- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബ്ദാനുകരണ കലയിലെ കുലപതി; നൂറു കണക്കിന് ശിഷ്യപരമ്പരകളുള്ള ഗുരുനാഥൻ; പെരുന്താറ്റിൽ ഗോപാലൻ വിട പറഞ്ഞു; നഷ്ടമായത് തലശ്ശേരിയിലെ സാംസ്‌കാരിക നായകനെ
തലശേരി: കേരളത്തിലെ ആദ്യത്തെ ശബ്ദാനുകരണ- എകാംഗ ഭാവാഭിനയ കലാകാരനായിരുന്ന പെരുന്താറ്റിൽ ഗോപാലൻ (73) അരങ്ങൊഴിച്ചു. മിമിക്രിക്ക് കേരളത്തിന്റെ കലാലോകത്ത് അംഗീകാരം നേടി കൊടുത്ത കലാകാരനാണ് പെരുന്താറ്റിലിന്റെ വിയോഗത്തോടെ നഷ്ടമായത്. സ്വന്തം ജീവിതാനുഭവത്തെ കലയാക്കി മാറ്റിയ കലാകാരനും സാംസ്‌കാരിക പ്രവർത്തകനും അധ്യാത്മിക പ്രഭാഷകനുമാണ് പെരുന്താറ്റിൽ.
ആകാശവാണിയിൽ എ ക്‌ളാസ് ആർട്ടിസ്റ്റു കൂടിയായ പെരുന്താറ്റിൽ ശബ്ദാനുകരണ കലയിലും ഏകാഭിനയത്തിലും പതിനായിരക്കണക്കിന് വേദികളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. നൂറു കണക്കിന് ശിഷ്യപരമ്പര അദ്ദേഹത്തിനുണ്ട്. ഒരു കാലത്ത് സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ പെരുന്താറ്റിലിന്റെ ശിഷ്യന്മാരായിരുന്നു ഒന്നാം സ്ഥാനം നേടിയിരുന്നത്. ചലച്ചിത താരങ്ങളായ വിനീത് . വിനീത് ശ്രീനിവാസൻ തുടങ്ങി മലയാള സിനിമയിലും കലാരംഗത്തും തിളങ്ങിയ പലരും പെരുന്താറ്റിൽ ഗോപാലന്റെ ശിഷ്യന്മാരായിരുന്നു.
അധ്യത്മിക പ്രഭാഷകൻ എന്ന നിലയിൽ കേരളത്തിലെ ക്ഷേത്രാങ്കണങ്ങളിൽ നിറ സാന്നിധ്യയമായിരുന്നു പെരുന്താറ്റിൽ. ആർഷഭാരതി സംസ്‌കൃതിയുടെ വാഗീശ്വര പുരസ്‌കാര മുൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറെക്കാലമായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എരഞ്ഞോളിയിലെ സൗഭാഗ്യമെന്ന വീട്ടിൽ വിശ്രമത്തിലായിരുന്നു. തലശേരി ഗവ. പ്‌ളീഡർ ഓഫിസ് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.
തലശേരി സബ് കലക്ടർ ഓഫീസിൽ നിന്നും വിരമിച്ച ശേഷം മുഴുവൻ സമയ കലാ സാംസ്‌കാരിക അധ്യാത്മിക പ്രവർത്തകനായിരുന്നു. പെരുന്തറ്റിൽ പരേതരായ കണ്ണൻ നായരുടെയുടെയും ദേവിയുടെ മകനാണ്. ഭാര്യ.. സത്യവതി. മക്കൾ : സുഗേഷ്, സുസ്മിത, സുഗി ഷ. മരുമക്കൾ : നിമ്മി, ജഗദീഷ് , സജിത്ത് (ബെന്നി ) സഹോദരങ്ങൾ: ബാലകൃഷ്ണൻ , ജാനകി , ജയശ്രീ , സുരേന്ദ്രൻ . സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് വീട്ടുവളപ്പിൽ നടക്കും.