്തോത്ത് യൂസഫ് ഹാജി (ചെറുപറമ്പ്), ഷഫീന (പാലത്തായി), നഫീല( എലാങ്കോട്), മുബീന (കടവത്തൂർ).

സഹോദരങ്ങൾ: വലിയ പറമ്പത്ത് കുഞ്ഞാമി ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ, പരേതരായ ഖദീജ ഹജ്ജുമ്മ, കുഞ്ഞബ്ദുല്ല ഹാജി. ഖബറടക്കം ഇന്ന് വൈകുന്നേരം 4.30ന് പാലത്തായി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി.