- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലമേ നന്ദി.... കഴിഞ്ഞു പോയ ഒരുപാട് വർഷങ്ങളെ ഇങ്ങനെ തോൽപ്പിക്കാൻ സാധിച്ചതിന്; വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് വെള്ള കസവു മുണ്ടും കഴുത്തിൽ നേര്യതും ചുറ്റി മരണമാസ് ലുക്കിൽ ഒടിയൻ മാണിക്യനായി ലാലേട്ടൻ അവതരിച്ചു: ചെറുപ്പത്തിന്റെ ചുറുചുറുക്കും ക്ലീൻഷേവ് മുഖവും കിടിലൻ ഡയലോഗുമായി ഒടിയന്റെ ടീസർ: ഇനി മാണിക്യൻ കളി തുടങ്ങും
മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഒടിയൻ മാണിക്യനായി മോഹൻലാൽ അവതരിച്ചു. വെടിക്കെട്ട് ഡയലോഗ്, മരണമാസ് ലുക്ക് ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെയാണ് ലാലേട്ടന്റെ വേഷപ്പകർച്ച. കഴിഞ്ഞ് പോയ ഒരു പാടു വർഷങ്ങളെ പിന്നോട്ട് പായിച്ച് യൗവ്വനം വീണ്ടെടുത്ത് ചെറുപ്പക്കാരന്റെ ചുറുചുറുക്കിൽ മോഹൻലാൽ വീണ്ടും ക്യൂട്ട്. വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് കസവു മുണ്ടും കയ്യില്ലാത്ത ബനിയനും കഴുത്തിൽ നേര്യതും ഇട്ട് മരണമാസ് ലുക്കിലുള്ള ഒടിയന്റെ ഡയലോഗ് അതിലും കിടിലം. വണ്ണം പകുതി കുറച്ച് പ്രായത്തിന്റെ യാതൊരു ലാഞ്ചനയും ഇല്ലാതെയുള്ള ലാലേട്ടന്റെ പുതിയ അവതാരം കണ്ടാൽ ആരും അന്തം വിടും. വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് മുറുക്കി ചവച്ച് ചുവന്ന ചുണ്ടുകളുമായി കിടിലൻ ഡയലോഗുമായാണ് ആരാധകരെ ആവേശം കൊള്ളിക്കുന്ന ടീസറുമായി ലാലേട്ടൻ എത്തിയിരിക്കുന്നത്. ആരാധകർക്ക് ഇനി സിനിമയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങാം. ഒട്ടും നിരാശ വേണ്ട. തന്റെ ഫെയ്സ്ബൂക് പേജിലൂടെയാണ് ഒടിയൻ മാണിക്യന്റെ രൂപമാറ്റം കാണിക്കുന്ന ടീസറുമായി ലാലേട്ടൻ എത്തിയത്. മുറുക്കി ചുവപ്പി
മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഒടിയൻ മാണിക്യനായി മോഹൻലാൽ അവതരിച്ചു. വെടിക്കെട്ട് ഡയലോഗ്, മരണമാസ് ലുക്ക് ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെയാണ് ലാലേട്ടന്റെ വേഷപ്പകർച്ച. കഴിഞ്ഞ് പോയ ഒരു പാടു വർഷങ്ങളെ പിന്നോട്ട് പായിച്ച് യൗവ്വനം വീണ്ടെടുത്ത് ചെറുപ്പക്കാരന്റെ ചുറുചുറുക്കിൽ മോഹൻലാൽ വീണ്ടും ക്യൂട്ട്.
വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് കസവു മുണ്ടും കയ്യില്ലാത്ത ബനിയനും കഴുത്തിൽ നേര്യതും ഇട്ട് മരണമാസ് ലുക്കിലുള്ള ഒടിയന്റെ ഡയലോഗ് അതിലും കിടിലം. വണ്ണം പകുതി കുറച്ച് പ്രായത്തിന്റെ യാതൊരു ലാഞ്ചനയും ഇല്ലാതെയുള്ള ലാലേട്ടന്റെ പുതിയ അവതാരം കണ്ടാൽ ആരും അന്തം വിടും. വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് മുറുക്കി ചവച്ച് ചുവന്ന ചുണ്ടുകളുമായി കിടിലൻ ഡയലോഗുമായാണ് ആരാധകരെ ആവേശം കൊള്ളിക്കുന്ന ടീസറുമായി ലാലേട്ടൻ എത്തിയിരിക്കുന്നത്. ആരാധകർക്ക് ഇനി സിനിമയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങാം. ഒട്ടും നിരാശ വേണ്ട.
തന്റെ ഫെയ്സ്ബൂക് പേജിലൂടെയാണ് ഒടിയൻ മാണിക്യന്റെ രൂപമാറ്റം കാണിക്കുന്ന ടീസറുമായി ലാലേട്ടൻ എത്തിയത്. മുറുക്കി ചുവപ്പിച്ച ചുണ്ടും ക്‌ളീൻ ഷേവ് ചെയ്ത മുഖവുമായി മുപ്പതുകാരൻ മാണിക്യനെ മോഹൻലാലിന്റെ പ്രായം ഒരുതരത്തിലും ബാധിച്ചിട്ടില്ല. അതുകൊണ്ട് ടീസർ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഇത് നെഞ്ചിലേറ്റി കഴിഞ്ഞു.
'കാലമേ നന്ദി കഴിഞ്ഞു പോയ ഒരുപാടു വർഷങ്ങളെ ഇങ്ങനെ തോൽപ്പിക്കാൻ സാധിച്ചതിനു. എന്റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തിൽ എന്നെ വീണ്ടും എത്തിച്ചതിനു.. ഈ മാണിക്യൻ, ഒടിയൻ മാണിക്യൻ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പൊ തുടങ്ങാം അല്ലെ.' മാണിക്യൻ പറയുന്നു.
ടീസർ വന്ന് നിമിഷങ്ങൾക്കകം തന്നെ ലൈക്കും ഷെയറും കമന്റുകളുമായി ആരാധകർ എത്തി. ലാലേട്ടന് ജയ് വിളികളുമായി പുതിയ മേക്ക് ഓവർ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആർക്കും അത്ഭുതം തോന്നുന്ന മാറ്റം തന്നെയാണ് ലാലേട്ടൻ കാഴ്ചവെച്ചിരിക്കുന്നത്. ടീസർ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് ആൾക്കാരാണ് ഇത് കണ്ടത്.
മാണിക്കന്റെ 65 വയസ്സുവരെയുള്ള ജീവിതകാലഘട്ടം വിവിധ പ്രായപരിണാമങ്ങളിലൂടെ, വേഷപ്പകർച്ചകളിലൂടെ മോഹൻലാൽ അവതരിപ്പിക്കുന്ന ചിത്രമാണ് ഒടിയൻ മാണിക്യം. ഇഥിൽ 30 വയസ്സുള്ള യുവാവായി മോഹൻ ലാൽ പ്രത്യക്ഷപ്പെടുമെന്ന് പറഞ്ഞതു മുതൽ ആരാധകർ ഒടിയനായി കാത്തിരിക്കുയായിരുന്നു. പ്രായത്തെ തോൽപ്പിച്ച് ലാലേട്ടൻ എങ്ങിനെ ഒടിയനാകുമെന്നായിരുന്നു പലരുടെയും ആശങ്ക. എന്നാൽ എല്ലാ ആശങ്കകളും അസ്ഥാനത്താക്കി ക്യൂട്ട് ലുക്കിൽ തന്നെയാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടികിത്തുന്നത്.
ദേശീയ പുരസ്‌ക്കാര ജേതാവ് ഹരികൃഷ്ണൻ തിരക്കഥ എഴുതി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി പീറ്റർ ഹെയ്നാണ് ഒരുക്കുന്നത്. മോഹൻലാൽ ചിത്രം പുലിമുരുകന്റെ ആക്ഷൻ ഒരുക്കിയതും പീറ്റർ ഹെയ്നായിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക എങ്കിലും ഹൈപ്പ് മുഴുവൻ മോഹൻലാൽ കഥാപാത്രത്തിനാണ്. ഷാജി കുമാറാണ് ഒടിയന്റെ ഛായാഗ്രാഹകൻ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണമിടുന്നത് എം. ജയചന്ദ്രനാണ്.
രാവിരുട്ട് വിരിച്ച കമ്പളത്തിലൂടെ നടന്നുവരുന്ന രാത്രിയുടെ രാജാവ് എന്നു മാത്രമാണ് ഒടിയൻ ആരെന്നുള്ള ചോദ്യത്തിന് മോഹൻലാൽ പറഞ്ഞത്. ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. കേരളത്തിൽ വൈദ്യുതി വരുന്നതിനു മുൻപുള്ള കാലത്ത് ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ ഒക്കെ ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാം. ഒടിയനെ നേരിൽക്കണ്ടവരാരും ഇപ്പോൾ ഇല്ല. പക്ഷേ, കഥകൾ ഉറപ്പോടെ പറയുന്നു: ഒടിയൻ ഉണ്ട് ! അത്തരത്തിൽ ഒരു ഒടിയനാണു മോഹൻലാൽ അവതരിപ്പിക്കുന്ന മാണിക്കൻ എന്ന കഥാപാത്രെന്നാണ് ശ്രീകുമാർ മേനോൻ പറയുന്നത്.
പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാർ മേനോന്റെ ആദ്യ ചലച്ചിത്രമാണ് ഒടിയൻ. ഇതിന്റെ സെറ്റിൽ സംവിധായകനായ എം പത്മകുമാറും ഉണ്ട്. ഇതോടെ കഥകൾ പ്രചരിച്ചു. ശ്രീകുമാർ മേനോനിൽ വിശ്വാസമില്ലാത്ത നിർമ്മാതാവ് പത്മകുമാറിനെ രംഗത്തിറക്കി ചിത്രീകരണം നടത്തുന്നുവെന്നതാണ് അത്. മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനാണ് പത്മകുമാർ. അമ്മക്കിളിക്കൂടും വാസ്തവവും ശിക്കാറും ഒരുക്കിയ സിനിമാക്കാരൻ. എന്നാൽ സ്വതന്ത്ര സംവിധായകനാകുമ്പോഴും അസോസിയേറ്റായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ള സിനിമാക്കാരനാണ് പത്മകുമാർ. രഞ്ജിത്തിന്റെ മോഹൻലാൽ ചിത്രമായ ലോഹത്തിൽ പോലും പത്മകുമാർ സഹകരിച്ചിരുന്നു. 'ഒടിയനിലും' പത്മകുമാർ അസോസിയേറ്റ് സംവിധായകനാണ്.
മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ദിവസങ്ങൾ നീളുന്ന ഒടിയന്റെ ക്ലൈമാക്‌സിനെ കല്ലുകടിയിലൂടെ നശിപ്പിക്കാനാണ് ഇത്തരം കഥകൾ. പത്മകുമാർ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറാണ്. സിനിമയുടെ പെർഫെക്ഷന് വേണ്ടി പ്ത്മകുമാറിന്റെ പരിചയവും ഉപയോഗിക്കുന്നുണ്ട്. അത് ശ്രീകുമാർ മേനോന്റെ പ്രശ്‌നം കാരണമല്ല. വമ്പൻ പ്രോജക്ടുകളിൽ സഹകരിക്കാനുള്ള പത്മകുമാറിന്റെ താൽപ്പര്യം കാരണമാണ്-അണിയറ പ്രവർത്തകരിൽ ഒരാൾ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
പ്രകാശ് രാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഒടിയന് ശേഷം രണ്ടാമുഴത്തിലേക്ക് ശ്രീകുമാർ ക്കും. രണ്ടാമൂഴത്തിന് മുന്നോടിയായി സിനിമയിലെ തന്റെ മികവ് കാട്ടാനാണ് ഒടിയനിലൂടെ ശ്രീകുമാർ ശ്രമിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവും ഒടിയന് സ്വന്തമാകുകയാണ്.