- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായത്തിന്റെ ജരാനരകൾ പേറുന്ന മാണിക്യനെയാണ് ഗംഗയുടെ തീരത്ത് കാണുന്നത്; എന്നാൽ ഇപ്പോൾ മാണിക്യന് തേൻകുറിശ്ശിയിലേക്ക് തിരിച്ചു പോയേ പറ്റൂ; ഒരുപാട് സംഭവ വികാസങ്ങളും കഥാപാത്രങ്ങളും മാണിക്യനെ കാത്ത് തേങ്കുറിശിയിലിരിപ്പുണ്ട്; 'ഒടിയൻ'ന്റെ വിശേഷങ്ങൾ പങ്കുവച്ച് മോഹൻലാലിന്റെ വീഡിയോ
കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ച പുലിമുരുകനു ശേഷം ഒരു ഫാന്റസി ത്രില്ലർ മോഹൻലാലിനു വേണ്ടി ഒരുങ്ങുകയാണ്. വി.എ ശ്രീകുമാർ മോനോൻ അണിയിച്ചൊരുക്കുന്ന 'ഒടിയൻ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഷൂട്ടിങ് സെറ്റിൽനിന്ന് മോഹൻലാൽ തന്നെ തന്റെ കഥാപാത്രമായ 'ഒടിയൻ മാണിക്യ'ത്തിന്റെ പ്രത്യേകതകളെ കുറിച്ച് വിവരിച്ചുള്ള വീഡിയോ പുറത്തുവിട്ടു. പിന്നാലെ മലയാള സിനിമയിലുടെ കളക്ഷൻ റെക്കോർഡുകൾ തിരിത്തിക്കുറിച്ച ചിത്രമാണ് പുലിമുരുകൻ. പുലിമുരുകന് ശേഷമുള്ള ഓരോ മോഹൻലാൽ ചിത്രങ്ങളേയും കുറിച്ച് പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. വിഷയത്തിലെ പുതുമ കൊണ്ട് ചിത്രീകരണത്തിന് മുമ്പേ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഒടിയൻ. സിനിമയുടെ ചിത്രീകരണം നടക്കുന്ന വരാണസിയിൽ നിന്നുള്ള വീഡിയോ ആണ് മോഹൻലാൽ പുറത്തുവിട്ടിരിക്കുന്നത്. ഒടിയന്റെ ചിത്രീകരണം ആരംഭിക്കുന്നത് കാശിയിൽ നിന്നാണ്. എന്നാൽ കഥ നടക്കുന്നത് ഇങ്ങ് കേരളത്തിൽ പാലക്കാട്ടെ തേൻകുറിശിയാലാണ്. എന്തിനാണ് ഒടിയൻ മാണിക്യൻ കാശിയിൽ എത്തിയിരിക്കുന്നതെന്നും മോഹൻലാൽ വീഡിയോയിൽ വ്യക്തമ
കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ച പുലിമുരുകനു ശേഷം ഒരു ഫാന്റസി ത്രില്ലർ മോഹൻലാലിനു വേണ്ടി ഒരുങ്ങുകയാണ്. വി.എ ശ്രീകുമാർ മോനോൻ അണിയിച്ചൊരുക്കുന്ന 'ഒടിയൻ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഷൂട്ടിങ് സെറ്റിൽനിന്ന് മോഹൻലാൽ തന്നെ തന്റെ കഥാപാത്രമായ 'ഒടിയൻ മാണിക്യ'ത്തിന്റെ പ്രത്യേകതകളെ കുറിച്ച് വിവരിച്ചുള്ള വീഡിയോ പുറത്തുവിട്ടു.
പിന്നാലെ മലയാള സിനിമയിലുടെ കളക്ഷൻ റെക്കോർഡുകൾ തിരിത്തിക്കുറിച്ച ചിത്രമാണ് പുലിമുരുകൻ. പുലിമുരുകന് ശേഷമുള്ള ഓരോ മോഹൻലാൽ ചിത്രങ്ങളേയും കുറിച്ച് പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. വിഷയത്തിലെ പുതുമ കൊണ്ട് ചിത്രീകരണത്തിന് മുമ്പേ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഒടിയൻ.
സിനിമയുടെ ചിത്രീകരണം നടക്കുന്ന വരാണസിയിൽ നിന്നുള്ള വീഡിയോ ആണ് മോഹൻലാൽ പുറത്തുവിട്ടിരിക്കുന്നത്. ഒടിയന്റെ ചിത്രീകരണം ആരംഭിക്കുന്നത് കാശിയിൽ നിന്നാണ്. എന്നാൽ കഥ നടക്കുന്നത് ഇങ്ങ് കേരളത്തിൽ പാലക്കാട്ടെ തേൻകുറിശിയാലാണ്. എന്തിനാണ് ഒടിയൻ മാണിക്യൻ കാശിയിൽ എത്തിയിരിക്കുന്നതെന്നും മോഹൻലാൽ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
യൗവ്വന യുക്തനായ ഒടിയൻ മാണിക്യനല്ല കാശിയിൽ എത്തിയിരിക്കുന്നത്. പ്രായത്തിന്റെ ജരാനരകൾ പേറുന്ന മാണിക്യനെയാണ് ഗംഗയുടെ തീരത്ത് കാണുന്നത്. എല്ലാം അവസാനിപ്പിക്കണമെന്ന് കരുതിയാണ് മാണിക്യൻ കാശിയിലേക്ക് എത്തുന്നത്. ഗംഗയുടെ തീരത്തും തിരക്കേറിയ നഗരത്തിലുമായി മാണിക്യൻ അനേക വർഷങ്ങൾ താമസിച്ചു. എന്നാൽ ഇപ്പോൾ മാണിക്യന് കാശിയിലേക്ക് തിരിച്ച് പോയേ മതിയാകൂ. ഒരുപാട് സംഭവ വികാസങ്ങളും കഥാപാത്രങ്ങളും മാണിക്യനെ കാത്ത് തേങ്കുറിശിയിലിരിപ്പുണ്ട്. അതുകൊണ്ട് മാണിക്യൻ തിരിച്ച പോകുകയാണ്.
ചിത്രത്തിന്റെ അണിയറിയെ വ്യക്തികളേയും ഈ വീഡിയോയിൽ മോഹൻലാൽ പരിചയപ്പെടുത്തുന്നുണ്ട്. പുലിമുരുകന്റെ ക്യാമറാമാൻ ഷാജി കുമാറാണ് ഒടിയനെ ചിത്രീകരിക്കുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത വെല്ലുവിളികൾ നിറഞ്ഞ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് പുലിമുരുകനിലെ സാക്ഷാൽ പീറ്റർ ഹെയ്നാണ്. ഹരികൃഷ്ണന്റെ തിരക്കഥയിൽ ചിത്രം സംവിധാനം ചെയ്യുന്നത് വിഎ ശ്രീകുമാർ മേനോനാണ്.
മോഹൻലാൽ മാത്രമല്ല ശക്തമായ താര നിര തന്നെയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. വില്ലന് ശേഷം മഞ്ജുവാര്യർ മോഹൻലാലിന്റെ നായികയാകുകയാണ്. ശക്തനായ പ്രതിനായക കഥാപാത്രമായി എത്തുന്നത് തമിഴ് താരം പ്രകാശ് രാജാണ്. മോഹൻലാൽ കഥാപാത്രത്തിന്റെ മുത്തച്ഛനായി അമിതാഭ് ബച്ചനും ചിത്രത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
വൈദ്യുതി വരുന്നതിനും മുമ്പുള്ള കാലത്ത് ഒടിവിദ്യ പരിശീലിച്ചിരുന്നവരുണ്ടായിരുന്നു. അവരെ ഒടിയന്മാർ എന്നാണ് വിളിച്ചിരുന്നത്. രാത്രിയുടെ മറവിൽ ഇരുട്ടത്താണ് ഒടിവിദ്യ പ്രയോഗിക്കുന്നത്. ബ്ലാക്ക് മാജിക്കാണിത്. ഇതിലൂടെ മൃഗങ്ങളായി മാറി ഇവർ ജനങ്ങളെ ഭയപ്പെടുത്തിയിരുന്നു.
ഒടിയന്മാരുടെ കണ്ണിയിലെ അവസാനത്തെ ഒടിയനായിട്ടാണ് മോഹൻലാലിന്റെ ഒടിയൻ മാണിക്യൻ എത്തുന്നത്. വൈദ്യുതി വന്ന് ഇരുട്ട് ഇല്ലാതായതോടെ ഒടിവിദ്യയും പുറത്തായി. രസകരമായ ഒടിവിദ്യകളാണ് ഒടിയന്റെ പ്രധാന ആകർഷണം.