- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് ചങ്ങനാശേരി കുറുമ്പനാടം സ്വദേശിയായ ലൗലി മനോജ്; അന്ത്യം അർബുദത്തിന് ചികിത്സയിലിരിക്കെ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. മനോജ് മാത്യു നിരപ്പേലിന്റെ ഭാര്യ ലൗലി മനോജ് ആണ് മരിച്ചത്. ചങ്ങനാശേരി കുറുമ്പനാടം സ്വദേശിയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി അർബുദ ചികിത്സയിലായിരുന്നു. എസ്എംസിഎ സാൽമിയ ഏരിയ സെന്റ് ജോർജ്ജ് ഫാമിലി യൂണിറ്റ് അംഗവും മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന മനോജ് മാത്യു നിരപ്പേലിന്റെ ഭാര്യ ലൗലി മനോജ് ആണ് മരിച്ചത്.
മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സുലൈബിക്കാത്ത് ശ്മശാനത്തിൽ സംസ്‌ക്കരിച്ചു. ചങ്ങനാശ്ശേരി അതിരൂപത കുറുമ്പനാടം അസംപ്ഷൻ ചർച്ച് ഇടവകാംഗമാണ്. മെൽവിൻ, മേവിൻ, മെലിൻ എന്നിവർ മക്കളാണ്. മൂന്നു മാസം മുമ്പ് കോവിഡ് ബാധിതയായെങ്കിലും രോഗമുക്തി നേടിയിരുന്നു. തുടർന്ന് കാൻസർ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം വീണ്ടും കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുന്നത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.