ദോഹ: കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. നാദാപുരം നരിപ്പറ്റ കൊയ്യാൽ ചെരിഞ്ഞ പറമ്പത്ത് അമീർ (23) ആണ് ദോഹ ഉംസലാൽ ഹൈവേയിലുണ്ടായ വാഹന അപകടത്തിൽ മരിച്ചത്.

ദോഹ ടോപ് ടവർ ട്രേഡിങ് കമ്പനി ജീവനക്കാരനായിരുന്നു. ഖത്തർ ഹാൻഡ് ബോൾ അസോസിയേഷനിൽ ജോലി ചെയ്തിരുന്ന സി.പി. അബ്ദുല്ലയുടെ മകനാണ്.

മാതാവ് നസീമ. തിനൂർ മോന്തോമ്മൽ പൂവള്ള പറമ്പത്ത് അന്ത്രുവിന്റെ മകൾ അർശിനയാണ് ഭാര്യ. അസ്മിൽ, ഹസ്‌നത്ത്, മുഹമ്മദ് അൻഷിഫ് എന്നിവർ സഹോദരങ്ങളാണ്.