ഭുവനേശ്വർ: ഇടിമിന്നലേറ്റ് ഒഡിഷയിൽ 35 മരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലിലാണു 35 പേർ മരിച്ചത്. 36 പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഖുർദ, ബലസോർ, ബഹഡാർക്ക്, കിയോഞ്ചർ, മയൂർബഹൻജ്, നവയഗ്രഹ്, കേന്ദ്രപര, ജാജ്പൂർ തുടങ്ങിയ ജില്ലകളിലാണ് അപകടമുണ്ടായത്.

ഉച്ചയോടെയാണ് സംഭവം.നിരവധി മരങ്ങൾ കത്തിപ്പോവുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പാടത്തും തുറന്ന പ്രദേശങ്ങളിലും ജോലിചെയ്തിരുന്നവരാണ് ജീവൻ നഷ്ടമായവരിൽ കൂടുതലും. ഒഡീഷയുെട തീരമേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.