- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: പ്രശസ്ത വിവർത്തകൻ പി മാധവൻപിള്ള (81) അന്തരിച്ചു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മറാത്തി നോവലിസ്റ്റ് വി എസ് ഖണ്ഡേക്കറുടെ വിഖ്യാത നോവലായ 'യയാതി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
പ്രതിഭാറായ് എഴുതിയ യജ്ഞസേനി (ദ്രൗപദി), ശിലാപത്മം, മനോഹർ ശ്യാമിന്റെ ഗുരുഗുരുസ്വാഹ, ആശാപൂർണാദേവിയുടെ നോവലുകൾ തുടങ്ങി നിരവധി കൃതികൾ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.
ഇന്ത്യൻ ക്ലാസിക്കുകളുമായി മലയാളികൾക്ക് ഹൃദയബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് പി മാധവൻ പിള്ളയുടെ വിവർത്തനത്തിലൂടെയായിരുന്നു. മികച്ച വിവർത്തകനുള്ള സാഹിത്യ അക്കാദമി അവാർഡുകൾ, ഭാരത് ഭവൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
Next Story