- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് ആഘോഷിക്കാൻ വിദേശത്തുള്ള മക്കൾ നൽകിയ 50000 രൂപ 87 കാരി തുറന്ന മനസോടെ നൽകി; മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാരുദ്യോഗസ്ഥരും മാത്രമല്ല ഇത്തരം സുമനസുകളുടെ സംഭാവനകളും നേട്ടമായി; പണഞെരുക്കത്തിനിടെ ഓഖി ദുരിതാശ്വാസ നിധി 120 കോടിയായി ഉയർന്നത് കേരളം ഒരേമനസോടെ ചിന്തിച്ചതോടെ
തിരുവനന്തപുരം:കേരളതീരത്ത് ഓഖി ചുഴലിക്കാറ്റ് ആഞ്ഞ് വീശിയതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇരയായവർക്ക് ആശ്വാസമെത്തിക്കാൻ ദുരിതാശ്വാസ നിധി രൂപീകരിച്ചിരുന്നു.നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി തന്നെ അഭ്യർത്ഥിക്കുക കൂടി ചെയ്തതോടെ സിപിഎമ്മും, ട്രേഡ് യൂണിയനുകളും ഉണർന്നുപ്രവർത്തിച്ചു.ഒരുമാസത്തിന് ശേഷം ധനകാര്യവകുപ്പിന്റെ കണക്കുകല്ഡ പ്രകാരം 120 കോടിയാണ് നിധിയിലേക്ക് സംഭാവനയായി കിട്ടിയത്.കേന്ദ്രസർക്കാർ ഇതിനകം 133 കോടി നൽകി കഴിഞ്ഞു. കൂടുതൽ തുക അനുവദിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്കായി 7340 കോടിയാണ് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം ജിഎസ്ടി നടപ്പാക്കിയിട്ടും സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ധനമന്ത്രിയുടെ വെളിപ്പെടുത്തൽ.ഈ പശ്ചാത്തലത്തിൽ ഓഖി ദുരിതാശ്വാസത്തിനായി പ്രത്യേക പാക്കേജ് സർക്കാർ തയ്യാറാക്കിയിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് 20 ലക്ഷം രൂപ വീതമാണ് നൽകുന്നത്.തൊഴിൽ, വിദ്യാഭാസം
തിരുവനന്തപുരം:കേരളതീരത്ത് ഓഖി ചുഴലിക്കാറ്റ് ആഞ്ഞ് വീശിയതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇരയായവർക്ക് ആശ്വാസമെത്തിക്കാൻ ദുരിതാശ്വാസ നിധി രൂപീകരിച്ചിരുന്നു.നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി തന്നെ അഭ്യർത്ഥിക്കുക കൂടി ചെയ്തതോടെ സിപിഎമ്മും, ട്രേഡ് യൂണിയനുകളും ഉണർന്നുപ്രവർത്തിച്ചു.ഒരുമാസത്തിന് ശേഷം ധനകാര്യവകുപ്പിന്റെ കണക്കുകല്ഡ പ്രകാരം 120 കോടിയാണ് നിധിയിലേക്ക് സംഭാവനയായി കിട്ടിയത്.കേന്ദ്രസർക്കാർ ഇതിനകം 133 കോടി നൽകി കഴിഞ്ഞു. കൂടുതൽ തുക അനുവദിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്കായി 7340 കോടിയാണ് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം ജിഎസ്ടി നടപ്പാക്കിയിട്ടും സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ധനമന്ത്രിയുടെ വെളിപ്പെടുത്തൽ.ഈ പശ്ചാത്തലത്തിൽ ഓഖി ദുരിതാശ്വാസത്തിനായി പ്രത്യേക പാക്കേജ് സർക്കാർ തയ്യാറാക്കിയിരുന്നു.
മരിച്ചവരുടെ ബന്ധുക്കൾക്ക് 20 ലക്ഷം രൂപ വീതമാണ് നൽകുന്നത്.തൊഴിൽ, വിദ്യാഭാസം പുനരധിവാസം എന്നിവയ്ക്കുള്ള സഹായം വേറെ നൽകും.ജോലിക്ക് പോകാൻ കഴിയാത്ത മുതിർന്നവർക്കും കുട്ടികൾക്കും ദിവസവും 65 ഉം 40 ഉം രൂപ വീതവും നൽകും.ഇതുകൂടാതെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഒരുമാസത്തെ സൗജന്യ റേഷനും നൽകുന്നുണ്ട്.
മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും, ഗവർണർ പി.സദാശിവവും തങ്ങളുടെ ഒരുമാസത്തെ ശമ്പളം ദുരുതാശ്വാസ നിധിയിലേക്ക് നൽകും.മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ മൂന്ന് ദിവസത്തെ ശമ്പളവും, ജൂനിയർ ഉദ്യോഗസ്ഥർ ഒരു ദിവസത്തെ ശമ്പളവും വാഗ്ദാനം ചെയ്തു.
കോൺഗ്രസ്, ബിജെപി, പൊതുമേഖലാ സ്ഥാപനങ്ങൾ, എൻജിഒ യൂണിയൻ എന്നിങ്ങനെ ധനസഹായം ഒഴുകിയെത്തി.ഇതുകൂടാതെ വ്യക്തികൾ സ്വമേധയാ നൽകിയ സംഭാവനകളും നിധിയിലേക്കെത്തി.ഉദാഹരണത്തിന് ക്രിസ്മസ് ആഗോഷിക്കാൻ വിദേശത്തുള്ള മക്കൾ അയച്ചുകൊടുത്ത 50,000 രൂപ 87 കാരിയായ ഷീല ആന്റണി ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നുള്ള വിഹിതം ജനുവരി ആദ്യവാരം നിധിയിലേക്ക് ചേർക്കും.ഇത് ഏകദേശം 50 മുതൽ 60 കോടി വരെ വരും.അടുത്ത മാസം ആദ്യത്തോടെ നിധി 120 കോടിയാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്ക്.