- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഖിയിൽ 2000ത്തോളം പേരെ കാണാനില്ല; 30 പേർ മരിച്ചിട്ടും ധനസഹായമില്ല; കന്യാകുമാരിയിൽ മാത്രം 1200 പേരെ കാണാനില്ല; ഒരു തെരച്ചിലും നടക്കുന്നില്ല; വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസ കേന്ദ്രവുമില്ല സൗജന്യറേഷനുമില്ല; തീരപ്രദേശമാകെ വറുതിൽ; പളനിസ്വാമി സർക്കാറിനെതിരെ പ്രതിഷേധം ശക്തം; കന്യാകുമാരി ജില്ലയിലെ കടലോര ഗ്രാമങ്ങളെ കേരളത്തോട് തിരികെ ചേർക്കണമെന്ന ആവശ്യവുമായി മത്സ്യ തൊഴിലാളികൾ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ കേരളം അനാസ്ഥകാട്ടിയെന്നും തമിഴ്‌നാട് ജാഗ്രതയോടെ പ്രവർത്തിച്ചുവെന്നുമുള്ള വാർത്തകൾ അസംബന്ധമാണെന്ന് തമിഴ് മാധ്യമപ്രവർത്തകരും കാണാതായവരുടെ ഉറ്റവരും. തമിഴ്‌നാട്ടിൽ 2000ത്തോളം പേരെ കാണാനില്ലെന്നാണ് സൺ നെറ്റ്‌വർക്ക് അടക്കമുള്ള പ്രമുഖ ചാനലുകളും പത്രങ്ങളും പറയുന്നത്. ആകെ 2000ത്തോളം പേരെ കാണാനായിട്ടും സർക്കാർ ഉണർന്ന് പ്രവർത്തിച്ചിട്ടില്ല. മരിച്ചതായി സ്ഥിരീകരിച്ച 30 പേർക്കും താൽക്കാലികാശ്വാസമല്ലാതെ ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. കന്യാകുമാരി ജില്ലയിൽ മാത്രം 1200 പേരെ കാണാനില്ല. ഇവരെ കണ്ടെത്താൻ ഊർജിതമായ ഒരു തെരച്ചിലും നടക്കുന്നില്ലെന്നാണ് കാണാതായവരുടെ ബന്ധുക്കൾ പറയുന്നത്. വീട് നഷ്ടപ്പെട്ടവർ പുനരധിവാസ കേന്ദ്രമില്ല. സൗജന്യറേഷനും ഇല്ലാതായതോടെ തീരപ്രദേശമാകെ വറുതിയിലായിരക്കയാണ്.ഇതോടെ പളനിസ്വാമി സർക്കാറിനെതിരെ പ്രതിഷേധം ശക്തമായിരക്കയാണ്. കന്യാകുമാരി ജില്ലയിലടക്കം പലയിടത്തും ജനം തെരുവിലറിങ്ങുന്നുകയാണ്. ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ കന്യാകുമാരി ജില്ലയിലെ 1200ഓളം മത്സ്യത്തൊഴി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ കേരളം അനാസ്ഥകാട്ടിയെന്നും തമിഴ്‌നാട് ജാഗ്രതയോടെ പ്രവർത്തിച്ചുവെന്നുമുള്ള വാർത്തകൾ അസംബന്ധമാണെന്ന് തമിഴ് മാധ്യമപ്രവർത്തകരും കാണാതായവരുടെ ഉറ്റവരും. തമിഴ്‌നാട്ടിൽ 2000ത്തോളം പേരെ കാണാനില്ലെന്നാണ് സൺ നെറ്റ്‌വർക്ക് അടക്കമുള്ള പ്രമുഖ ചാനലുകളും പത്രങ്ങളും പറയുന്നത്. ആകെ 2000ത്തോളം പേരെ കാണാനായിട്ടും സർക്കാർ ഉണർന്ന് പ്രവർത്തിച്ചിട്ടില്ല.
മരിച്ചതായി സ്ഥിരീകരിച്ച 30 പേർക്കും താൽക്കാലികാശ്വാസമല്ലാതെ ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. കന്യാകുമാരി ജില്ലയിൽ മാത്രം 1200 പേരെ കാണാനില്ല. ഇവരെ കണ്ടെത്താൻ ഊർജിതമായ ഒരു തെരച്ചിലും നടക്കുന്നില്ലെന്നാണ് കാണാതായവരുടെ ബന്ധുക്കൾ പറയുന്നത്. വീട് നഷ്ടപ്പെട്ടവർ പുനരധിവാസ കേന്ദ്രമില്ല. സൗജന്യറേഷനും ഇല്ലാതായതോടെ തീരപ്രദേശമാകെ വറുതിയിലായിരക്കയാണ്.ഇതോടെ പളനിസ്വാമി സർക്കാറിനെതിരെ പ്രതിഷേധം ശക്തമായിരക്കയാണ്. കന്യാകുമാരി ജില്ലയിലടക്കം പലയിടത്തും ജനം തെരുവിലറിങ്ങുന്നുകയാണ്.
ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ കന്യാകുമാരി ജില്ലയിലെ 1200ഓളം മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്്്്്്്്്്്്്്് പതിനായിരത്തോളം മത്സ്യത്തൊഴിലാളികൾ ഇന്നലെ കുഴിത്തുറ റെയിൽവേ സ്‌റ്റേഷൻ ഉപരോധിച്ചത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. തൂത്തൂർ മേഖലയിൽ ഉൾപ്പെട്ട തൂത്തൂർ, ചിന്നത്തുറ, വള്ളവിള, മാർത്താണ്ഡംതുറ, നീരോഡി, ഇരവിപുത്തൻതുറ, ഇരയിമ്മൻതുറ, പൂത്തുറ എന്നീ എട്ട് മത്സ്യബന്ധന ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം ബന്ധപ്പെട്ട സഭാധ്യക്ഷന്മാരുടെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് ജാഥയായി പുറപ്പെട്ടത്.
അയൽ സംസ്ഥാനമായ കേരളം സർവസന്നാഹവും ഉപയോഗിച്ച് കടലിൽ മത്സ്യത്തൊഴിലാളികളെ തിരയുകയും മരിച്ചവർക്കും പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും അർഹമായ സഹായം നൽകുകയും ചെയ്യുമ്പോൾ തമിഴ്‌നാട്ടിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു.തമിഴ്‌നാട മുഖ്യമന്ത്രി സമരസ്ഥലത്തെത്തി തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചശേഷമേ ഉപരോധം പിൻവലിക്കുകയുള്ളൂവെന്ന് അവർ വ്യക്തമാക്കി. ഉച്ചക്ക് 12ഓടെ തുടങ്ങിയ സമരം രാത്രിയും തുടർന്നു.
കന്യാകുമാരി ജില്ലയിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ കേരളത്തോട് തിരികെ ചേർക്കണമെന്നുവെരെ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്. ഒരാഴ്ച കഴിഞ്ഞിട്ടും കടലിൽ തിരച്ചലിനായി സർക്കാർ സംവിധാനമൊരുക്കിയില്ലെന്ന് തൂത്തൂർ മേഖല സഭാധ്യക്ഷൻ ഫാ. ആൻഡ്രൂസ് ആരോപിച്ചു. ഉപരോധ സമരം മൂലം നാഗർകോവിലിനും തിരുവനന്തപുരത്തിനുമിടയിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരംഫട്രിച്ചി ഇന്റർസിറ്റി, നാഗർകോവിൽഫതിരുവനന്തപുരം പാസഞ്ചർ, മെമു സർവിസുകൾ എന്നിവ മുടങ്ങി. അനന്തപുരിഫചെന്നൈ എക്സ്‌പ്രസും മുടങ്ങുന്ന അവസ്ഥയാണുള്ളത്.
നേരത്തെ തമിഴ്‌നാട് അധികൃതരുടെ വാതിലിൽ പലതവണ മുട്ടിയിട്ടും നടപടിയില്ലാത്തതിൽ കേരളത്തിന്റെ സഹായംതേടിയ തമിഴകത്തുനിന്നുള്ള മത്സ്യത്തൊഴിലാളി സംഘം തിരുവനന്തപുരത്തെത്തിയത് തമിഴ് മാധ്യമങ്ങളിലും വാർത്തയായിരുന്നു. ഇതോടെ പ്രമുഖ വാർത്താചാനലുകൾ തമിഴ്‌നാട് സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.
തമിഴ്‌നാട് തൂത്തുക്കുടിയിൽനിന്നുള്ള 25 അംഗ സംഘ മത്സ്യത്തൊഴിലാളി കുടുംബമാണ് ഉറ്റവരെ കണ്ടെത്തിത്തരണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നൽകിയത്.തമിഴ്‌നാട് അധികൃതരുടെ വാതിലിൽ പലതവണ മുട്ടിയിട്ടും നടപടിയില്ലാത്തതിനാലാണ് കേരളത്തിന്റെ സഹായംതേടിയതെന്നും അവർ പറഞ്ഞു. തമിഴ്‌നാടിൽ രക്ഷാപ്രവർത്തനം എങ്ങുമെത്തിയിട്ടില്ലെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രമാണുള്ളതെന്നും ഇവർ പറയുന്നു.
നവംബർ 28ന് മീൻപിടിത്തത്തിന് പോയ വി. ജൂഡ്, മകൻ ജെ. ഭരത്, സി. രവീന്ദ്രൻ, ജെ. ജോസഫ്, കെനിസ്റ്റൺ, എസ്. ജഗൻ എന്നിവരുടെ വിവരംതേടിയാണ് ബന്ധുക്കളെത്തിയത്. കടുത്ത കാറ്റിൽ ഇവരുടെ ബോട്ട് തകർന്നു. ജഗനെ രക്ഷാപ്രവർത്തകർ കണ്ടെത്തി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചു. മറ്റുള്ളവർ ഒഴുകിപ്പോയെന്ന വിവരമാണ് ജഗൻ നൽകിയത്. ഇതിനിടെ മറ്റുള്ളവരുടെ മൃതദേഹം കണ്ടെത്തിയതായി ഡിസംബർ രണ്ടിന് തൂത്തുക്കുടിയിലുള്ള ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അവർ കേരളത്തിലെത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധനഫലം പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് കുടുംബാംഗങ്ങൾ സെക്രട്ടേറിയറ്റിൽ
മുഖ്യമന്ത്രിയെ കാണാനെത്തിയത്.
മരിച്ചവരിൽ തങ്ങളുടെ ബദ്ധുക്കൾ ഉണ്ടെങ്കിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഇവർ സർക്കാർ സഹായം അഭ്യർത്ഥിച്ചു. ഡി.എൻ.എ ഫലം വ്യാഴാഴ്ച ലഭ്യമാക്കി നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.കാണാതായവർക്കായി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും കേരളത്തിൽ രക്ഷിച്ചെത്തിയ തമിഴ്‌നാട് സ്വദേശികളെ ഉടൻ നാട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടിൽനിന്ന് ലഭിക്കാത്ത സഹായം പ്രതീക്ഷിച്ചാണ് കേരള മുഖ്യമന്ത്രിയെ സമീപിച്ചതെന്ന് ജൂഡിന്റെ ഭാര്യ ഫാത്തിമ പറഞ്ഞു. ഭർത്താവ് ജൂഡിനെയും മകൻ ഭരതിനെയും കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് അധികാരികൾക്ക് മുന്നിൽ പലതവണ പോയതായി ഫാത്തിമ പറഞ്ഞു. എന്നാൽ ഒരിടത്തുനിന്നും സഹായം ലഭിച്ചില്ല. അനുഭാവ പൂർവമമായ മറുപടി പോലും ലഭിച്ചില്ല. പലപ്പോഴും ഉദ്യോഗസ്ഥർ തങ്ങളോട് കയർക്കുയാണ് ചെയ്തത്. കേരളത്തിൽ വിശ്വാസമുണ്ട്. കേരള തീരത്ത് പലയിടത്തായി രക്ഷപ്പെട്ടെത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് കേരള അധികാരികൾ എല്ലാസഹായവും നൽകിയതായി അറിഞ്ഞെന്നും അത്തരം സഹായമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഫാത്തിമ പറഞ്ഞു. ഉറ്റവരെതേടി നിന്നവേഷത്തിൽ വീട്ടിൽനിന്ന് ഓടിവരികയായിരുന്നെന്നും കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ തങ്ങൾ തിരിച്ചെത്തുന്നത് കാത്ത് വീട്ടിലുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചിട്ട് എട്ടുദിവസം പിന്നിട്ടിട്ടും കേരള തീരത്തും ആശങ്ക കെട്ടടങ്ങിയിട്ടില്ല. വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിൽനിന്ന് നൂറിലധികം മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. സർക്കാറി!!െന്റ കണക്ക് പ്രകാരം 98 പേരാണ്. എന്നാൽ, ലത്തീൻ അതിരൂപതയുടെ കണക്ക് പ്രകാരം നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ബോട്ടിലും ചെറുവള്ളങ്ങളിലും കട്ടമരങ്ങളിലുമൊക്കെ കടലിൽ പോയവരാണ് ഇവരിൽ മിക്കവരും.
വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ഇപ്പോഴും നടന്നുവരുന്ന തിരച്ചിലിൽ പ്രതീക്ഷ അർപ്പിക്കുമ്പോഴും എട്ടുദിവസം പിന്നിട്ട സ്ഥിതിക്ക് തങ്ങളുടെ ഉറ്റവരെ ഇനി ജീവനോടെ എങ്ങനെ തിരിച്ചുകിട്ടാനാണെന്ന ആധി ഇവരെ തളർത്തുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലടക്കം 17 മൃതദേഹങ്ങൾ തിരിച്ചറിയാതെ സൂക്ഷിച്ചിട്ടുണ്ട്. മരിച്ചവർക്കും ഗുരുതരമായി പരിക്കേറ്റവർക്കും സർക്കാർ സാമ്പത്തിക സഹായങ്ങൾ അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.