- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനെറ്റിന്റെ പിതാക്കന്മാരിൽ മുഖ്യനായ ലോറൻസ് ജി റോബർട്ടിന് ആദരാഞ്ജലികൾ അർപ്പിച്ച് ശാസ്ത്ര ലോകം; ഡിസംബർ 26ന് അന്തരിച്ച അമേരിക്കൻ ശാസ്ത്രജ്ഞന്റെ മരണവാർത്ത ദിവസങ്ങൾക്ക് ശേഷം സ്ഥിരീകരിച്ച് കുടുംബാംഗങ്ങൾ; അർപ്പാനെറ്റിന്റെ വികസനത്തിൽ നൽകിയ സംഭാവനകൾ നാഴികകല്ലായി
കണക്റ്റിക്കട്ട്: ലോകത്തിന്റെ സ്പന്ദനമായ ഇന്റർനെറ്റിന്റെ ആദ്യകാല രൂപമായ അർപാനെറ്റിന്റെ മുഖ്യ സൃഷ്ടിതാവും അമേരിക്കൻ ശാസ്ത്രജ്ഞനുമായ ലോറൻസ് ജി റോബേർട്ട്സ് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതം മൂലം ഡിസംബർ 26നാണ് അദ്ദേഹം അന്തരിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങൾ ഇത് സ്ഥിരീകരിച്ചത്. 1960 കളിൽ അമേരിക്കയുടെ അഡ്വാൻസ്ഡ് റിസർച്ച് പ്രൊജക്ട് ഏജൻസിയുടെ (അർപ) പ്രോഗ്രാം മാനേജരും ആയിരുന്നു ലാരി റോബേർട്സ്. അദ്ദേഹത്തിന്റെ പങ്കാളിത്തത്തോടെയാണ് അർപ്പാനെറ്റ് എന്ന പേരിൽ ഒരു കംപ്യൂട്ടർ ശൃംഖലയ്ക്ക് രൂപം നൽകുന്നത്. ലാറി റോബർട്സ്, ബോബ് കാഹ്ന്, വിന്റ് സെർഫ്, ലെൻ ക്ലെൻ റോക്ക് എന്നിവരാണ് ഇന്റർനെറ്റിന്റെ നാല് സ്ഥാപകരായി അറിയപ്പെടുന്നത്.
1937 ഡിസംബർ 31ന് രസതന്ത്ര ശാസ്ത്രജ്ഞരായ എല്ലിയോട്ടിന്റെയും എലിസബത്ത് റോബർട്ടിന്റെയും മകനായി ജനിച്ച ലാറി അമേരിക്കയിലെ കണക്റ്റിക്കട്ടിലുള്ള വെസ്റ്റ്പോർട്ടിലാണ് വളർന്നത്. അക്കാലത്ത് അധികം വളർന്നിട്ടില്ലാത്ത ഇലക്ട്രോണിക്സിലാണ് ദീർഘ ദർശിയായ ലാറി തന്റെ പഠനം കേന്ദ്രീകരിച്ചത്. മാസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് അദ്ദേഹം ( എംഐടി)യിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. പിഎച്ച്ഡി നേടിയതിന് ശേഷം എഐടി ലിങ്കൺ ലബോറട്ടറിയിൽ പ്രവർത്തിക്കാനാരംഭിച്ചു.
ജെസിആർ ലിക്ക്ലൈഡറുടെ ഇന്റെർഗാലക്ടിക് കംപ്യൂട്ടർ നെറ്റ്വർക്ക് എന്ന പഠനം വായിച്ചതിന് ശേഷമാണ് അദ്ദേഹം കംപ്യൂട്ടർ ശൃംഖലയുടെ ഉപയോഗത്തെ കുറിച്ചുള്ള ഗവേഷണങ്ങളിലേക്ക് കടക്കുന്നത്.നാല് തവണ വിവാഹിതനായ അദ്ദേഹം ഇപ്പോൾ വിവാഹമോചിതനാണ്. ഡോക്ടറായ ടെഡ്ഡ് റിങ്കറെയാണ് അദ്ദേഹം നാലാമത് വിവാഹം കഴിച്ചത്.
ബ്രിട്ടീഷ് കംപ്യൂട്ടർ ശാസ്ത്രജ്ഞനായ ഡൊണാൾഡ് ഡേവിസ് കണ്ടുപിടിച്ച പാക്കറ്റ് സ്വിച്ചിങ് സിസ്റ്റം ഉപയോഗിച്ചാണ് റോബർട്ടും സംഘവും അർപ്പാനെറ്റിന് രൂപം നൽകിയത്. ഇന്ന് നിലവിലുള്ള ഇന്റർനെറ്റിന്റെ ആദ്യ രൂപമായിരുന്നു അത്. നാല് കംപ്യൂട്ടറുകളെയാണ് അർപ്പാനെറ്റിൽ ആദ്യം ബന്ധിപ്പിച്ചത്. പിന്നീട് അത് വളർന്നു. 1983 വരെയാണ് അർപാനെറ്റ് നിലനിന്നത്. അതിനുശേഷം അത് കുറച്ചുകൂടി വലിയ രൂപമായ ഇന്റർനെറ്റിന്റെ ഭാഗമായി മാറി. അർപ പദ്ധതി വിട്ടതിന് ശേഷം അദ്ദേഹം ചില സ്റ്റാർട്ട് അപ്പുകൾ നടത്തിവരികയായിരുന്നു. 2001ൽ ഡ്രാപ്പർ പ്രൈസ് പുരസ്കാരവും 2002ൽ പ്രിൻസസ് ഓഫ് അസ്തൂരിയാസ് അവാർഡും ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.