- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം വാളത്തുംഗലിൽ ഹോട്ടൽ ജീവനക്കാരൻ മരിച്ച നിലയിൽ; 41 കാരനെ കണ്ടെത്തിയത് താമസ സ്ഥലത്ത്
കൊല്ലം: വാളത്തുംഗലിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി ആലുംകടവ് മരുതൂർ കുളങ്ങര സൗത്ത് ചേന്നല പുത്തൻവീട്ടിൽ 41 കാരനായ വിനോദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ടിക്കട ശാസ്താം കോവിലിന് സമീപത്തെ ഹോട്ടൽ ജീവനക്കാരനാണ്.
ബുധനാഴ്ച വൈകിട്ട് നാലരയോടു കൂടിയാണ് സംഭവം. ഹോട്ടലിൽ ജോലിക്ക് എത്തേണ്ട സമയം കഴിഞ്ഞിട്ടും വിനോദ് എത്താത്തതിനാൽ ഹോട്ടൽ മാനേജർ വിനോദിനെ ഫോണിൽ വിളിച്ചു. ഫോൺ എടുക്കാത്തതിനെ തുടർന്ന് വിനോദ് താമസിച്ചിരുന്ന വീട്ടിലെത്തി നോക്കിയപ്പോഴാണ് കമഴ്ന്നു കിടക്കുന്ന നിലയിൽ വിനോദിനെ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആശുപത്രി അധികൃതർ ഇരവിപുരം പൊലീസിനെ വിവരമറിയിക്കുകയും ഇരവിപുരം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ. മാരായ അരുൺഷാ.എസ്, ദീപു.എസ് എന്നിവർ സംഭവം നടന്ന വീട്ടിലെത്തി പരിശോധനകൾ നടത്തുകയും വിനോദിനോടൊപ്പം ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. കൂടാതെ സമീപത്തെ സി.സി.റ്റി.വി. ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിനോദ് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയുടെ വാളത്തുംഗൽ ആക്കോലിലുള്ള പൗൾട്രി ഫാമിന് സമീപത്തെ വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും മറ്റു നടപടികൾക്കുമായി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.