- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുട്ടിന്റെ മറവിൽ ഗ്രാമഭംഗി വീക്ഷിച്ച് ഒടിയൻ മാണിക്യൻ; ഒടിയന്റെ ത്രിമാന പെയിന്റിങ് ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ; ഫൈൻ ഓയിൽ കാൻവാസ് റോളിൽ 136 മണിക്കൂർ കൊണ്ട് ചിത്രം വരച്ച ശിവദാസിന് സമൂഹ മാധ്യമത്തിൽ നിറ കൈയടി; ഇരുട്ടിന്റെ രാജാവിന്റെ ഒടി വിദ്യകൾ കാണാൻ കാത്തിരിപ്പോടെ ആരാധകർ
ഇരുട്ടിന്റെ രാജാവ് ഒടിയൻ മാണിക്യന്റെ വരവിനായി ആരാധകർ കാത്തിരിക്കുവാൻ തുടങ്ങിയിട്ട് നാളേറെയായി. ഡിസംബർ 14ന് ചിത്രം റിലീസിനൊരുങ്ങവേ സമൂഹ മാധ്യമത്തിലടക്കം ചിത്രത്തിനായുള്ള പ്രമോഷനും മുന്നേറുകയാണ് പ്രതിമയായും ചിത്രങ്ങളായും കട്ടൗട്ടുകളായും നാട്ടിലാകെ ഒടിയൻ മയമായിക്കഴിഞ്ഞു . ഇതിനിടയിലാണ് സമൂഹ മാധ്യമത്തിൽ മറ്റൊരു ചിത്രം വൈറലാകുന്നത്. കുന്നിൻ മുകളിലിരുന്ന് താഴെക്കാണുന്ന ഗ്രാമത്തെ വീക്ഷിക്കുന്ന സാക്ഷാൻ ഒടിയൻ മാണിക്യന്റെ 3ഡി പെയിന്റിങ്ങാണ് ഇപ്പോൾ സമൂഹ മാധ്യമം കീഴടക്കുന്നത്. ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കകം ചിത്രം വൈറലായിരിക്കുകയാണ്. ആലപ്പുഴ സ്വദേശിയായ ശിവദാസ് വാസു എന്ന കലാകാരനാണ് ഈ ചിത്രം വരച്ചത്. ഓയിൽ പേസ്റ്റൽസ് ഉപയോഗിച്ചു ഫൈൻ ഓയിൽ കാൻവാസ് റോളിൽ 216 സ്‌ക്വയർഫീറ്റിൽ 136 മണിക്കൂർ കൊണ്ടാണ് വാസു തന്റെ ദൗത്യം പൂർത്തിയാക്കിയത്. ഇരുട്ടിന്റെ രാജാവിന്റെ കഥകളിൽ ഒളിഞ്ഞിരിക്കുന്ന ഫാന്റസി ഈ പെയിന്റിങ്ങിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ പത്തു വർഷത്തിലധികമായി ഇദ്ദേഹം 3ഡി പെയിന്റിങ്ങിലൂടെ കഴിവ്
ഇരുട്ടിന്റെ രാജാവ് ഒടിയൻ മാണിക്യന്റെ വരവിനായി ആരാധകർ കാത്തിരിക്കുവാൻ തുടങ്ങിയിട്ട് നാളേറെയായി. ഡിസംബർ 14ന് ചിത്രം റിലീസിനൊരുങ്ങവേ സമൂഹ മാധ്യമത്തിലടക്കം ചിത്രത്തിനായുള്ള പ്രമോഷനും മുന്നേറുകയാണ് പ്രതിമയായും ചിത്രങ്ങളായും കട്ടൗട്ടുകളായും നാട്ടിലാകെ ഒടിയൻ മയമായിക്കഴിഞ്ഞു . ഇതിനിടയിലാണ് സമൂഹ മാധ്യമത്തിൽ മറ്റൊരു ചിത്രം വൈറലാകുന്നത്. കുന്നിൻ മുകളിലിരുന്ന് താഴെക്കാണുന്ന ഗ്രാമത്തെ വീക്ഷിക്കുന്ന സാക്ഷാൻ ഒടിയൻ മാണിക്യന്റെ 3ഡി പെയിന്റിങ്ങാണ് ഇപ്പോൾ സമൂഹ മാധ്യമം കീഴടക്കുന്നത്. ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കകം ചിത്രം വൈറലായിരിക്കുകയാണ്.
ആലപ്പുഴ സ്വദേശിയായ ശിവദാസ് വാസു എന്ന കലാകാരനാണ് ഈ ചിത്രം വരച്ചത്. ഓയിൽ പേസ്റ്റൽസ് ഉപയോഗിച്ചു ഫൈൻ ഓയിൽ കാൻവാസ് റോളിൽ 216 സ്‌ക്വയർഫീറ്റിൽ 136 മണിക്കൂർ കൊണ്ടാണ് വാസു തന്റെ ദൗത്യം പൂർത്തിയാക്കിയത്. ഇരുട്ടിന്റെ രാജാവിന്റെ കഥകളിൽ ഒളിഞ്ഞിരിക്കുന്ന ഫാന്റസി ഈ പെയിന്റിങ്ങിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ പത്തു വർഷത്തിലധികമായി ഇദ്ദേഹം 3ഡി പെയിന്റിങ്ങിലൂടെ കഴിവ് തെളിയിച്ച വ്യക്തിയാണ്.
ത്രിമാന ചിത്രകലയ്ക്കു വളരെയേറെ അനുയോജ്യമാണ് ഫാന്റസി കലർന്ന വിഷയങ്ങൾ. അനന്തമായ സാധ്യതകളാണു ചിത്രകാരന് അതു നൽകുന്നത്. ഒടിയനിൽ ആ ഫാന്റസി ഉണ്ട്. ഒടിയൻ സമൂഹമാധ്യമങ്ങളിൽ വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ്. എന്തുകൊണ്ടും ചെയ്യാൻ അനുയോജ്യമാണെന്ന തോന്നലുണ്ടായി. ഗൂഗിളിലും മറ്റുമായി ഒടിയനെക്കുറിച്ചു കൂടുതൽ വായിച്ചു. അതിനുശേഷമാണു ചിത്രം വരച്ചത്.
വളരെയേറെ അഭിനന്ദനങ്ങൾ ഈ ചിത്രത്തെ തേടിയെത്തി. നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഈ ഒടിയൻ ചിത്രം ലാലേട്ടനു സമ്മാനിക്കണം എന്നാണ് എന്റെ ആഗ്രഹമെന്നും ശിവദാസ് പറയുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ശിവദാസ് തന്റെ കലാ ജീവിതത്തെ പറ്റി പറഞ്ഞത്.
വര ജീവിതമാക്കി മാറ്റിയതെങ്ങനെയെന്ന ശിവദാസ് പറയുന്നു.....
'ചിത്രകലയിൽ ഗുരുക്കന്മാരില്ല. റോഡരികിലെ കൂറ്റൻ ഹോൾഡിംങുകളിൽ ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരന്മാരെ നിരീക്ഷിച്ചാണു വര പഠിച്ചത്. ആർട്ട് സ്‌കൂളിൽ പഠിച്ച കൂട്ടുകാരോടു സംശയം ചോദിച്ചും പുതിയ രീതികൾ മനസിലാക്കിയും വരച്ചു പരിശീലിച്ചു. വീട്ടിലെ ചുറ്റുപാടുകൾ ആഴത്തിലുള്ള ചിത്രരചന പഠിക്കാൻ തടസമായപ്പോൾ ഇന്റർനെറ്റിനെ ഗുരുവായി സ്വീകരിച്ചു. ലോകോത്തര കലാകാരന്മാരുടെ പരിശീലന വിഡിയോകൾ യൂട്യൂബിൽ കണ്ടു.
ഓയിൽ, ആക്രിലിക്, ചാർക്കോൾ, പെൻസിൽ തുടങ്ങിയ മീഡിയങ്ങളും ഉപയോഗിക്കാറുണ്ട്. സോഫ്റ്റ് പേസ്റ്റൽ എന്ന മീഡിയത്തിലാണ് കൂടുതലായും വരക്കുന്നത്. ഓയിൽ പെയിന്റിങ് ഉൾപ്പെടെയുള്ള മറ്റു ചിത്രരചനാ ശൈലികളെ അപേക്ഷിച്ചു ലളിതമാണെങ്കിലും നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ സോഫ്റ്റ് പേസ്റ്റൽ ഉപയോഗിച്ചു ചിത്രങ്ങൾ മികവോടെ വരയ്ക്കാൻ കഴിയുകയുള്ളൂ. സോഫ്റ്റ് പേസ്റ്റൽ ചിത്രരചനയിൽ സ്വേയ് ടെംഗ് ഡെന്നിസ് എന്ന വിഖ്യാത പാശ്ചാത്യ ചിത്രകാരന്റെ രചനാരീതി സ്വാധീനച്ചിട്ടുണ്ട്.'
ശിവദാസ് താൻ വരച്ച 3ഡി ചിത്രത്തോടൊപ്പം
വിവിധരാജ്യങ്ങളിലെ ചിത്രകാരന്മാർ ഉൾപ്പെടുന്ന ഫേസ്‌ബുക്ക് കൂട്ടായ്മയായ ആർട്ട് ഡ്രീമേഴ്സിൽ വരച്ച ഹോളിവുഡ് നടൻ മൊർഗാൻ ഫ്രീമാന്റെ ചിത്രത്തിനു നിരവധി പ്രശംസ ലഭിച്ചു. മുംബൈയിലെ ഒരു ഷോപ്പിങ് മാളിൽ 2012ൽ വരച്ച ത്രിമാനചിത്രം ദേശീയമാധ്യമങ്ങളിൽ വാർത്തയായിരുന്നു. സോഫ്റ്റ് പേസ്റ്റലിൽ വരച്ച ആദിവാസിമൂപ്പന്റെ ചിത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ത്രിമാനചിത്രങ്ങളുടെ അളവുകൾ പ്രത്യേകരീതിയിലാണ്. നിരപ്പായ പ്രതലത്തിൽ ചെയ്യുന്നതു തന്നെ ശ്രമകരമാണ്. നിരപ്പില്ലാത്ത പ്രതലങ്ങളിലും മനുഷ്യശരീരത്തിലും ത്രിമാനചിത്രങ്ങൾ വരച്ചിട്ടുണ്ട്.
പോർട്രേറ്റ് ചിത്രരചനയിൽ സാമ്പ്രദായിക രീതികളെ മാറ്റിമറിച്ചുള്ള പുതിയരീതിയാണ് പിന്തുടരുന്നത്. ബേസിക് സ്‌കെച്ചസ് ഇടാതെ നേരിട്ട് പെയിന്റ് ചെയ്യുന്ന രീതി. സോഫ്റ്റ് പേസ്റ്റൽ വർക്കുകൾക്ക് രാജ്യത്ത് പ്രചാരം കൂടുന്നുണ്ട്. ഗ്രാഫിക് പെൻ ഉപയോഗിച്ച് ഫോട്ടോഷോപ്പിൽ ലൈവ് കാരിക്കേച്ചറും ചെയ്യാറുണ്ട്. കൊച്ചിയിൽ ബിനാലെയുടെ ഭാഗമായി സംഘടിപ്പിച്ച ലൈവ് കാരിക്കേച്ചർ ശില്പശാലയിൽ പങ്കെടുത്തിട്ടുണ്ട്. പത്രമാധ്യമങ്ങളിലും കാരിക്കേച്ചറുകൾ വരച്ചിട്ടുണ്ട്.
3ഡി പെയിന്റിങ് എന്നാൽ
അനാമോർഫിക് ആർട്ട്, പേവ്‌മെന്റ് ആർട്ട്, സ്ട്രീറ്റ് ആർട്ട്, ത്രീഡി ആർട്ട് എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. നിരപ്പായ പ്രതലത്തിലാണു ചിത്രീകരണം. ഒരു പ്രത്യേക കോണിൽ നിന്നു നോക്കുമ്പോൾ ചിത്രത്തിനു ത്രിമാന സ്വഭാവം കൈവരുന്നു. ജൂലിയൻ ബീവർ, കുർട്ട് വെന്നർ എന്നീ പാശ്ചാത്യ ചിത്രകാരന്മാരാണ് ത്രിമാന ചിത്രകലയുടെ പ്രചാരകർ.
വിദേശ രാജ്യങ്ങളിൽ ബിസിനസ് പ്രമോഷനും ഷോപ്പിങ് മോളുകളിൽ ജനശ്രദ്ധ ആകർഷിക്കുന്നതിനും ത്രീഡി പെയിന്റിങ് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ഈ ചിത്രകല പ്രചാരം നേടികൊണ്ടിരിക്കുകയാണ്.