- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്ക് താമസം മാറാൻ മോഹിച്ചിരിക്കെ അവിചാരിതമായി ഈ വിടവാങ്ങൽ; അവസാനം നാട്ടിൽ വന്നത് ക്രിസ്മസ് നാളുകളിൽ ; മുംബൈയിൽ ഹെലികോപ്ടർ തകർന്ന് മരണമടഞ്ഞ ഒഎൻജിസി ജീവനക്കാരൻ ജോസ് ആന്റണിയുടെ കോതമംഗലത്തെ വീട്ടിൽ വാർത്ത വിശ്വസിക്കാനാകാതെ ബന്ധുക്കൾ
കോതമംഗലം: 'മുംബൈയിൽ ചെന്ന കാലം മുതൽ കടലിലായിരുന്നു അവന് ജോലി. പിന്നെ ഡെപ്യൂട്ടി ജനറൽ മാനേജർ ആയി സ്ഥാനക്കയറ്റം കിട്ടിയതിനെ തുടർന്നാണ് ഓഫീസിൽ ജോലി ചെയ്യാൻ കഴിഞ്ഞത്. പതിവ് പരിശോധനയ്ക്കായി ഇന്ന് രാവിലെ കടലിലെ ഹൈയിലേക്ക് പോയതാണ് .പിന്നീട് ഉച്ചകഴിഞ്ഞ് മരിച്ചെന്നാണറിയുന്നത്. വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ തകരാറാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞു കേൾക്കുന്നു. കൃത്യമായ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.' മുബൈയിൽ ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ചേലാട് മിനിപ്പടി പെരുമ്പള്ളിച്ചിറ ജോസ് ആന്റണിയുടെ (54) മൂത്ത സഹോദരൻ ജിമ്മി ആന്റണിയുടെ വാക്കുകൾ ഇങ്ങനെ. ചേലാട് മിനിപ്പടിയിലെ വീട്ടിലെത്തിയ മറുനാടൻ മലയാളിയോട് സംഭവവുമായി ബന്ധപ്പെട്ടുള്ള ലഭ്യമായ വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.വിവരമറിഞ്ഞതോടെ സഹോദരങ്ങളും അടുത്ത ബന്ധുക്കളുമെല്ലാം മിനിപ്പടിയിലെ തറവാട് വീട്ടിൽ ഒത്തുകൂടിയിരുന്നു. ടിവി ചാനലുകളിൽ അപകടംവാർത്ത നെഞ്ചിടിപ്പോടെ കണ്ടുകൊണ്ടിരിക്കുബോഴാണ് കുടുംബത്തെ ഒന്നാകെ കണ്ണീരീലാഴ്‌ത്തി
കോതമംഗലം: 'മുംബൈയിൽ ചെന്ന കാലം മുതൽ കടലിലായിരുന്നു അവന് ജോലി. പിന്നെ ഡെപ്യൂട്ടി ജനറൽ മാനേജർ ആയി സ്ഥാനക്കയറ്റം കിട്ടിയതിനെ തുടർന്നാണ് ഓഫീസിൽ ജോലി ചെയ്യാൻ കഴിഞ്ഞത്. പതിവ് പരിശോധനയ്ക്കായി ഇന്ന് രാവിലെ കടലിലെ ഹൈയിലേക്ക് പോയതാണ് .പിന്നീട് ഉച്ചകഴിഞ്ഞ് മരിച്ചെന്നാണറിയുന്നത്. വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ തകരാറാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞു കേൾക്കുന്നു. കൃത്യമായ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.' മുബൈയിൽ ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ചേലാട് മിനിപ്പടി പെരുമ്പള്ളിച്ചിറ ജോസ് ആന്റണിയുടെ (54) മൂത്ത സഹോദരൻ ജിമ്മി ആന്റണിയുടെ വാക്കുകൾ ഇങ്ങനെ.
ചേലാട് മിനിപ്പടിയിലെ വീട്ടിലെത്തിയ മറുനാടൻ മലയാളിയോട് സംഭവവുമായി ബന്ധപ്പെട്ടുള്ള ലഭ്യമായ വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.വിവരമറിഞ്ഞതോടെ സഹോദരങ്ങളും അടുത്ത ബന്ധുക്കളുമെല്ലാം മിനിപ്പടിയിലെ തറവാട് വീട്ടിൽ ഒത്തുകൂടിയിരുന്നു. ടിവി ചാനലുകളിൽ അപകടംവാർത്ത നെഞ്ചിടിപ്പോടെ കണ്ടുകൊണ്ടിരിക്കുബോഴാണ് കുടുംബത്തെ ഒന്നാകെ കണ്ണീരീലാഴ്‌ത്തി കൊണ്ട് ജോസിന്റെ മൃതദേഹം കണ്ടെടുത്തതായി മുംബൈയിൽ നിന്നും വിവരമെത്തുന്നത്. ഉടനെ വീട് ശോകമൂകമായി. സ്ത്രികളിൽ പലരും കണ്ണീർ തുടയ്ക്കുന്നത് കാണാമായിരുന്നു.
സഹോദരന്മാരിൽ രണ്ടു പേരും കുടുംബാംഗങ്ങളിൽ മറ്റ് ചിലരും കാറിൽ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് യാത്രയായി.കിട്ടുന്നഫ്‌ളൈരറ്റിന് എത്രയും പെട്ടെന്ന് മുബൈയിലെത്തുകയാണ് ഇവരുടെ ലക്ഷ്യം.അവർ അവിടെ എത്തിയ ശേഷമേ സംസ്‌കാര ചടങ്ങുകളും മറ്റും തീരുമാനിക്കുകയുള്ളുവെന്നും ജോസ് ആന്റണി വ്യക്തമാക്കി.
കഴിഞ്ഞ ഡിസമ്പർ 29-നാണ് ജോസ് ആന്റണി അവസാനമായി നാട്ടിലെത്തിയത്.ബെംഗളൂരുവിൽ സഹോദരിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തങ്ങൾ ഒരുമിച്ചാണ് യാത്ര തിരിച്ചതെന്നും ഈയവസരത്തിൽ നാട്ടിലേക്ക് താമസം മാറണമെന്ന് ആഗ്രഹിക്കുന്നതായി ജോസ് വെളിപ്പെടുത്തിയതായും ജോസ് ആന്റണി അറിയിച്ചു.
മുബൈയിൽ ഹെലികോപ്റ്റർ അപകടത്തിൽ കാണാതായ ജോസ് പെരുമ്പിള്ളിച്ചിറ കൊച്ചാന്റണിയുടെയും പെണ്ണമ്മയുടെയും മകനാണ് കോതമംഗലം എം.എ എഞ്ചിനിയറിംങ്ങ് കോളേജിൽ 1988 ൽപഠനം പൂർത്തിയാക്കി 1989 ൽ ഒ.എൻ.ജി.സിയിൽ ജോലിക്ക് കയറിയ ഇദ്ദേഹം കഴിഞ്ഞ 12 വർഷമായി മുബൈയിലായിരുന്നു. അന്ദേരിയിലെ ഓഫിസിൽ നിന്നും മുബൈ ഹൈയിലേക്ക് പതിവ് പരിശോധനക്കായി പുറപ്പെട്ട ഉടനെയാണ് അപകടം. ശനിയാഴ്‌ച്ച രാവിലെ 11ഓടെ യാണ് ജോസിനെ കാണാനില്ലെന്ന സന്ദേശം കുടുംബ വീട്ടിലെത്തുന്നത്.ഭാര്യ:റാണി എറണാകുളം പുത്തൻപുരയ്ക്കൽ കുടുംബാഗം. മക്കൾ: രശ്മിത റോസി,റെനിത റോസി,