- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ഡിജിപി ജയറാം പടിക്കലിന്റെ മകൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; കുളിക്കാൻ പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതെന്ന് പൊലീസ്
തിരുവനന്തപുരം: മുൻ ഡിജിപി ജയറാം പടിക്കലിന്റെ മകൻ രാകേഷ് മേനോനെ (47) വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ഇലിപ്പോട് പാഞ്ചജന്യം ലെയിൻ ടിസി 41/2535 നമ്പർ വാടക വീട്ടിലാണ് മൃതദേഹം കണ്ടത്. കുളിക്കാനായി ദേഹത്ത് എണ്ണതേച്ച നിലയിലായിരുന്നു. കുളിക്കാൻ പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. രാകേഷ
തിരുവനന്തപുരം: മുൻ ഡിജിപി ജയറാം പടിക്കലിന്റെ മകൻ രാകേഷ് മേനോനെ (47) വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ഇലിപ്പോട് പാഞ്ചജന്യം ലെയിൻ ടിസി 41/2535 നമ്പർ വാടക വീട്ടിലാണ് മൃതദേഹം കണ്ടത്.
കുളിക്കാനായി ദേഹത്ത് എണ്ണതേച്ച നിലയിലായിരുന്നു. കുളിക്കാൻ പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. രാകേഷിന് ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇതിന് ചികിത്സയിലായിരുന്നു രാകേഷ്. ശ്വാസതടസം വന്നതിനെത്തുടർന്ന് ഞായറാഴ്ച സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു.
രാകേഷിന്റെ സഹായത്തിനായി സഹായിക്കാൻ വീട്ടിൽ എത്തുന്ന ജലധരൻ എന്നയാളാണ് വിവരം പൊലീസിനെ അറിയിച്ചത്. 108 ആംബുലൻസ് എത്തിയെങ്കിലും പരിശോധനയിൽ മരണം സംഭവിച്ചുവെന്ന് കണ്ടെത്തി അവർ മടങ്ങി. പൂജപ്പുര പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
അവിവാഹിതനായ രാകേഷ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വിദേശത്തുള്ള രണ്ട് സഹോദരങ്ങളാണ് ചെലവിനുള്ള പണം അയച്ചിരുന്നത്. മൃതശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള സഹോദരങ്ങൾ എത്തിയ ശേഷം സംസ്കരിക്കും.