- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗ്യാസ് ചേംബറാ'യി വീർപ്പുമുട്ടി ഇന്ദ്രപ്രസ്ഥം; ശ്വാസം മുട്ടലിന് ആശ്വാസം കിട്ടാൻ ഓഡ് ഈവൻ പദ്ധതി വീണ്ടും നടപ്പാക്കുന്നു; നിയന്ത്രണം ഈ മാസം 13 മുതൽ അഞ്ച് ദിവസത്തേക്ക്; വനിതകൾ ഓടിക്കുന്ന വാഹനങ്ങൾക്കും കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇളവ്
ന്യുഡൽഹി:അന്തരീക്ഷ മലിനീകരണം മൂലം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നഗരത്തിൽ ഓഡ്-ഈവൻ പദ്ധതി വീണ്ടും നടപ്പാക്കുന്നു.200 മീറ്ററിനപ്പുറം കാഴ്ചമറയ്ക്കുന്ന പുകമഞ്ഞാണ് ഡൽഹിയിലെ മുഖ്യപ്രശ്‌നം. ഈ മാസം 13 മുതൽ അഞ്ച് ദിവസത്തേക്കാണ് വീണ്ടും ഓഡ് ഈവൻ രീതി നടപ്പിലാക്കുമെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് വ്യക്തമാക്കി. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. മന്ത്രിമാരടക്കം എല്ലാവരും ഓഡ് ഈവൻ സംവിധാനത്തോട് സഹകരിക്കണമെന്ന് ഗെലോട്ട് അഭ്യർത്ഥിച്ചു. ഓഡ്, ഈവൻ സ്‌കീം പ്രകാരം ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് ഇടവിട്ടുള്ള ദിവസങ്ങളിൽ മാത്രമേ നിരത്തിൽ ഇറക്കാൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂ. രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെയാണ് വാഹന നിയന്ത്രണം. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഡൽഹിയിൽ ആദ്യമായി ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തിയത്. രണ്ടാഴ്ചത്തേക്കായിരുന്നു അന്ന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലിൽ വീണ്ടും രണ്ടാഴ്ച ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ഏർപ്പെടുത്തി. സി.
ന്യുഡൽഹി:അന്തരീക്ഷ മലിനീകരണം മൂലം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നഗരത്തിൽ ഓഡ്-ഈവൻ പദ്ധതി വീണ്ടും നടപ്പാക്കുന്നു.200 മീറ്ററിനപ്പുറം കാഴ്ചമറയ്ക്കുന്ന പുകമഞ്ഞാണ് ഡൽഹിയിലെ മുഖ്യപ്രശ്‌നം.
ഈ മാസം 13 മുതൽ അഞ്ച് ദിവസത്തേക്കാണ് വീണ്ടും ഓഡ് ഈവൻ രീതി നടപ്പിലാക്കുമെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് വ്യക്തമാക്കി. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. മന്ത്രിമാരടക്കം എല്ലാവരും ഓഡ് ഈവൻ സംവിധാനത്തോട് സഹകരിക്കണമെന്ന് ഗെലോട്ട് അഭ്യർത്ഥിച്ചു.
ഓഡ്, ഈവൻ സ്‌കീം പ്രകാരം ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് ഇടവിട്ടുള്ള ദിവസങ്ങളിൽ മാത്രമേ നിരത്തിൽ ഇറക്കാൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂ. രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെയാണ് വാഹന നിയന്ത്രണം. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഡൽഹിയിൽ ആദ്യമായി ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തിയത്. രണ്ടാഴ്ചത്തേക്കായിരുന്നു അന്ന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലിൽ വീണ്ടും രണ്ടാഴ്ച ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ഏർപ്പെടുത്തി.
സി.എൻ.ജി ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാകില്ല. ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈബ്രിഡ് വാഹനങ്ങൾക്കും നിയന്ത്രണമില്ല. വനിതകൾ ഓടിക്കുന്ന വാഹനങ്ങൾക്കും പന്ത്രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി പോകുന്ന വാഹനങ്ങൾക്കും സ്‌കൂൾ കുട്ടികളുമായി പോകുന്ന വാഹനങ്ങൾക്കും ഇളവ് ലഭിക്കും.