- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനെ കാണാതെ കരയുന്ന മക്കൾ.. ഭർത്താക്കന്മാരെ കാത്ത് പ്രാർത്ഥനകളോടെ ഭാര്യമാർ.. മക്കളും ചെറുമക്കളും ഒരുമിച്ച് കടലിൽപെട്ട ആഘാതത്തിൽ വല്ല്യമ്മച്ചിമാർ; ആർത്തലയ്ക്കുന്ന തിരമാലകളേക്കാൾ ഉച്ചത്തിൽ നെഞ്ചത്തടിച്ച് നിലവിളിച്ച് സ്ത്രീകൾ; പ്രിയപ്പെട്ടവരെ രക്ഷിക്കാൻ അഭ്യർത്ഥിച്ച് നേതാക്കളുടെ കാലുപിടിച്ച് കരഞ്ഞ് മറ്റുചിലർ: കടലിൽ പോയവർ മടങ്ങിവരാത്ത പൂന്തുറയിൽ എങ്ങും ഉള്ളുലയ്ക്കുന്ന കാഴ്ച്ചകൾ
തിരുവനന്തപുരം: ആർത്തട്ടഹസിക്കുന്ന തിരമാലകളിൽ നിന്നും തന്നെ വ്യക്തമായിരുന്നു കടൽ എത്രത്തോളം പ്രക്ഷുബ്ദമാണെന്ന്. കടൽ കരയിൽ കനത്ത മഴയെ പോലും വകവയ്ക്കാതെ മൂന്ന് ദിവസം മുൻപ് പോയ തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്തിരുന്നു കരയുന്ന ബന്ധുക്കളുടെ ഉള്ളിലെ തിരയിളക്കത്തിന് ശക്തി ഇനിയും കൂടും എന്നത് തന്നെയാണ് പൂന്തുറയിൽ നിന്നുള്ള കാഴ്ചകളിൽ നിന്നും മനസ്സിലാവുന്നത്. പൂന്തുറ പള്ളിക്ക് മുന്നിലും വഴിയോരങ്ങളിലും നിലവിളിച്ച് കൊണ്ടും നെഞ്ചത്തടിച്ച് കരഞ്ഞുകൊണ്ടും നീങ്ങുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ കാഴ്ചക്കാരന്റെ കരളലിയിപ്പിക്കുന്നത് തന്നെയായിരുന്നു. ഓഖി ചുഴലിക്കാറ്റിന്റെ പ്രകമ്പനത്തെതുടർന്നാണ് കേരളത്തിലെ പ്രത്യേകിച്ച തെക്കൻ ജില്ലകളെ അതിരൂക്ഷമായി ബാധിച്ച കടൽ ക്ഷോഭത്തിൽ തങ്ങളുടെ ഉറ്റവുടെ വിവരം ഇല്ലാത്തത് തീരദേശ വാസികളെ ചെറുതായിട്ടൊന്നുമല്ല ബാധിച്ചിരിക്കുന്നത്. കൃത്യ സമയത്ത് അറിയിപ്പുകൾ ലഭിക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്. ഓഖി ചുഴലിക്കാറ്റിൽ ദുരിതം വിതച്ച തിരുവനന്തപുരത്തെ പൂന്തുറ
തിരുവനന്തപുരം: ആർത്തട്ടഹസിക്കുന്ന തിരമാലകളിൽ നിന്നും തന്നെ വ്യക്തമായിരുന്നു കടൽ എത്രത്തോളം പ്രക്ഷുബ്ദമാണെന്ന്. കടൽ കരയിൽ കനത്ത മഴയെ പോലും വകവയ്ക്കാതെ മൂന്ന് ദിവസം മുൻപ് പോയ തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്തിരുന്നു കരയുന്ന ബന്ധുക്കളുടെ ഉള്ളിലെ തിരയിളക്കത്തിന് ശക്തി ഇനിയും കൂടും എന്നത് തന്നെയാണ് പൂന്തുറയിൽ നിന്നുള്ള കാഴ്ചകളിൽ നിന്നും മനസ്സിലാവുന്നത്. പൂന്തുറ പള്ളിക്ക് മുന്നിലും വഴിയോരങ്ങളിലും നിലവിളിച്ച് കൊണ്ടും നെഞ്ചത്തടിച്ച് കരഞ്ഞുകൊണ്ടും നീങ്ങുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ കാഴ്ചക്കാരന്റെ കരളലിയിപ്പിക്കുന്നത് തന്നെയായിരുന്നു.
ഓഖി ചുഴലിക്കാറ്റിന്റെ പ്രകമ്പനത്തെതുടർന്നാണ് കേരളത്തിലെ പ്രത്യേകിച്ച തെക്കൻ ജില്ലകളെ അതിരൂക്ഷമായി ബാധിച്ച കടൽ ക്ഷോഭത്തിൽ തങ്ങളുടെ ഉറ്റവുടെ വിവരം ഇല്ലാത്തത് തീരദേശ വാസികളെ ചെറുതായിട്ടൊന്നുമല്ല ബാധിച്ചിരിക്കുന്നത്. കൃത്യ സമയത്ത് അറിയിപ്പുകൾ ലഭിക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്. ഓഖി ചുഴലിക്കാറ്റിൽ ദുരിതം വിതച്ച തിരുവനന്തപുരത്തെ പൂന്തുറ കടൽത്തീരം ആശങ്കയിൽ. കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. 150ലേറെ പേരാണ് തിരിച്ചെത്താനുള്ളത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇതോടെ കുടുംബം കടുത്ത ആശങ്കയിലായി. ആർക്കും ഒരു വിവരവും കാണാതയവരെ കുറിച്ച് അറിയില്ല.
രക്ഷാപ്രവർത്തനത്തിന് വ്യോമ നാവിക സേനകളുടെ എട്ടോളം ഷിപ്പുകളും നാല് ഹെലികോപ്റ്ററുകളും എത്തിയിരുന്നു വിമാനവും എത്തിയിട്ടുണ്ട്. 20 ബോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടും. രക്ഷാപ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്റർ പുറപ്പെട്ടു. അതേസമയം ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയത് ഇന്നലെ ഉച്ചയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലാളികൾ കപ്പലിലേക്ക് വരാത്തത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.തങ്ങളുടെ മത്സ്യ ബന്ധനത്തിനുള്ള ഉപകരണങ്ങൾ തിരികെ ലഭിക്കാത്തത് കാരണമാണ് പലരും ഷിപ്പുകളിൽ കയറാത്തത്.
രാവിലെ മുതൽ കനത്ത മഴ പെയ്യുകയാണ് തിരുവനന്തപുരത്ത്, ഇത് ഇപ്പോഴും തുടരുകയാണ്. രക്ഷാ പ്രവർത്തനത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതും ഒട്ടും അനുകൂലമല്ലാത്ത സാഹചര്യമാണ് ഉള്ളത്. വിഷയത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവരോട് സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രക്ഷാ പ്രവർത്തനത്തിൽ മുന്നിട്ടിറങ്ങണമെന്നും സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. സ്ഥിതി അതീവ ഗുരുതരമാണ് അടിയന്തര നടപടികൾ എത്രയും പെട്ടെന്ന് സർക്കാർ കൈകൊള്ളണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ആരെയും കുറ്റപ്പെടുത്താൻ ഈ അവസരം വിനിയോഗിക്കുന്നില്ലെന്നും വിലപ്പെട്ട ജീവനുകൾ രക്ഷിക്കലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.സ്ഥലം എംഎൽഎ വി എസ് ശിവകുമാർ, എംപി ശശി തരൂർ എന്നിവരും എത്തി പ്രദേശവാസികളുമായി ചർച്ച നടത്തി.
അച്ഛനെ കാണാത്ത മക്കൾ, ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യ, ചിലർ മക്കളും ഭർത്താവും, ചെറുമക്കളും ഒരുമിച്ച് കടലിൽ അകപെട്ടതിന്റെ ആഘാതത്തിൽ. കടലോരത്ത് താമസിക്കുന്ന തങ്ങളെ ഇലക്ഷൻ സമയത്ത് മാത്രം മതിയല്ലോ, അല്ലാതെ ഞങ്ങളുടെ ഒക്കെ ജീവന് എന്ത് വിലയാണ് ഉള്ളത്. ലോകം മുഴുവൻ സാങ്കേതികവിദ്യ ഇത്രയും വികസിച്ചിട്ടും ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന തങ്ങളുടെ വിഭാഗത്തെകുറിച്ച് ആരും ഒന്നും മിണ്ടുകയില്ല. പ്രതിഷേധവുമായി എത്തിയ യുവാക്കളുടെ വാക്കുകളണിത്.
പൂന്തുറ ഇടവക പള്ളിക്ക് മുന്നിലും വികാര നിർഭരമായ കാഴ്ചകൾ തന്നെയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും കോൺഗ്രസ് നേതാക്കളുടേയും സമീപം പോയ സ്ത്രീകളും കുട്ടികളും കരഞ്ഞ് കാല് പിടിക്കുന്ന അവസ്ഥയായിരുന്നു. കണ്ട് നിന്ന നേതാക്കൾ പോലും ഇടയ്ക്ക് വല്ലാതെ വിഷമിക്കുന്നതും കാണാമായിരുന്നു. തങ്ങളുടെ കുടുംബങ്ങൾ വഴിയാധാരമാക്കിയത് സർക്കാരും ഇവിടുത്തെ സംവിധാനങ്ങളുമാണെന്ന് പറഞ്ഞ് കരഞ്ഞ ചിലർ പള്ളിക്ക് മുന്നിൽ കരഞ്ഞ് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതും തങ്ങളുടെ പ്രശ്നങ്ങൾ വൈഗാരികമായി അവതരിപ്പിക്കുന്നതിനും തീരദേശവാസികളെ കുറ്റം പറയാൻ കഴിയില്ലെന്ന് സ്ഥലത്തെ മുൻ എംഎൽഎ കൂടിയായ ആന്റണി രാജു മറുനാടൻ മലയാളിയോട് പറഞ്ഞു. കളക്ടർ ഉൾപ്പടെയുള്ളവർ സ്ഥലതെത്തി സ്ഥിഗതികൾ മനസ്സിലാക്കാത്തതിൽ പ്രദേശവാസികൾക്ക് വലിയ അമർഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുഴലിക്കാറ്റിനെകുറിച്ച് അറിയാത്തവരാണ് കടലിൽ പോയത്. ഇവരാണ് അവിടെ കുടുങ്ങിയതിൽ ഭൂരിഭാഗവും. ഇതിൽഡ നിരവധിപേരെ രക്ഷിച്ചു. ചിലരെ കപ്പലിൽ കന്യാകുമാരി തീരത്തേക്ക് കൊണ്ട് പോയി. ചിലരെ കൊച്ചിയിലേക്ക് കൊണ്ട് പോയെന്നും വിവരമുണ്ട്. ഇന്നലെ രക്ഷപെട്ടെത്തിയ ഫ്രാൻസിസിന്റെ വാക്കുകൾ ഭീതി നിറഞ്ഞ് നിൽക്കുന്നതായിരുന്നു. ഇപ്പോൾ കരയിൽ കാണുന്നതിലും വലിയ കടൽ ക്ഷോഭമാണ് ഉൾക്കടലിലെന്നും ഫ്രാൻസിസ് പറയുന്നു. സാധാരണ ഗതിയിൽ പോകുന്ന അത്ര.യും ദൂരെ പോകാതെ തിരിച്ച് വന്നതാണ് തനിക്ക് തുണയായതെന്നും ഫ്രാൻസിസ് പറയുന്നു.
അധികൃതരുടെ ഭാഗത്ത് നിന്നും കൃത്യസമയത്ത് നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഇടയ്ക്ക് ചില പ്രദേശമാസികൾ താൽക്കാലിക ഷെഡുകളും മറ്റും പൊളിച്ച് മാറ്റുകയും ചെയ്തു. എത്രയും പെട്ടന്ന് രക്ഷാപ്രവർത്തനം നടത്തി രക്ഷിച്ചുവെന്ന് പറയുന്നവരുടെ ദൃശ്യങ്ങൾ കാണണം എന്നായിരുന്നു ഇവരുടെ ആവശ്യം. തങ്ങളുടെ ജീവന് പുല്ല് വില നൽകുന്ന സമീപനം സ്വീകരിക്കുന്ന അധികാരികൾക്കെതിരെ ബൈപ്പാസ് ഉൾപ്പടെ ഉപരോധിക്കുന്ന സമര രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചു. പിന്നീട് ഇടവക നേതൃത്വം ഉൾപ്പടെ ഇടപെട്ട് ചിലരെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു.