തളിപ്പറമ്പ്:പിലാത്തറ: പെരിയാട്ട് ശ്രീഹരിയിൽ പി.വി. ഇന്ദിരാഭായ് ടീച്ചർ (81) അന്തരിച്ചു. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപികയാണ്. പരേതനായ പി.പി.ഉണ്ണിയുടെ (പിലാത്തറ റേഷൻ ഷാപ്പുടമ)ഭാര്യയാണ്.

മക്കൾ: പി.വി.ഹരീഷ് ഉണ്ണി ( നെസ്സ് മെഡിക്കൽസ്, പിലാത്തറ), ശ്രീജിത്ത് (ബ്യൂറോ ചീഫ്, മലയാളം ന്യൂസ്, കണ്ണൂർ), സുധ (പ്രിൻസിപ്പൽ, ഇക്‌ബാൽ ഹയർ സെക്കന്ററി സ്‌കൂൾ, കാഞ്ഞങ്ങാട്), അഡ്വ.ശരത്ചന്ദ്രൻ (പയ്യന്നൂർ). മരുമക്കൾ: സി.പി.സതി (അദ്ധ്യാപിക, , രാമന്തളി ഹയർ സെക്കന്ററി സ്‌കൂൾ), ആശ (അദ്ധ്യാപിക, എറണാകുളം), ടി.കെ.രത്‌നാകരൻ (റിട്ട. അദ്ധ്യാപകൻ), കെ.വി.ലീന (അദ്ധ്യാപിക, ഫസൽ ഉമർ സ്‌കൂൾ). സഹോദങ്ങൾ: പി.വി.ഗോപാലകൃഷ്ണൻ, പി.വി.വിജയൻ, അഡ്വ.പി.വി.മോഹനൻ (ഹൈക്കോടതി), പി.വി.ശോഭന, പരേതനായ പി.വി.രാമകൃഷ്ണൻ. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് മണ്ടൂർ പൊതുശ്മശാനത്തിൽ നടക്കും