- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവൾ രാത്രി പോയാൽ സീറ്റ് ഉറപ്പിച്ചേ വരൂ..അല്ലേ സാഗറേട്ടാ'; ഉദുമ നിയമസഭാ സീറ്റിൽ സ്ഥാനാർത്ഥി പരിഗണനയിലുള്ള വനിതാ നേതാവിനെ വാട്സ്ആപ്പിൽ പോസ്റ്റിട്ട് അപമാനിച്ച കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി; പാർട്ടി നടപടി സുകുമാരൻ പൂച്ചക്കാടിനെതിരെ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലയിലെ പ്രമുഖ വനിതാ നേതാവിനെ നവ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത കോൺഗസ് ബ്ലോക്ക് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഉദുമ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സുകുമാരൻ പൂച്ചക്കാടിനെതിരെയാണ് നടപടി. ഉദുമ നിയമ സഭാ സീറ്റിൽ സ്ഥാനാർത്ഥി പരിഗണനയിലുള്ള പ്രമുഖ വനിതാ നേതാവിനെ അങ്ങേയറ്റം അറപ്പുളവാക്കുന്ന ഭാഷയിൽ അപമാനിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സുകുമാരൻ പൂച്ചക്കാട് പോസ്റ്റിട്ടിരുന്നു.
ഉദുമ മണ്ഡലത്തിലെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ വാട്‌സ്ആപ്പ് കൂട്ടായ്മയിലാണ് എ ഗ്രൂപ്പ് കാരി തന്നെയായ വനിതാ നേതാവിനെ സുകുമാരൻ അപമാനിച്ചത്. ഉദുമയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചക്കിടെ സ്ഥാനാർത്ഥികളിൽ വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ടിട്ടു ണ്ടല്ലോ എന്ന ഒരു ഡിസിസി ഭാരവാഹിയുടെ അഭിപ്രായത്തിന് അവൾ രാത്രി പോയാൽ സീറ്റ് ഉറപ്പിച്ചേ വരൂ. അല്ലേ സാഗറേട്ടാ... എന്നാണ് സുകുമാരൻ കമന്റ് ചെയ്തത്.
കാസർകോട് ജില്ലയുടെ ചുമതലയുള്ള എ ഐ സി സി ഐസക്രട്ടറി കെ സി മോഹനൻ പങ്കെടുത്ത വൈകിട്ട് തുടങ്ങി രാത്രി വരെ നീണ്ടു നിന്ന പുല്ലൂർ പെരിയയിലെ ഒരു കുടുംബ സംഗമത്തിൽ വനിതാ നേതാവ് സജീവമായി പങ്കെടിത്തിരുന്നു. ഈ പരിപാടിയെ വക്രീകരിച്ചു കൂടിയാണ് സുകുമാരന്റെ പോസ്റ്റ് ഉദുമയിലെ എ ഗ്രൂപ്പുകാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയിൽ മഹിളാ കോൺ ഗ്രസിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ അപമാനിതയായ വനിതാ നേതാവ് ഈ ഗ്രൂപ്പിലില്ല.
സുകുമാരന്റെ സ്ത്രീ വിരുദ്ധ പരാമർശം പുറത്തായതാേടെ വനിതാ നേതാവ് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, പതി പക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജന, സെക്രട്ടറി കെ സി വേണുഗോ പാൽ, കെ പി സി സി പ്രസി ഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക് പരാതി നൽകി. ഇതേ തുടർന്ന് കെ പി സി സിയുടെ നിർദ്ദേശപ്രകാരം കാസർകോട് ജില്ലയുടെ ചുമതലയുള്ള ജന, സെക്രട്ടറി വി എ നാരായണൻ കാസർകോട് ഡിസിസി ഓഫീസിൽ നേരിട്ടെത്തി പരാതിക്കാരിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
തുടർന്ന് വി എ നാരായണൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുകുമാരൻ പൂച്ചക്കാടിനെതിരെയുള്ള നട പടിവാട്‌സ് ആപ്പ് ഗ്രൂപ്പിൽ അറപ്പുളവാക്കുന്ന ഭാഷയിൽ സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന തരത്തിൽ മെസേജുകൾ അയച്ചത് സംഘടനാ വിരുദ്ധവും പാർട്ടി അച്ചടക്ക ലംഘനവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ ഉണ്ടായതിനാൽ ഉദുമ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സുകു മാരൻ പൂച്ചക്കാടിനെ അന്വേഷണ വിധേയമായി കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തതായി കെ പി സി സി സംഘടനാ ചുമത ലയുള്ള ജന, സെക്രട്ടറി അഡ്വ. കെ പി അനിൽ കുമാർ അറി യിച്ചു.
ഉദുമയിലെ മുതിർന്ന വനിതാ നേതാവും ഡിസിസി ജന. സെക്രട്ടറി യുമായ ഗീതാ കൃഷ് ണ നെ ബ്ലാക്ക് (കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ അസഭ്യം പറഞ്ഞ് അപമാനിച്ചുവെന്ന സംഭവം നടന്നത് രണ്ടുമാസം മുമ്പാണ്. ഈ സംഭവം ഉദു കോൺഗ്രസിൽ പൊട്ടിത്തെറി സൃഷ്ടിക്കു കയും രാജൻ പെരിയയെ ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുകയും രാജൻ പ്രസിഡണ്ട് പദവിയിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.
പ്രശ്‌നത്തിൽ ഗീതാകൃഷ്ണനോടൊപ്പം ഉറച്ചു നിന്ന വനിതാ നേതാവാണ് ഇപ്പോൾ അപമാനിതയായത്. ഗീതാകൃഷണന്പിന്തുണ നൽകിയതിന്റെ പേരിൽ ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം ഇവരെ ഒറ്റപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് പ്രമുഖ എ ഗ്രൂപ്പ് നേതാക്കൾ മുഴുവൻ ഉൾപ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വനിതാ നേതാവിന് സ്ഥാനം ലഭിക്കാതിരുന്നത്. ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തന്നെ വനിതാ നേതാവിനെ എ ഗ്രൂപ്പ് കാരൻ തന്നെയായ ബ്ലോക്ക് സെക്രട്ടറി അപമാനി ക്കുകയും ചെയ്തു. പാർട്ടി നടപടിക്ക് പുറമേ സുകുമാരനെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള ആലോചനയി ലാണ് വനിതാ നേതാവ്.