കണ്ണൂർ: ക്ഷേത്രവിശ്വാസികൾക്കിടെയിൽ കണ്ണൂർ സ്വാമി എന്ന് അറിയപ്പെടുന്ന പി എൻ ഗോപാലകൃഷ്ണയ്യർ (77) ഏറണാകുളത്തെ മകന്റെ വസതിയിൽ നിര്യാതനായി.ശ്രിംഗേരി മഠം കേരള പ്രതിനിധിയായി ഏറെ ക്കാലം സേവനം അനുഷ്ടിച്ചിരുന്നു. കാലടി ആദിശങ്കര ട്രസ്റ്റിന്റെ കീഴിലും പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നും ശൃംഗേരി മഠം, ധർമ്മസ്ഥല, ഉഡുപ്പി, മൂകാംബിക, സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലെത്തുന്നവർക്ക് താമസസൗകര്യവും ദർശനത്തിനുള്ള സൗകര്യവും ചെയ്തു കൊടുക്കുന്നതിന് മുഖ്യപങ്ക് വഹിച്ചിരുന്നത് കണ്ണൂർ സ്വാമിയായിരുന്നു. അതുകൊണ്ടു തന്നെ തീർത്ഥാടകർക്കിടെയിൽ ഏറെ പ്രീയങ്കരനായിരുന്നു കണ്ണൂർ സ്വാമി. കണ്ണൂർ ചെട്ടിയാർ കുളത്തിന് സമീപത്തെ തൂണോളി ലൈനിലായിരുന്നു ഏറെ കാലം താമസിച്ചത്.ഭാര്യ- രാജലക്ഷ്മി, മക്കൾ- ശങ്കർ, റാണി, ശേഖർ, വിദ്യ.