ഫ്‌ളോറിഡ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേത്യത്വനിരയിലേക്ക് വൈസ് പ്രസിഡന്റുമാരായി സണ്ണി കൈതമറ്റം, ചാക്കോച്ചൻ ജോസഫ്, ഉപദേശക സമിതി അംഗമായി അശോക് മേനോൻ എന്നിവരെ തിരഞ്ഞെടുത്തു.

ഐ.ഒ.സി ഫ്‌ളോറിഡ ചാപ്റ്റർ പ്രസിഡന്റ് ചാക്കോ കുര്യന്റെ അധ്യക്ഷതയിൽ നടന്ന അവലോകന കമ്മറ്റി യോഗത്തിൽ ദേശീയ ഭാരവാഹികളായ ലീലാ മാരേട്ട് , സജി കരിമ്പന്നൂർ, സ്‌കറിയ കല്ലറയ്ക്കൽ തുടങ്ങിയവർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു.