- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യത്വം തൊട്ടുതീണ്ടാതെ മനുഷ്യാവകാശ കമ്മീഷനിലെ എസ്‌പി; ഓച്ചിറയിൽ 58കാരിയെ ഇടിച്ചു തെറിപ്പിച്ചിട്ടും കാറിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ സി.എഫ്. റോബർട്ട്; വയോധിക ചോരവാർന്നു കിടക്കുമ്പോഴും വേണമെങ്കിൽ കാശുതരാമെന്നു പറഞ്ഞു ധാർഷ്ട്യം പ്രകടിപ്പിക്കൽ; എസ്പിക്കെതിരേ രൂക്ഷ വിമർശനം
കരുനാഗപ്പള്ളി: റോഡരികിൽ നിന്ന വയോധികയെ മനുഷ്യാവകാശ കമ്മീഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാർ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ എസ്‌പി. ചരുവിള ഫ്രാൻസിസ് റോബർട്ട് എന്ന സി.എഫ് റോബർട്ടിനെതിരെ രൂക്ഷ വിമർശ്ശനം. കഴിഞ്ഞ ആറിന് വൈകിട്ട് 6.30 ന് ഓച്ചിറ വലിയ കുളങ്ങര ക്ഷേത്രത്തിന് സമീപം വച്ചാണ് റോഡരികിൽ നിന്ന ചെക്കച്ചിനേത്ത് വാസുദേവന്റെ ഭാര്യ സരസ്വതി (58) യെ എസ്‌പി സഞ്ചരിച്ച കാർ ഇടിച്ചു തെറിപ്പിക്കുന്നത്. ഡ്രൈവർ വണ്ടി നിർത്തിയെങ്കിലും എസ്‌പി വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. വാഹനമിടിച്ച സരസ്വതി ചോരവാർന്ന് റോഡിൽ കിടക്കുമ്പോൾ നാട്ടുകാർ എസ്‌പിയോട് ഇവരെ ആശുപത്രിയിലാക്കാൻ പറഞ്ഞു. എന്നാൽ താൻ മനുഷ്യാവകാശ കമ്മീഷനിലെ എസ്‌പിയാണെന്നും കാശ് തരാം വേണേൽ ഹോസ്പിറ്റലിൽ കൊണ്ടു പോകു എന്ന് നിർദ്ധേശിക്കുകയാണ് ഉണ്ടായത്. രോക്ഷാകുലരായ നാട്ടുകാർ എസ്‌പിയുടെ വാഹനം തടഞ്ഞിടുകയും പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനാൽ ഇവരെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജിലേക
കരുനാഗപ്പള്ളി: റോഡരികിൽ നിന്ന വയോധികയെ മനുഷ്യാവകാശ കമ്മീഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാർ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ എസ്‌പി. ചരുവിള ഫ്രാൻസിസ് റോബർട്ട് എന്ന സി.എഫ് റോബർട്ടിനെതിരെ രൂക്ഷ വിമർശ്ശനം. കഴിഞ്ഞ ആറിന് വൈകിട്ട് 6.30 ന് ഓച്ചിറ വലിയ കുളങ്ങര ക്ഷേത്രത്തിന് സമീപം വച്ചാണ് റോഡരികിൽ നിന്ന ചെക്കച്ചിനേത്ത് വാസുദേവന്റെ ഭാര്യ സരസ്വതി (58) യെ എസ്‌പി സഞ്ചരിച്ച കാർ ഇടിച്ചു തെറിപ്പിക്കുന്നത്.
ഡ്രൈവർ വണ്ടി നിർത്തിയെങ്കിലും എസ്‌പി വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. വാഹനമിടിച്ച സരസ്വതി ചോരവാർന്ന് റോഡിൽ കിടക്കുമ്പോൾ നാട്ടുകാർ എസ്‌പിയോട് ഇവരെ ആശുപത്രിയിലാക്കാൻ പറഞ്ഞു. എന്നാൽ താൻ മനുഷ്യാവകാശ കമ്മീഷനിലെ എസ്‌പിയാണെന്നും കാശ് തരാം വേണേൽ ഹോസ്പിറ്റലിൽ കൊണ്ടു പോകു എന്ന് നിർദ്ധേശിക്കുകയാണ് ഉണ്ടായത്.
രോക്ഷാകുലരായ നാട്ടുകാർ എസ്‌പിയുടെ വാഹനം തടഞ്ഞിടുകയും പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനാൽ ഇവരെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവമറിഞ്ഞെത്തിയ ഓച്ചിറ പൊലീസ് എസ്‌പിയുടെ വാഹനം കസ്റ്റഡിയിലെടുക്കുകയും എസ്‌പിയെ മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ അനുവദിക്കുകയുമായിരുന്നു.
എന്നാൽ മനുഷ്യാവകാശ കമ്മീഷന്റെ തലപ്പത്തിരിക്കുന്ന റോബർട്ടിനെതിരെ രൂക്ഷ വിമർശ്ശനവുമായി നാട്ടുകാരും സോഷ്യൽ മീഡിയയും രംഗത്ത് വന്നിരിക്കുകയാണ്. യാതൊരു മനുഷ്യത്വവുമില്ലാത്ത ഇയാളെ മനുഷ്യാവകാശ കമ്മീഷനിൽ നിന്നും പുറത്താക്കണമെന്നും നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
അപകടത്തിൽ പരിക്കേറ്റ സരസ്വതി യുടെ ഇടുപ്പെല്ലുകൾ തകർന്നതിനാൽ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എസ്‌പിയുടെ മനുഷ്യത്വ രഹിതമായ പ്രവർത്തിക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാനൊരുങ്ങുകയാണ് സരസ്വതി യുടെ ബന്ധുക്കൾ.